Saturday, March 6, 2010

അച്ചപ്പവും ബിനുവും പിന്നെ ഞാനും..

കൂട്ടുകുടുംബം ആയതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഏകദേശം പതിനച്ചു പേര്‍ ഉണ്ടായിരുന്നു തറവാട്ടില്‍..അതില്‍ ഞാനും ബിനുവും ആയിരുന്നു 'തീറ്റിപണ്ടാര' ഗ്രൂപിന് നേതൃത്വം കൊടുക്കുന്നവര്‍.. മറ്റേ ഗ്രൂപ്പ്‌ 'ശാന്താ ഗ്രൂപ്പ്‌'. അവര്‍ 'ശാന്ത ശീലരും അടിപിടി അക്രമങ്ങല്‍ക്കൊന്നും പോകാതെ മാതാപിതാക്കളെ അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മണ്ണുണ്ണികളും ആയിരുന്നു.. ഞങ്ങള്‍ ആകട്ടെ, അടുക്കളയില്‍ വെച്ചിരിക്കുന്ന പലഹാര സാധനങ്ങള്‍ മോഷ്ടിച്ച് തിന്നല്‍, മുതിര്‍ന്നവരുടെ പോക്കറ്റില്‍ നിന്നും കാശ് അടിച്ചു മാറ്റി പുറത്തുപോയി തിന്നല്‍ , കല്യാണം, പാലുകാച്ച് , പേര്‍, പ്രസവം മുതലായ ചടങ്ങുകള്‍ക്ക് പോയി വാരിവലിച്ച് തിന്നല്‍ തുടങ്ങിയ 'തിന്നല്‍ പരിപാടികളുമായി ' ജീവിതം മുന്നോട്ട് നീക്കുന്നവരും ആയിരുന്നു..

ആയിടക്കാണ്‌ തറവാട്ടില്‍ തന്നെ ഒരു പ്രസവ മഹോത്സവം അരങ്ങേറിയത്..അതിനോടനുബന്ടിച്ചുള്ള ചടങ്ങുകളില്‍ നിന്നും ലഭിച്ച മധുര പലഹാരങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍, മുതലായവ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഞങ്ങളുടെ ഗ്രൂപിലെ ചാര ഉപഗ്രഹം ആയിരുന്ന 'പോടിമോന്‍' ഞങ്ങളെ വന്നു ധരിപ്പിച്ചു.. ആ പലഹാരങ്ങള്‍ അടിച്ചുമാറ്റുക എന്നാ ദൌത്യം ഞാനും ബിനുവും സസന്തോഷം ഏറ്റെടുത്തു.. അതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.. ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും മയക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ആരോരും അറിയാതെ അടുക്കളയിലേക്കു പൂച്ചകളെ പോലെ നടന്നടുത്തു.. 'ശാന്ത ഗ്രൂപ്പ്‌' ഈ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതല്‍ ഞങ്ങള്‍ എടുത്തിട്ടുണ്ടായിരുന്നു..ഇതുപോലെ അനവധി operations നടത്തിയ ധൈര്യത്തില്‍ ഞങ്ങള്‍ മുന്നോട്ടു നീങ്ങി.. ബിനു പലഹാര പാത്രങ്ങള്‍ തുറന്നു.. അച്ചപ്പത്തിന്റെ പാത്രം ആണ് ഞങ്ങള്‍ ആദ്യം കണ്ടെത്തിയത്.. അവന്‍ അച്ചപ്പങ്ങള്‍ ഒന്നൊന്നായി തന്റെ വള്ളിനിക്കറിന്റെ പോക്കറ്റിലേക്കു മാറ്റിക്കൊണ്ടിരുന്നു.. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനായി ഞാന്‍ വാതിലിന്റെ അടുത്തേക്ക് പോയി.. അതാ ആരോ വരുന്ന ശബ്ദം.. "ഓടിക്കോടാ" എന്ന് പറഞ്ഞു തീര്‍ക്കുന്നതിന്റെ മുന്‍പ് തന്നെ ബിനു മുറ്റത്തേക്ക് പറന്നു വീണു.. ഞാന്‍ പുറകിലും..
ബിനു തകര്‍ത്തു വെച്ച് ഓടാന്‍ തുടങ്ങി.. ആസനത്തില്‍ മുളക് വെള്ളം തളിച്ച പോലുള്ള വെപ്രാളത്തോടെ.. ഞാനും അവന്റെ പുറകെ വെച്ച് പിടിച്ചു..അവന്‍ ഓട്ടം നിര്‍ത്തുന്ന യാതൊരു ലക്ഷണവും ഇല്ല. പുറകെ ഓടിയില്ലെങ്കില്‍ അച്ചപ്പങ്ങള്‍ മുഴുവനും ലവന്‍ തിന്നു പണ്ടാരമടങ്ങും..അങ്ങനെ ഒറ്റയ്ക്ക് അവന്‍ കേറ്റെണ്ട.. എനിക്കും അതില്‍ തുല്യ അവകാശം ഉണ്ട്.. "എടാ നിക്കടാ.. എനിക്കുടെ താടാ.." ഞാനും റോക്കറ്റ് വേഗതയില്‍ അവന്റെ പിന്നാലെ പാഞ്ഞു.. "എന്റെ പിറകെ വരണ്ട.." എന്ന് അവന്‍ ഇടയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട്.. പണ്ടാരക്കാലന്‍..രണ്ടു അച്ച്ചപ്പതിനു വേണ്ടിഇത്രയും ഓട്ടം ഓടണോ? അച്ചപ്പത്തിന്റെ ഓര്‍മ്മ മനസ്സിലേക്ക് വന്നപ്പോള്‍ എനിക്കും ഉപേക്ഷിക്കാന്‍ തോന്നിയില്ല. അങ്ങനെ ഒരു ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ബിനു നേരെ അന്ത്രമാനിക്കയുടെ വീടിന്റെ ടെറസ്സിലേക്ക് ഓടിക്കയറി... എന്തായാലും ടെറസ്സില്‍
വെച്ച് പലഹാരം പങ്കുവെക്കുമല്ലോ എന്നാ ആശ്വാസത്തില്‍ ഞാനും അവന്റെ പുറകെ ഓടിക്കയറി..

മുകളില്‍ എത്തിയതും ബിനു തന്റെ വള്ളി നിക്കര്‍ ഊരി ഒരു ഏറു വെച്ച് കൊടുത്തു.. ഞാന്‍ അന്തം വിട്ടു കുന്തം വിഴിങ്ങിയെങ്കിലും അച്ചപ്പം രണ്ടും എനിക്ക് കിട്ടിയല്ലോ എന്നാ സന്തോഷത്തോടെ അവന്റെ നിക്കര്‍ കയ്യിലെടുത്തു .. "എന്റമ്മോ" എന്നുള്ള അവന്റെ ഒരു ദീന രോദനം കേട്ട് ഞാന്‍ അവനെ അടിമുടി നോക്കി.. എന്റെ കണ്ണുകള്‍ അവന്റെ centre of gravity യില്‍ ഉടക്കി..ഞാന്‍ ഞെട്ടിത്തരിച്ചു പോയി.. ലവന്റെ കേന്ദ്ര ഭരണ പ്രദേശം മുഴുവന്‍ ഉറുമ്പുകള്‍ പിടിച്ചടക്കുന്നു.. എന്റെ കയ്യിലിരിക്കുന്ന അവന്റെ നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി.. അതില്‍ അണ്ട കടാഹം പോലെ ഒരു ഓട്ട..!!! എന്റെ കയ്യിലും കിട്ടി കുറെ കടികള്‍.. എന്റെ കയ്യില്‍ ഇത്രയും വേദനയെങ്കില്‍ ലവന്റെ ലതില്‍ എന്തായിരികും സ്ഥിതി... ഹോ... ഞാന്‍ പുളകം കൊണ്ടു..
വേദന കൊണ്ട് പുളയുന്നതിനിടയിലും ബിനുവിന്റെ ദയനീയ അഭ്യര്‍ഥന എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു..
"എടാ.. ഒറ്റയ്ക്ക് തിന്നാതെടാ.. എനിക്ക്കൂടെ താടാ.."




23 comments:

  1. അച്ചപ്പ കഥകള്‍ നിങ്ങള്‍ക്കും ഉണ്ടാവില്ലേ? ഉണ്ടെങ്കില്‍ പങ്കുവയ്ക്കാന്‍ മടിക്കല്ലേ.. !!

    എല്ലാ കഥകളും ശരീര ഭാഗങ്ങളെ കുറിച്ചാണെന്ന് വിചാരിക്കല്ലേ...:) :) മറ്റു വിശേഷങ്ങളുമായി ആശാന്‍ വരുന്നുണ്ട്.. :):)

    ReplyDelete
  2. ഹ ഹ ഹ….പാവം ബിനു.

    ബിനുവിനു അച്ചപ്പം കൊടുക്കതെ ഒറ്റയ്ക്ക് വിഴുങ്ങിയൊ…പാവത്തിനു അസ്ഥാനത്ത് ഉറുമ്പ് കടി കൊണ്ടത് മിച്ചം…..

    ReplyDelete
  3. ഹ ഹ. രസികന്‍ സംഭവം തന്നെ :)

    ReplyDelete
  4. ഹംസ,
    ഞാന്‍ തന്നെ രണ്ടും തിന്നു തീര്‍ത്തു.. ഇപ്പൊ ആലോചിക്കുമ്പോ ഒരു വിഷമം ഒക്കെ തോന്നാറുണ്ട്.. കുട്ടിക്കാലത്ത് നമ്മളെല്ലാം സ്വാര്‍ഥന്‍മാര്‍ ആയിരിക്കുമല്ലോ .. :) വായിച്ചതിനും കമന്റ്സ് നും വളരെ നന്ദി.. എപ്പോഴും വരണം..

    ശ്രീ,
    അതോടെ ഞങ്ങള്‍ പലഹാര മോഷണം നിര്‍ത്തിയിരുന്നു.. :)
    വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ഉണ്ട് കേട്ടോ.. വീണ്ടും വരിക..

    ReplyDelete
  5. ആശാനേ, താങ്ക്‌യൂ. ഞാന്‍‌ കുറച്ചു നേരത്തേയ്ക്ക്‌ എന്റെ കുട്ടിക്കാലത്തേയ്ക്ക് മടങ്ങിപൊയി.
    അച്ചപ്പം എന്നു കേട്ടിട്ട്‌ വായില്‍‌ വെള്ളമൂറുന്നു...ഞാന്‍‌ പോയി രണ്ട്‌ അച്ചപ്പം കഴിച്ചിട്ട് വരട്ടെ.

    ReplyDelete
  6. എനിക്കുമുണ്ട് പറയാന്‍‌ ഒരു അച്ചപ്പക്കഥ! പക്ഷെ..അതിപ്പോ ഞാന്‍‌ പറയില്ല..എന്റെ ബ്ലോഗില്‍ ഒരു ദിവസം ഞാന്‍‌ പോസ്റ്റ്‌ ചെയ്യും. അപ്പോ ഞാന്‍‌ അറിയിക്കാം.വായിക്കാന്‍‌ വരുമല്ലോ?

    ReplyDelete
  7. ആശാനേ, സെയിം പിച്ച്...കൊച്ചിലെ, ഞാന്‍ ഒളിച്ചു വച്ച പലഹാരപ്പാട്ടകള്‍ തേടി പല തട്ടിന്‍പുറത്തും കേറിയിട്ടുണ്ട്.
    എന്നാലും, പുര കത്തുമ്പോള്‍ വാഴ വെട്ടിയത് കൊറച്ചു കടന്നു പോയി. ബിനുവിനെ വിളിച്ചോണ്ട് പോയി ഒരു ട്രീറ്റ്‌ കൊടുക്കണം.

    ReplyDelete
  8. വളരെ മനോഹരമായ അനുഭവം !!!!!രസമുള്ള വായനാനുഭവം .

    ReplyDelete
  9. kathayude climax eniikisthapettu.... "ottakku thinnaathe enikkoode thaadaa"...:-) kurukkan chathaalum kannu kozhikkoottil ennu paranja pole

    ReplyDelete
  10. "കൂട്ടുകുടുംബത്തിലെ" ബിനുവും നീയും ...പിന്നെ അച്ചപ്പവും ......മോനെ... കൊള്ളാം...

    ReplyDelete
  11. koottukudumbathile itharam thamaasakal...... nalla rasamundu ketto!!

    ReplyDelete
  12. കരയില്‍ വിധ്യാര്‍ത്ഥിMarch 8, 2010 at 5:52 AM

    ആശാനേ കൊള്ളാം ..എന്നാലും പാവത്തിന്റെ കേന്ദ്ര ഭരണ പ്രദേശം ....ബാക്കിയുണ്ടയിരുന്നോ ആവോ ...

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. അച്ചപ്പ കഥ നന്നായിട്ടുണ്ട് ..ഇനിയും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു ...

    ReplyDelete
  15. വായാടി,
    അഭിപ്രായങ്ങള്‍ക്ക് ഒരുപാടു നന്ദി ഉണ്ട്.. അച്ചപ്പക്കഥകള്‍ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ്‌ തന്നെ തുടങ്ങെന്നെ..
    കുട്ടിക്കാലത്തെ കുറെ കഥകള്‍ ഉണ്ട്.. വായിക്കാനാളുണ്ടെങ്കില്‍ ഇനിയും എഴുതാം.. :) :)

    വശള്‍
    നന്ദി നന്ദി നന്ദി... ഇനിയും വരിക..
    ബിനുവിനു ഒരു ചെലവ് ചെയ്യണം എന്ന് ഇപ്പൊ ആഗ്രഹമുണ്ട്,. :) പാവത്താന്‍.. :)

    സാദിക്ക്,
    വന്നതിനും അഭിപ്രായത്തിനും ഒരായിരം നന്ദി.. വീണ്ടും കാണാം..

    ReplyDelete
  16. അനൂപ്‌,
    സന്ദര്‍ശനത്തിനും കമന്റ്സ് നും ഒരുപാട് ഒരുപാട് നന്ദി.. "നിത്യ സന്ദര്‍ശകന്‍" ആകാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നു.. :) :)
    മനോജ്‌,
    Thank you !!! ഇനിയും പ്രോത്സാഹനങ്ങള്‍ ഉണ്ടാവണം..
    മഴമേഖങ്ങള്‍,
    വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരായിരം നന്ദി.. ആത്മ വിശ്വാസം കൂട്ടുന്ന കമന്റ്സ് നു അതിലേറെ നന്ദി..
    വീണ്ടും വരിക..
    പരമു,
    ഒരുപാട് നന്ദി മാഷെ.. ഇനിയും ഇതിലെ വരിക..

    ReplyDelete
  17. @ കരയില്‍ വിദ്യാര്‍ഥി
    ശിഷ്യാ
    കരയില്‍ തന്നെ നില്‍ക്കാതെ വെള്ളത്തിലേക്ക്‌ എടുത്തു ചാടൂ.. ആശാന്റെ പാത പിന്പറ്റൂ...:)
    അഭിപ്രായത്തിനു നന്ദിയുണ്ട് കേട്ടോ...

    ReplyDelete
  18. ഹ ഹ ഉറുമ്പ് കടി കൊള്ളാം നല്ല കഴിവുള്ള ജീവികള്‍

    ReplyDelete
  19. കഥ കലക്കി!

    സെന്റർ ഓഫ് ഗ്രാവിറ്റി....

    എന്നു വച്ചാൽ എന്തുവാ!??

    യു മീൻ റിയൽ സെന്റർ ഓഫ് ഗ്രാവിറ്റി.... ഛെ..ഛേ.... ആയിരിക്കില്ല... ആണോ!?

    ReplyDelete
  20. ഒഴാക്ക.
    അതെ അതെ.. വളരെ കഴിവുള്ള ജീവികള്‍.. ബിനു അന്ന് സ്വര്‍ഗം കണ്ടു.. :) :)
    കമന്റ്സ് നു നന്രി..

    ഓവൂരിലെ ജയാ..
    നമ്മള്‍ രണ്ടും ഉദ്ദേശിച്ചത് ഒന്നുതന്നെയാ മാഷെ.. :) :)
    നമ്മള്‍ക്കെല്ലാം തമാശയാ.. പാവം ബിനു.. അവന്‍ എല്ലാം അനുഭവിച്ചു തീര്‍ത്തല്ലോ .. :) :)
    വന്നതിനും അഭിപ്രായം പറഞ്ഞതിനും ആയിരം ആയിരം നന്ദി.. ഇനിയും ഇതിലെ വരണം..

    ReplyDelete
  21. അച്ചപ്പ കഥ. കൊള്ളാംട്ടോ.
    ( എന്റെ കയ്യിലിരിക്കുന്ന അവന്റെ നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി.. അതില്‍ അണ്ട കടാഹം പോലെ ഒരു ഓട്ട..!!! എന്റെ കയ്യിലും കിട്ടി കുറെ കടികള്‍.. എന്റെ കയ്യില്‍ ഇത്രയും വേദനയെങ്കില്‍ ലവന്റെ ലതില്‍ എന്തായിരികും സ്ഥിതി... ഹോ... ഞാന്‍ പുളകം കൊണ്ടു..)
    ദുഷ്ടന്‍. എന്നാലും ഇഷ്ടായി.

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...