Sunday, March 28, 2010

പഴഞ്ചൊല്ല് മത്സരം

താഴെ കൊടുത്തിരിക്കുന്ന പഴഞ്ചൊല്‍ ചോദ്യങ്ങളില്‍ എല്ലാത്തിനും ശരിയുത്തരം നല്‍കുന്ന വ്യക്തിക്ക് ലോക പഴഞ്ചൊല്‍ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുന്നതാണ്..


1 ) --------------- ആണ് സൃഷ്ടിയുടെ മാതാവ്‌ (തങ്കമ്മ, സുലോചന, ആവശ്യം)
2 ) വേലി ചാടുന്ന പശുവിനു --------------- കൊണ്ട് മരണം (അഹങ്കാരം കൊണ്ട്, കോല് കൊണ്ട്, കയ്യിലിരിപ്പുകൊണ്ടു)
3 ) മൂത്തവരുടെ ----------------- ഉം മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധുരിക്കും (പാവക്ക തോരന്‍, മുരിങ്ങിക്ക കറി, വാക്കും)
4 ) അമ്മക്ക് പ്രാണവേദന, മകള്‍ക്ക് ---------- വായന (മനോരമ, ദേശാഭിമാനി, വീണ)
5 ) അഴകുള്ള ചക്കയില്‍ --------- ഇല്ല (പുഴു, ചക്കക്കുരു , ചുള )
6 ) നാടോടുമ്പോള്‍ -------- ഓടുക (തകര്‍ത്തു വെച്ച്, നടുവേ, കുറ്റിയും പറിച്ചോണ്ട് )
7 ) ചങ്ങാതി നന്നായാല്‍ ------- വേണ്ട (സോപ്പ്, ചീപ്പ്, കണ്ണാടി)
8 ) ഒന്നേ ഉള്ളെങ്കില്‍ --------- ക്ക് അടിക്കണം (ഉലക്കക്ക്, ചന്തിക്ക് , മോന്തക്ക്)
9 ) --------- കൂടിയാല്‍ പാമ്പ് ചാകില്ല (ഷുഗര്‍, പ്രഷര്‍, ആള് )
10 ) ------------ പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും (മാധവന്‍ പിള്ളക്ക്, അയ്യപ്പന്‍ പിള്ളക്ക്, അറിയാത്ത പിള്ളക്ക് )
11 ) ഓടുന്ന പട്ടിക്കു ഒരു മുഴം ------------ (മുമ്പേ, കൊല്‍കത്ത, ചെന്നൈ)
12 ) -------------- കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം (വെളുപ്പാന്‍ കാലത്ത്, രാഹു കാലത്ത്, സമ്പത്ത് കാലത്ത് )
13 ) തല ഇരിക്കുമ്പോള്‍ ------------ ആട്ടരുത് (വാല്‍ ആട്ടരുത്, അരി ആട്ടരുത്, ഊഞ്ഞാല്‍ ആട്ടരുത് )
14 ) അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും --------------- പിടിക്കും (പോലീസ്, കുട, മീന്‍ )
15 ) അച്ഛന്‍ അരി കുറച്ചാല്‍ അമ്മ ------------- കുറയ്ക്കും (അത്താഴം, 7 ല്‍ നിന്നും 4 , 11 ല്‍ നിന്നും 5 )
16 ) ----------------- കണ്ടും മാമ്പൂ കണ്ടും മദിക്കരുത് (കിന്നാരത്തുമ്പികള്‍ , അവളുടെ രാവുകള്‍, മക്കളെ )
17 ) ആരാന്റെ അമ്മക്ക് ------------------- വന്നാല്‍ കാണാന്‍ നല്ല ചേല് (e-mail, parcel, ഭ്രാന്ത്)
18 ) ------------- രാജാ തഥാ പ്രജ (ബെല്ലാരി രാജാ, പോക്കിരി രാജാ, യഥാ )
19 ) ആന മുക്കുന്നത്‌ കണ്ടു ------------- മുക്കിയാലോ? (കപ്പല്‍, സുനാമി ഫണ്ട്, ആട് )
20 ) -------------- വെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു (വാഴ, കരിമ്പ്, ഇടി )
21 ) ------------- വരുമ്പോള്‍ നാമം ജപിക്കണം (അപ്പുപ്പന്‍, അമ്മാവന്‍, കോപം )
22 ) ------------- ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല ( ടീന, KSRTC ബസ്‌, കാലം )
23 ) ഏച്ചു കെട്ടിയാല്‍ ----------- ച്ചിരിക്കും (പൊട്ടിച്ചിരികും, കുലുങ്ങിച്ച്ചിരിക്കും, മുഴച്ചിരിക്കും )
24 ) ഒരു ------------ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കും ( EMI, Premium, വാതില്‍ )
25 ) കാലത്തിനൊത്തു --------------- കെട്ടണം (പെണ്ണ് കെട്ടണം, കോലം കെട്ടണം, വേലി കെട്ടണം )
--------------------------------------------------------------------------------------------

43 comments:

  1. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്‌ , അല്ലെങ്കില്‍ കളരിക്ക് പുറത്തു.. :)
    ചുമ്മാ ഒരു രസത്തിനു ഇരിക്കട്ടെ.. :)

    നിങ്ങളുടെ സംഭാവനകളും നല്കണേ...

    ReplyDelete
  2. എല്ലാം കൊള്ളാം .
    ഓടുന്ന പട്ടിക്കു ഒരു മുഴം ------------ (മുമ്പേ, കൊല്‍കത്ത, ചെന്നൈ)...
    ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്..

    ReplyDelete
  3. വെറുതെ ഇരിക്കുന്ന മനസ്സ് --------- പണിപ്പുര ( ബ്ലോഗ്ഗരുടെ, ചെകുത്താന്റെ, ദൈവത്തിന്റെ )

    ReplyDelete
  4. ആശാനെ ..തകര്‍ത്തു ..............................................................................................................................................................................................................................................(ആശാന്റെ മാനം ....)

    ReplyDelete
  5. 15 ) അച്ഛന്‍ അരി കുറച്ചാല്‍ അമ്മ ------------- കുറയ്ക്കും (അത്താഴം, 7 ല്‍ നിന്നും 4 , 11 ല്‍ നിന്നും 5 )
    -- over aayi poy oppikkals

    ReplyDelete
  6. vere oru paniyumilla alle..ennalum nannayittundu ketto

    ReplyDelete
  7. "ഹൊ!! വായിച്ചിട്ടു ഞാനങ്ങ് വിജ്രുംഭിച്ച് പോയി..!!!
    jk

    ReplyDelete
  8. പയ്യെ തിന്നാൽ ........... തിന്നാം (പട്ടിയെം, പനയും, ആടിനേം)

    ReplyDelete
  9. ഏച്ചു കെട്ടിയാല്‍ ----------- ച്ചിരിക്കും (പൊട്ടിച്ചിരികും, കുലുങ്ങിച്ച്ചിരിക്കും, മുഴച്ചിരിക്കും ) :)

    ReplyDelete
  10. നാടോടുമ്പോള്‍ -------- ഓടുക = കുറ്റിയും പറിച്ചോണ്ട്
    :)

    ReplyDelete
  11. 1.തങ്കമ്മ, 2.കയ്യിലിരിപ്പുകൊണ്ട്, 3.പാവക്ക തോരന്, 4.മനോരമ, 5.പുഴു, 6.കുറ്റിയും പറിച്ചോണ്ട്, 7.സോപ്പ്, 8.മോന്തക്ക്, 9.ഷുഗര്‍, 10.മാധവന്‍ പിള്ളക്ക്, 11.ചെന്നൈ, 12.രാഹു കാലത്ത്, 13.ഊഞ്ഞാല്‍ ആട്ടരുത് 14.പോലീസ്, 15.7 ല്‍ നിന്നും 4, 16.കിന്നാരത്തുമ്പികള്‍ ,17. parcel, 18.പോക്കിരി രാജാ, 19.സുനാമി ഫണ്ട്, 20.വാഴ,21. അപ്പുപ്പന്‍, 22.ടീന, 23.പൊട്ടിച്ചിരിക്കും, 24.Premium, 25.വേലി കെട്ടണം.

    ഇതാ എല്ലാത്തിനും ഉത്തരം നല്‍കിയിരിക്കുന്നു. ലോക പഴഞ്ചൊല്‍ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം എനിക്കു തന്നെ കിട്ടുമെന്ന്‌ ഉറപ്പുള്ളതുകൊണ്ട് ഞാന്‍ പോയി പെട്ടി ചെയ്‌തു വെക്കട്ടെ!!

    ReplyDelete
  12. ആശാന് ഒന്ന് പിഴച്ചാല്‍ ................നു നൂറു പിഴക്കും.
    ( ആശാന്റെ കൂട്ടുകാരന്, ശിഷ്യന്, ആശാന്റെ ഭാര്യക്ക്‌ )

    ReplyDelete
  13. മത്സര വിജയികള്‍
    -------------

    ഇവിടെ നടന്ന പഴഞ്ചൊല്ല് മത്സരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് ആശാന്‍ വിചാരിച്ചെങ്കിലും ചോദ്യങ്ങളുടെയും മറ്റും കൊണം കൊണ്ട് പത്തോളം പേരെ പങ്കെടുത്തുള്ളൂ.. ബാക്കി ഉള്ള കുറെ പേര്‍ ആശാനെ നേരിട്ടും ഫോണിലൂടെയും തെറി അഭിഷേകം നടത്തുകയായിരുന്നു.. ഇത്തവണ ആശാന്‍ ഒരു പാഠം പഠിച്ചു.. വരും നാളുകളില്‍ നല്ല നിലവാരമുള്ള മത്സരങ്ങള്‍ നടത്തിക്കൊള്ളമെന്നു ആശാന്‍ ഇതാ വാക്ക് തരുന്നു..

    എന്നിരുന്നാലും മത്സര വിജയികളെ ഇവിടെ പ്രഖ്യാപിക്കുകയാണ് :

    - ഒന്നാം സമ്മാനം - വായാടി.. (ലോക സമ്മേളനത്തിന് പോകാന്‍ തയ്യാറെടുത്തുകൊള്ളൂ.. അവിടെ ചെന്ന് ആശാന്റെ പേര് പറഞ്ഞാല്‍ മതി.. ബാക്കി എല്ലാം നേരിട്ട് കാണുക..:) )
    - രണ്ടാം സമ്മാനം - ഹംസ (സമ്മാനം തപാലില്‍ അയച്ചു തരുന്നതാണ്..:) )
    - പ്രോത്സാഹന സമ്മാനങ്ങള്‍ - പരമു, വെങ്കി, രാധിക, അനോണി ചേട്ടന്‍, മറ്റൊരു അനോണി ചേട്ടന്‍, കല വല്ലഭന്‍, ചന്ദു (സമ്മാനങ്ങള്‍ ഇ-മെയില്‍ ഇല്‍ attach ചെയ്തു അയക്കുന്നതാണ്..:) )

    **** എല്ലാവര്ക്കും ഒരുപാടു നന്ദി , നന്ദി, നന്ദി... *****

    ReplyDelete
  14. ഒരു സംശയം ആശാനേ, "ബാക്കി എല്ലാം നേരിട്ട് കാണുക.." എന്നാണോ അതോ "കൊള്ളുക" എന്നാണോ? അല്ലാ ഒരു വഴിക്ക് പോകുന്നതല്ലേ പ്രിക്കോഷെനെടുക്കാനാ....... :)

    ReplyDelete
  15. അയ്യോ..ഞാന്‍ വന്നപ്പോഴേക്കും പ്രഖ്യാപനം കഴിഞ്ഞോ
    ശ്ശോ..കഷ്ട്ടായിപ്പോയിട്ടോ..
    വന്ന സ്ഥിതിക്ക് ഒരു ഉത്തരമെങ്കിലും പറഞ്ഞിട്ട് പോകാം
    .......കൂടിയാല്‍ പാമ്പ് ചാകില്ല(ഷുഗര്‍)

    ReplyDelete
  16. @വായാടി,
    ഒരിക്കലുമില്ല.. അവിടെ എല്ലാരും ആശാന്റെ ശിഷ്യന്മാര്‍ ആണ്.. അവര്‍ ഗുരുവിനോടുള്ള നന്ദിയും കടപ്പാടും കാണിക്കാതിരിക്കില്ല.. (പണ്ട് എന്നോട് കാണിച്ചതുകൊണ്ടാ ഞാന്‍ ഈ ഗതിയില്‍ ആയതു.. :) :) ) - [ ആശാന്‍ വീണാല്‍ അതുമോരടവ്.. !!! ]

    @സിനു,
    വൈകിയിട്ടില്ല.. പ്രോത്സാഹന സമ്മാനങ്ങള്‍ എത്ര വേണേലും ലഭിക്കുന്നതാണ്.. :) സപ്രിടിക്കെടും അയച്ചു തരുന്നുണ്ട്.. (SSLC പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കുവരെ ലഭിക്കുമെന്നാണ് മേലധികാരികള്‍ പറയുന്നത്.. :) :)
    [- കമന്റ്സ് നു വളരെ നന്ദി.]

    ReplyDelete
  17. അയ്യോ,സമയ പരിധി ഒന്നും പറയാതെ ഫലപ്രഖ്യാപനവും സമ്മാന ദാനവും നടത്തിയ ആശാനോട് എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
    വായാടി ആശാനെ രഹസ്യമായി സ്വാധീനിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
    കൂടുതല്‍ taller,sharper,stronger ആയ ഉത്തരങ്ങള്‍ ഞാന്‍ type ചെയ്തു കൊണ്ടിരുന്നപ്പോഴാണ്‌ ആശാന്റെ വക അപ്രതീക്ഷിത ഫലപ്രഖ്യാപനം.ആയതിനാല്‍ ഞാന്‍ മത്സരം ബഹിഷ്കരിക്കുന്നു.

    ReplyDelete
  18. **ഏകതാരാ പറയുന്നു-"വായാടി ആശാനെ രഹസ്യമായി സ്വാധീനിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല."
    അതുശരി. കഷ്ടപ്പെട്ട് കുത്തിയിരുന്ന് കറക്റ്റ് ഉത്തരം എഴുതിയ എനിക്കിതു തന്നെ കേള്‍ക്കണം. ;;;;;;; (കണ്ണില്‍ നിന്നും വരുന്ന കണ്ണുനീരാണ്‌ ഈ കാണുന്നത്)
    വൈദ്യരേ കുറേനാളായല്ലോ കണ്ടിട്ട്...എവിടെയാണിപ്പോള്‍?

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഞാനും പ്രതിഷേധിക്കുന്നു ഏകതാരാ.... ആശാന് മൂറ്ദ്ദാബാദ്

    1 ) ആവശ്യം ആണ് സൃഷ്ടിയുടെ മാതാവ്‌
    2 ) വേലി ചാടുന്ന പശുവിനു കോല് കൊണ്ട് കൊണ്ട് മരണം
    3 ) മൂത്തവരുടെ വാക്കും ഉം മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധുരിക്കും
    4 ) അമ്മക്ക് പ്രാണവേദന, മകള്‍ക്ക് വീണ വായന
    5 ) അഴകുള്ള ചക്കയില്‍ ചുള ഇല്ല
    6 ) നാടോടുമ്പോള്‍ നടുവേ ഓടുക
    7 ) ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
    8 ) ഒന്നേ ഉള്ളെങ്കില്‍ ഉലക്കക്ക് ക്ക് അടിക്കണം
    9 ) ആള് കൂടിയാല്‍ പാമ്പ് ചാകില്ല
    10 ) അറിയാത്ത പിള്ളക്ക് പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും
    11 ) ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പേ
    12 ) സമ്പത്ത് കാലത്ത് കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം
    13 ) തല ഇരിക്കുമ്പോള്‍ വാല്‍ ആട്ടരുത് ആട്ടരുത്
    14 ) അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുട പിടിക്കും
    15 ) അച്ഛന്‍ അരി കുറച്ചാല്‍ അമ്മ അത്താഴം കുറയ്ക്കും
    16 ) മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത്
    17 ) ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്
    18 ) യഥാ രാജാ തഥാ പ്രജ
    19 ) ആന മുക്കുന്നത്‌ കണ്ടു അണ്ണാന്‍ മുക്കിയാലോ?
    20 ) ഇടി വെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു
    21 ) കോപം വരുമ്പോള്‍ നാമം ജപിക്കണം
    22 ) കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല
    23 ) ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും
    24 ) ഒരു വാതില്‍ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കും
    25 ) കാലത്തിനൊത്തു കോലം കെട്ടണം

    ReplyDelete
  21. അടിപൊളി പീസ്‌ മച്ചാ...

    ReplyDelete
  22. കാലത്തിനൊത്തു പെണ്ണ് കെട്ടണം കെട്ടണം

    ReplyDelete
  23. @ എകതാര,
    'മദ്യ' വേനല്‍ അവധി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്നു മോളീന്നുള്ള സമ്മര്‍ദം ഉണ്ടാരുന്നു..
    ഇത്തവണ ശെമിക്ക്.. അടുത്ത മത്സരങ്ങളില്‍ വാശിയോടെ വന്നു വായടിയെ അടിച്ചിട്.. :) :) [കമന്റിയതിനു നന്ദി.. ]

    @വായാടി,
    ചക്ക വീണപ്പോ മുയല് ചത്ത്തതല്ലെന്നു ഏകാതരയെ ബോധ്യപ്പെടുത്തണം.. ഇനിയും ഒന്നാമതായി അത് തെളിയിക്കണം.. ആശാനെതിരെ എകതര വിജിലന്‍സ് ഇല്‍ പരാതി കൊടുത്തു എന്നാണ് അറിയുന്നത്.. :( :(

    @Pd
    കൊട് മാഷെ കയ്യ്.. രണ്ടു പേര്‍ക്ക് ഒന്നാം സമ്മാനം നല്കാന്‍ ആശാന്റെ കയ്യില്‍ ചെമ്പ് ഇല്ലാത്തതു കൊണ്ട് ഇപ്പൊ തല്‍കാലം പ്രോത്സാഹന സമ്മാനം തരാം.. അടുത്തതില്‍ (പങ്കെടുത്തില്ലേല്‍ കൂടി ) Pd ക്ക് ഒന്നാം സ്ഥാനം ഇതാ പ്രഖ്യാപിക്കുന്നു.. !!!

    @ചാണ്ടി കുഞ്ഞേ,
    വന്ന സ്ഥിതിക്ക് ഒരു ഉത്തരം എങ്കിലും എഴുതാരുന്നു.. :) നന്ദി .. നന്ദി.. നന്ദി...

    @കായംകുളം എക്സ്പ്രസ്സ്‌..
    ആദ്യത്തെ കമന്റ്സ് നു ആയിരം നന്ദി... മാഷ്ന്റെ പോസ്റ്റുകള്‍ ഓഫീസ് ഇല്‍ എല്ലാ മല്ലൂസിനും അയച്ചു കൊടുക്കലാണ് ആശാന്റെ പ്രധാന വിനോദം..
    ഉത്തരത്തിനു സമ്മാനം ഉണ്ടേ (ഉണ്ട അല്ല കേട്ടോ.. ഉണ്ടേ ആണ്..ഉണ്ടേ ).. :)

    ReplyDelete
  24. അല്ല ഇവിടന്ന് ഒരു രണ്ടാം സമ്മാനം കിട്ടിയിരുന്നു തപാലില്‍ വരുമെന്ന് കരുതി കാത്തിരുന്നു കണ്ടില്ലല്ലോ… വരുമോ? ഞാന്‍ കാത്തിരിക്കണോ?

    ReplyDelete
  25. ഹായ് വെള്ളൂ, ഞാനിതൊന്നും അറിഞ്ഞില്ല. ഇപ്പഴാ മത്സരത്തെക്കുറിച്ചറിഞ്ഞത്. അയ്യോ എന്റെ സമ്മാനം പോയേ.... നിങ്ങളൊക്കെ ഒരു gang ആണ് അല്ലെ?
    പരസ്യം കൊടുക്കാതെ സ്വന്തക്കാരെ പങ്കെടുപ്പിച്ചു നടത്തിയ ഈ മത്സരാഭാസത്തിനെതിരെ എന്റെ പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം താഴെപ്പറയുന്ന മുദ്രാവാക്യങ്ങളിലൂടെ അറിയിക്കുന്നു.

    "ആശാന്‍ വീണാല്‍ അതുമൊരടവ്"
    "ആശാന്‍ നിന്നുമുള്ളിയാല്‍ ശിഷ്യന്‍ നടന്നു മുള്ളും"
    "ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്"
    "ഓടാരുതാശാനെ ആളറിയാം"

    ReplyDelete
  26. ആശാന്‍ പീഡിയോട് ഇങ്ങിനെ പറഞ്ഞു "അടുത്തതില്‍ (പങ്കെടുത്തില്ലേല്‍ കൂടി ) Pd ക്ക് ഒന്നാം സ്ഥാനം ഇതാ പ്രഖ്യാപിക്കുന്നു.. !!!"

    അതുശരി, അപ്പോ പീഡി ആശാനെ പീഡിപ്പിച്ച് നടക്കാത്ത മല്‍സരത്തിന്റെ ഒന്നാം സ്ഥാനം വാങ്ങിച്ചു അല്ലേ? ആശാനേ ഇതു ഞാന്‍ സമ്മതിക്കില്യ. അടുത്ത മല്‍സരത്തിലെന്നല്ല, ആശാന്‍ ഇനി ഭാവിയില്‍ നടത്താന്‍ പോകുന്ന ഒരു മല്‍സരത്തിലും ഞാന്‍ പങ്കെടുക്കുന്നതല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞാനെന്റെ പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
  27. ഓ മറന്നു. ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്...

    ReplyDelete
  28. @ഹംസ,
    ഞാന്‍ അയച്ച അഡ്രസ്‌ ശെരിയാണോ എന്ന് ഒന്ന് നോക്കിക്കേ... "ഹംസ, കൂട്ടുകാരന്‍ ബ്ലോഗ്‌, ഗള്‍ഫ്‌, ഏഷ്യ, പിന്‍ - 2500 (ഹിറ്റ്‌ കൌണ്ട് )".. ഇനിയും കിട്ടിയില്ലേല്‍ ആശാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.. !!! :)

    @ വശള്‍,
    ആശാന് ഇത് കിട്ടണം.. (senti.. senti..) ... പിള്ളാര്‍ക്ക് കുറച്ചു വിവരം വെക്കട്ടെ എന്ന് വിചാരിച്ചു കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി ഒരു പരീക്ഷ നടത്തിയപ്പോ ഇങ്ങനെയായി .... "അറിവ് പകര്‍ന്നു നല്‍കിയപ്പോ പണ്ട് ശിഷ്യന്മാര്‍ എന്നെ തോല്‍പ്പിച്ചു.. ഇപ്പൊ ദാ വഷളനും.. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ആശാന്‍ ഇനിയും റെഡി.." :) :)

    ആശാനെ കുറിച്ചുള്ള പഴം ചൊല്ലുകള്‍ ഈ അവസരത്തില്‍ ഉപയോഗിച്ച് ആശാനെ നാറ്റിച്ചതിനു എതിരെ ശക്തവും വ്യക്തവുമായ ഭാഷയില്‍ ഈ അവസരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.... :) നാലു എണ്ണം കൂടാതെ ഉറക്കതീന്നും ചാടി എഴുന്നേറ്റു അഞ്ചാമതും എഴുതിയ വശളനെതിരെ PB യില്‍ വെച്ചും ആശാന്‍ എറ്റുമുട്ടുന്നതാണ്.. !!!! ജാഗ്രതൈ.. :)[കുറെ നാള്‍ കഴിഞ്ഞാണല്ലോ ഇങ്ങോട്ട് കാണുന്നത്.. നന്ദി മാഷെ...]

    @ വായാടി..
    ആശാന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം ഇതാ കൊഴിഞ്ഞു പോക്ക് ആരംഭിച്ചിരിക്കുന്നു.. ഇതിനെല്ലാം തുടക്കം കുറിച്ച് ഞങ്ങളുടെ ഈ മനോഹര മത്സരത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയ ഏകാതരയോടുള്ള പ്രതിഷേധം വീണ്ടും വീണ്ടും അറിയിക്കട്ടെ..
    (വായാടി, അടുത്തത് തീറ്റ മത്സരം ആണ്.. അതിനു Pd തന്നെ വിജയിക്കും.. എനിക്ക് ഉറപ്പാണ്‌.. ആരോടും പറയണ്ട..)

    ReplyDelete
  29. സിജു,
    നന്ദി.. വീണ്ടും വരിക.. മത്സരത്തില്‍ ഒന്ന് കൈ വെച്ച് നോക്കാമായിരുന്നു... :) :)

    ReplyDelete
  30. ആശാന്‍ പറഞ്ഞു "വായാടി, അടുത്തത് തീറ്റ മത്സരം ആണ്.. അതിനു Pd തന്നെ വിജയിക്കും.. എനിക്ക് ഉറപ്പാണ്‌.. ആരോടും പറയണ്ട"

    ആശാന്റെ പിണങ്ങിപോയ ശിഷ്യയിതാ തിരിച്ചു വന്നിരിക്കുന്നു!!!
    അടുത്തത് തീറ്റ മല്‍‌സരമാണെങ്കില്‍ നമ്മുടെ പീഡി ജയിക്കും. എനിക്കും ഉറപ്പാണ്‌. ഇപ്പോ എന്റെ എല്ലാ തെറ്റിദ്ധാരണയും മാറി.

    ReplyDelete
  31. എന്നാ പിന്നെ അങ്ങിനെ തന്നെ....ഇതാ പിടിച്ചോ എന്റെ വക...

    1. ഗ്രഹണി പിടിച്ചവന്‍ ചക്ക---------- കണ്ട പോലെ (കുറക്കാന്‍, കൂട്ടാന്‍, ഗുണിക്കാന്‍)

    2. --------- കാമം കരഞ്ഞു തീര്‍ക്കും (കന്യാസ്ത്രീ, കഴുത, വെള്ളത്തിലാശാന്‍)
    ഏത് തിരഞ്ഞെടുക്കും ഈശ്വരാ....

    3. വടി കൊടുത്ത് ---- മേടിക്കുക (തൊഴി, അടി, ചവിട്ട്)
    ആശാന്റെ കാര്യം ഇപ്പൊ അങ്ങനെയായി...

    സമ്മാനം എനിക്ക് തന്നെയല്ലേ....

    ReplyDelete
  32. @വായാടി...
    മടങ്ങി വരവിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു..:)
    (ഇനി PD എന്ത് പോല്ലാപ്പുമായാണ് വരുന്നതെന്ന് ആര്‍ക്കറിയാം.. :) :) )

    @ ചാണ്ടിക്കുഞ്ഞേ...
    ആശാനെക്കാള്‍ വലിയ ശിഷ്യനോ? :) നല്ല കിടു ചോദ്യങ്ങള്‍.. എന്നാലും രണ്ടാമത്തെ question നു എല്ലാവര്ക്കും നെഗറ്റീവ് മാര്‍ക്ക്‌ കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.. ആരെങ്കിലും ആ ചോദ്യം attend ചെയ്താല്‍ അയാള്‍ക്കെതിരെ IPC 2255 പ്രകാരം കേസെടുക്കുന്നതാണ്... !!!!

    ReplyDelete
  33. "................പിഴച്ചാല്‍ ഏത്തമില്ല"
    (കുമാരനാശാന്, കളരിയാശാന് , വെള്ളത്തിലാശാന്)

    ReplyDelete
  34. ഡാഷാത്തവന്‍ ഡാഷുമ്പോള്‍ ഡാഷും കൊണ്ടാറാട്ടം. എന്താണ് ഡാഷ് എന്നറിയാന്‍ വെള്ളതിലാശന്റെ ഈ പോസ്റ്റ്‌ വായിക്കുക.

    ReplyDelete
  35. നല്ലൊരു പോസ്റ്റ്‌

    ReplyDelete
  36. വെള്ളു, പഴം ചൊല്ല് കലക്കി


    മുറ്റത്തെ ചെപ്പിനു ................ ഇല്ല ( നാണം, ബോധം, അടപ്പ് )


    കിടക്കട്ടെ ഒന്ന് എന്‍റെ വക

    ReplyDelete
  37. @തണല്‍,
    ആഹാ.. കൊള്ളാല്ലോ.. ആശാനെ കടത്തി വെട്ടുന്ന ചോദ്യങ്ങള്‍ ആണല്ലോ.. ഞാന്‍ സുല്ലിട്ടു...!!!! :)

    @വശല്‍,
    അത് സംഭവം വീണ്ടും ഓര്‍ത്തുപോയി.. എന്റമ്മോ.. ഇനിയും ആവക സാധനങ്ങള്‍ ഓര്‍മ്മിപ്പിക്കരുതെ... :)
    ഡാഷ് പൂരിപ്പിച്ചു വായിക്കുമ്പോ നല്ല രസകരമായ ഒരു പഴം ചൊല്ല്... !!!! ആറാട്ട്‌ മാറ്റി എഴാട്ട് ആക്കിയാലും അതൊരു അതിശയോക്ത്തിയല്ല..!!! :)

    @ജിഷാദ്,
    നന്ദി മാഷെ.. വീണ്ടും വരിക...

    @ഒഴാക്കാന്‍..
    കുറെ നാളായല്ലോ കണ്ടിട്ട്.. ഏതായാലും ലേറ്റ് ആയി വന്നതുകൊണ്ട് സമ്മാനം കിട്ടാതിരിക്കണ്ട... ഞാന്‍ അയച്ചേക്കാം... :) :)

    ReplyDelete
  38. ഹെന്ത്!!ഞാനൊരു കണ്ണ് ഓപ്പറേഷന് വേണ്ടി ത്രീ ഡേയ്സ് മാറി നിന്നപ്പോളിവിടെ എനിക്കെതിരെ അപവാദ പ്രചരണവും കാലുവാരലുമോ എവിടെ ഏകതാര വരൂ ഇന്നു രണ്ടിലൊന്ന് നൊക്കിയിട്ട് തന്നെ കാര്യം ഒന്നുകില് ആശാന്റ്റെ നെന്ചത്ത് അല്ലെന്കില് വായാടിയുടെ ചുണ്ടത്ത്.

    ReplyDelete
  39. മൃദുലന്‍ പ്രതിനിധീകരിക്കും ,ഇന്നാ പിടിച്ചോ..
    സുലോചന
    കയ്യിലിരിപ്പുകൊണ്ടു
    പാവക്ക തോരന്‍
    ദേശാഭിമാനി
    ചക്കക്കുരു
    കുറ്റിയും പറിച്ചോണ്ട്
    ചീപ്പ്
    ചന്തിക്ക്
    ഷുഗര്‍
    അയ്യപ്പന്‍ പിള്ളക്ക്
    ചെന്നൈ
    വെളുപ്പാന്‍ കാലത്ത്,
    ഊഞ്ഞാല്‍ ആട്ടരുത്
    മീന്‍
    7 ല്‍ നിന്നും 4
    അവളുടെ രാവുകള്‍
    parcel,
    ബെല്ലാരി രാജാ
    (കപ്പല്‍,
    വാഴ,
    അമ്മാവന്‍,
    ടീന,
    പൊട്ടിച്ചിരികും
    Premium
    വേലി കെട്ടണം
    ആശാനേ ഫ്ലൈറ്റ് എപ്പോളാണ്?

    ReplyDelete
  40. പട്
    എല്ലാരും കൂടി കേറി മേഞ്ഞു എന്റെ നെഞ്ചും കൂട് ഒരു പരുവമായി.. :):) നിങ്ങള്‍ എല്ലാരും കൂടി കളരിക്ക് പുറത്തു പോകൂ.. :) :)

    @ മൃദുല,
    ഉത്തരങ്ങള്‍ എല്ലാം വളരെ ശെരിയാണ്‌, ബട്ട്‌, നമ്മുടെ വായാടി വന്നു സമ്മാനവും തട്ടിപ്പറിച്ചു ദാ അങ്ങോട്ട്‌ പോയതെ ഉള്ളൂ.. പെട്ടെന്ന് ചെന്നാല്‍ കിട്ടും...
    അല്ലെങ്കില്‍ ഇത്തവണ വിട്ടേരെ.. അടുത്തതിനു മൃദുലന്‍ നേരത്തെ വന്നാല്‍ മതി.. :): )

    ReplyDelete
  41. ..
    കമന്‍സിനും തത്തമ്മേടെ ഉത്തരങ്ങള്‍ക്കും ക്ണാപ്പിരിക്കട്ടെ, അല്ല, ക്ലാപ്.
    ..

    ReplyDelete
  42. This comment has been removed by the author.

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...