Tuesday, March 16, 2010

ഒരു മുച്ചീട്ട് കളി..

അന്ന് വര്‍ഗീസ്‌ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു.. ഞങ്ങള്‍ "മുട്ടായി ഉറുഞ്ചി" എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഞങ്ങളുടെ കണക്കു മാഷ്.. ജയനെപോലെ വായില്‍ എന്തൊക്കെയോ ഇട്ടിട്ടു ഉറിഞ്ചികൊണ്ടിരിക്കുന്ന ഒരു ഭാവം ആയിരുന്നു പുള്ളിക്ക് എപ്പോഴും.. ലാസ്റ്റ് അവര്‍ ആയതിനാല്‍ ക്ലാസ്സില്‍ മിക്കവാറും എല്ലാവരും 'ഇറക്കം വിടീല്‍**' പതിവാക്കിയിരുന്നു..
ക്ലാസ്സില്‍ എത്തിയ ഉടനെ സര്‍ attendance എടുത്തിട്ട് തലകള്‍ എണ്ണി തിട്ടപ്പെടുത്തി..ഒട്ടും സമയം കളയാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തിനെയൊക്കെയോ integration ചെയ്യുവാനുള്ള നടപടികള്‍ തുടങ്ങി..
അതിനുവേണ്ട സാമഗ്രികള്‍ ആയ ചുറ്റിക്കെട്ട് വള്ളി, ലിമിട്സ്, x ലും y ലും ഉള്ള സൂത്രവാക്യങ്ങള്‍ മുതലായവ ഫിറ്റ്‌ ചെയ്തു സംഭവം മോടി പിടിപ്പിച്ചു ..

പഠിപ്പിസ്റ്റുകളും സാറിന്റെ പ്രീതി സമ്പാദിക്കാന്‍ കച്ച കെട്ടി ഇറങ്ങിതിരിച്ചവരും വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം എഴുതിയെടുതുകൊണ്ടിരുന്നു. ഞങ്ങള്‍ ബാക്ക് benchers പതിവ്പോലെ മറ്റ് കലാപരിപടികളിലേക്കും കടന്നു.. ഞങ്ങള്‍ ആറു പേരും മൊട്ടകള്‍ ആണെന്നുള്ള കാര്യം ഇവിടെ പ്രസക്തമാണ്‌..( ഞങ്ങളുടെ gang leader 'കുടിയന്‍ ഷിജാസിനെ' റബ്ബര്‍ മൊതലാളി ഈപ്പച്ചന്റെ മകള്‍ റീത്തമ്മ ഇടയ്ക്കിടെ കണ്ണുകള്‍ കൊട്നു എറിയുന്നത് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു..തൊട്ടുമുന്‍പിലെ ബെന്ച്ചുകാരന്‍ ബെന്നിയുമായി ഞങ്ങള്‍ ബെറ്റും വെച്ചു.. ഒരാഴ്ച്ചക്കുള്ളില്‍ റീത്ത ഷിജാസിനെ propose ചെയ്തില്ലേല്‍ മൊട്ടയടി+ 100 രൂപ.. റീത്ത propose ചെയ്തു.. ഷിജാസിനെ അല്ല.. ബെന്നിയെ.. അവനും റബ്ബര്‍ ഉണ്ടല്ലോ.. അങ്ങനെ റബ്ബറും റബ്ബറും തമ്മില്‍ ചേര്‍ന്നു..ഇതിനിടയില്‍ കള്ളിനു എന്ത് കാര്യം..ഞങ്ങള്‍ക്ക് ധന നഷ്ടം, മുടി നഷ്ടം, മാനഹാനി..)

ഞങ്ങള്‍ക്കാര്‍ക്കും ഒരിക്കലും അന്ഗീകരിക്കാനാവാത്ത ഒരു വൃത്തികെട്ട ശീലം നമ്മുടെ മുട്ടായി ഉറുഞ്ചി സര്‍ നു ഉണ്ടായിരുന്നു..പ്രോബ്ലെംസ് ഇട്ടു തന്നിട്ട് അത് നമ്മള്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ വേണ്ടി റോന്തു ചുറ്റുന്ന അത്യന്തം മ്ലേച്ചകരമായ ഒരു പെരുമാറ്റം..പുള്ളി പതിവുപോലെ കറങ്ങിത്തിരിഞ്ഞ്‌ ഞങ്ങളുടെ അടുത്തെത്തി തൊട്ടുപുറകില്‍ വന്നു നിന്നു.. ടിയാന്‍ എന്തുചെയ്യുകയാണ്? ഞങ്ങളുടെ മോട്ടത്തലകളുടെ ഭംഗി ആസ്വദിക്കുവാണോ? ഞങ്ങള്‍ അവരവരുടെ ശിരസ്സുകള്‍ പുള്ളിക്കുവേണ്ടി പോസ് ചെയ്തു കൊടുത്തു.. ദാണ്ടെ പുള്ളി എന്റെ അടുക്കലേക്കു വരുന്നു..പടച്ച റബ്ബേ, ഇതിയാനിത്‌ എന്നാ ഭാവിച്ചാ?

കൊക്കോ പുഴുപോലുള്ള വള്ളിയൊക്കെ ഞാനും ഇട്ടു വെച്ചിട്ടുണ്ട്..അതൊക്കെ യേത് പോലീസുകാരനെകൊണ്ടും പറ്റും.. ബാക്കിയാണ് പ്രശ്നം..അടുത്തിരിക്കുന്ന സതീഷിന്റെ നോക്കിയെഴുതാമെന്നു വെച്ചാ അവനു ബുക്കും പേനയും ഒന്നുമില്ല..വെറുതെ വിരലുകൊണ്ട് ബെഞ്ചില്‍ കുത്തിവരക്കുന്നതല്ലാതെ അവനെ കൊണ്ട് നോ പ്രയോജന്‍സ്..ഇനി ഒന്നും നോക്കിയിട്ട് കാര്യമില്ല.. സ്ഥിരം അടവുതന്നെ എടുത്തു പുറത്തിട്ടു.. x, y, square, sqrt മുതലായവകൊണ്ട്‌ ഒരു അലക്ക് അങ്ങ് അലക്കി.. എഴുത്ത്തോട് എഴുത്ത്. ഒരു പേജിലെങ്ങും കൊള്ളുന്ന ലക്ഷണമില്ല..അളിഞ്ഞ കൂഴച്ചക്ക കാക്ക കൊത്തി ചിതറിയിട്ടിരിക്കുന്നപോലെയുള്ള handwriting പരീക്ഷക്ക്‌ പണി തരുമെങ്കിലും ഇവിടെ രക്ഷയായി.. മോട്ടത്തലയനാണെങ്കിലും യിവന്‍ പുലിയാണെന്ന് മനസ്സിലായതോടെ ഈ പ്രോബ്ലത്തേക്കാളും മുഴുത്തത് ഇടാന്‍ വേണ്ടി ആ മനുഷ്യന്‍ ബോര്‍ഡിനെ ലക്ഷ്യമാക്കി പാഞ്ഞു.

ഇവിടെ ഞങ്ങള്‍ പരീക്ഷണങ്ങളെ നേരിടുമ്പോള്‍ ക്ലാസിനു പുറത്തു കരിമ്പും തോട്ടത്തില്‍ 'മുച്ചീട്ട് ബിജുവിന്റെ' മേല്‍നോട്ടത്തില്‍ 'കീച്ച്ചുകളി***' തകൃതിയായി നടക്കുന്നുണ്ടാവും എന്ന ചിന്ത ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.. ഞാനും സതീഷും ഇന്ന് ചെല്ലാമെന്നു ഏറ്റിരുന്നതാണ്.. അതിനാണ് അനിയച്ച്ചാരുടെ കുടുക്ക പൊട്ടിച്ചു ഒള്ള ചില്ലറയെല്ലാം പറക്കികൊണ്ട് വന്നത്..ക്ലാസ്സ്‌ സ്കൂട്ട് ചെയ്യാമെന്ന് വിചാരിച്ചാല്‍ ഹാജര്‍ നില നന്നേ കുറവ്.. proxy യെ ഏര്‍പ്പടക്കാമെന്ന് വെച്ചാല്‍ ലയാളുടെ തലയെണ്ണിപ്പടുത്തം കാരണം നടക്കുകേം ഇല്ല. പിന്നെയുള്ളത് ഒരേയൊരു മാര്‍ഗ്ഗം മാത്രം..പുറകിലെ ഭിത്തിയിലെ ദ്വാരം.. ദ്വാരം എന്ന് പറഞ്ഞുകൂടാ.. കിളിവാതില്‍ ..അതിലൂടെ പുറത്തുകടക്കുക..

കഷ്ടിച്ച് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാം..ഞാഞ്ഞൂലുകളായ എനിക്കും സതീഷിനും പരുവം.. ബാക്കിയുള്ള നാലു തടിയന്സിനു തല പോലും കേറ്റാന്‍ പറ്റില്ല..എന്തായാലും കിട്ടിയ ഒരു ശുഭമുഹൂര്‍ത്തത്തില്‍ സതീഷ്‌ അതിലൂടെ പുറത്തുകടന്നു.. അല്ലേലും അവനൊക്കെ ഇങ്ങനെ നടന്നാലെന്താ, അവന്റെ ചേട്ടന്‍ സലാലയില്‍ കിടന്നു അദ്വാനിക്കുന്നുണ്ടല്ലോ..ഹും. പറഞ്ഞിട്ടുകാര്യമില്ല.. അടുത്തത് എന്റെ ഊഴമാണ്..എങ്ങനെയും പുറത്തു കടന്നെ പറ്റൂ.. പെട്ടെന്ന് വര്‍ഗീസ്‌ സര്‍ ഞങ്ങളെ നോക്കി..ദൈവമേ പണിയായോ? സതീഷിന്റെ പലായനം പിടിക്കപ്പെട്ടോ? ഇല്ല. ഒരു കോഴിമുട്ട കാണാതായ ഭാവം പോലും പുള്ളിക്കില്ല.. അല്ലേലും അതിയാന്‍ കുറച്ചു മന്തിപ്പാണ്.. orientation ച്ചിര കുറവാണ്..ഞങ്ങടെ സൌഭാഗ്യം .അല്ലാതെന്തു പറയാന്‍..

പുതിയ chapter മായി ബന്ധപ്പെട്ടു സര്‍ ബോര്‍ഡില്‍ എഴുത്ത് തുടര്‍ന്നപ്പോള്‍ ഞാന്‍ താഴേക്ക് കിടന്നു കിളിവാതില്‍ ലക്ഷ്യമാക്കി ഇഴഞ്ഞു..എന്റെ ബാഗ്‌ മുഴുവന്‍ പൊടിയായി..അതിനെ ബാഗ്‌ എന്നൊന്നും വിളിക്കാന്‍ പറ്റില്ല..എല്ലാരും ബെഞ്ചും ഡെസ്കും തുടക്കുന്ന സാധനം.. കോഴിക്കാട്ടം വരെ പറ്റിയിരിക്കുന്നു.. പിന്നാ പൊടി..ഞാന്‍ ഇഴച്ചില്‍ തുടര്‍ന്നു..ആദ്യം തല കടത്തി.. പിന്നെ ഉടല്‍.. ദൈവമേ കേറുന്നില്ലല്ലോ.. ഉച്ചക്ക് ഗോപാലന്‍ ചേട്ടന്റെ കടേന്നു ഒരു പറ ചോറ് അടിച്ചു കേറ്റിയപ്പോ ഈ ഒരു നുഴഞ്ഞിറക്കത്തെപറ്റി ആലോചിച്ചതെ ഇല്ല.

എന്തായാലും ഉടല്‍ ഒരുവിധം കടത്തി.. ഇനി അരക്കെട്ടും കാലുകളും..ഇപ്പൊ ഞാന്‍ ക്ലാസ്സിലുമല്ല മുറ്റത്ത്തുമല്ല എന്ന അവസ്ഥയില്‍ കിടക്കുകയാണ്..
മുറ്റത്തിലേക്ക് കൈ കുത്തി നില്‍ക്കുന്ന എനിക്ക് സതീഷിന്റെ ഉണക്ക കാലുകള്‍ കാണാം.. അതാ അതിനടുത് കുറെ കൂടി തടിച്ച വേറെ രണ്ടു കാലുകള്‍..ആരപ്പാ അത്.? തല ഉയര്‍ത്തി മോന്ത കണ്ടപ്പോ നല്ല പരിചയം.. ഈയടുത്ത കാലത്ത് കണ്ടപോലെ.. ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള Shaji Kailas മോഡല്‍ angle ആയതിനാല്‍ face detection നു താമസം നേരിടുന്നു.. ഒടുവില്‍ sound വെച്ചു ആളെ തിരിച്ചറിഞ്ഞു..'മുട്ടായി ഉറുഞ്ചല്‍' with DTS effect.. മേമ്പൊടിക്കായി പല്ല് ഞെരിക്കുന്ന ശബ്ദവും..സാക്ഷാല്‍ ശ്രീമാന്‍ വറുഗീസ് ചേകവര്‍ എന്റെ കണ്മുന്നില്‍..

ആക്സിലറേറ്റര്‍ കൊടുത്തു വണ്ടി മുന്നോട്ടെടുക്കണോ അതോ റിവേഴ്സിട്ടു പുറകോട്ടെടുക്കണോ? ചെക്പോസ്റ്റ് കണ്ട കഞ്ചാവ് ലോറിക്കാരന്റെ അവസ്ഥ!! ഇന്ധനമെല്ലാം ആവിയായി പോയതിനാല്‍ രണ്ടും സാധിച്ചില്ല.. ഒന്നും രണ്ടും ഒരുമിച്ചു സാധിച്ചോന്നൊരു സംശയവുമുണ്ട്.. അവസാനം, സാറും സതീഷും കൂടി കപ്പ പറിക്കുന്നപോലെ എന്നെ വലിച്ചൂരി മുറ്റത്തിട്ടു.. ആദ്യം ശാസിച്ച്ചെങ്കിലും എന്റെ കാല് മുറിഞ്ഞത് കണ്ടു അലിവുതോന്നിയ ആ സാധു മനുഷ്യന്‍ ഞങ്ങളെ hospital ലേക്ക് പറഞ്ഞുവിട്ടു.. പുള്ളിയുടെ ആജ്ഞ ശിരസ്സാവഹിച്ചു നേരെ പോയി ചീട്ടു കളിച്ചു ഒള്ള കാശൊക്കെ കൊണ്ട് കളഞ്ഞു ശൂന്യമായ പോക്കറ്റ്കളുമായി കള്ളവണ്ടിയും കേറി ഞങ്ങള്‍ വീട്ടിലേക്കു യാത്രയായി.. അന്ന് ഞങ്ങള്‍ ഒരു പാഠം പഠിച്ചു..

"നമ്മള്‍ എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ അതില്‍ നിന്നും തടയാനാവില്ല.."


48 comments:

  1. ഇറക്കം വിടീല്‍**: സൈക്കിള്‍ ചവിട്ടുമ്പോള്‍ ഇറക്കത്ത് ആയാസരഹിതമായി പോകുന്ന അവസ്ഥ.
    കീച്ച് കളി***: കാശ് എളുപ്പത്തില്‍ കളഞ്ഞു കുളിക്കാനുള്ള ഒരു ചീട്ടുകളി;

    ReplyDelete
  2. തേങ്ങ ഞാന്‍ ഉടച്ചു. ((((((((ട്ടോ))))))))

    ആക്സിലറേറ്റര്‍ കൊടുത്തു വണ്ടി മുന്നോട്ടെടുക്കണോ അതോ റിവേഴ്സിട്ടു പുറകോട്ടെടുക്കണോ? ചെക്പോസ്റ്റ് കണ്ട കഞ്ചാവ് ലോറിക്കാരന്റെ അവസ്ഥ!!

    നല്ല പ്രയോഗം

    "നമ്മള്‍ എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ അതില്‍ നിന്നും തടയാനാവില്ല.."

    ഇതു ശരി തന്നെ.. പക്ഷെ ഒരു ശക്തിക്കും എന്നു പറയരുത്.കാരണം തടയണം എന്ന ഉറച്ച തീരുമാനത്ത് ആഗ്രഹത്തില്‍ ഒരാള്‍ വന്നാല്‍ അതില്‍ ഒരാളുടെ ആഗ്രഹമല്ലെ നടക്കൂ,, അപ്പോള്‍ മറ്റേ ആളുടെ ആഗ്രഹം അവിടെ നടക്കാതെ പോവില്ലെ …

    ReplyDelete
  3. "നമ്മള്‍ എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ അതില്‍ നിന്നും തടയാനാവില്ല.."
    -ആശാന്‍


    ഇതൊക്കെ കുറച്ച് നേരത്തെ പറഞ്ഞു തരായിരുന്നില്ലേ ആശാനേ.. എനിക്ക് വല്ല റാങ്കും മേടിക്കാമായിരുന്നു. കഷ്‌ടം! ഇനി പറഞ്ഞിട്ടെന്താ കാര്യം?
    ഇനിയും ഇതുപോലുള്ള മഹദ്വവചനങ്ങള്‍ സ്റ്റോക്ക്‌ ഉണ്ടെങ്കില്‍ പറഞ്ഞുതരണേ പ്ലീസ്....

    ReplyDelete
  4. "ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള Shaji Kailas മോഡല്‍ angle ആയതിനാല്‍ face detection നു താമസം നേരിടുന്നു"

    ULTIMATE ashane....thakarthu...pukazhthan vakkukal illa..
    keep going......

    ReplyDelete
  5. "സതീഷിന്റെ പലായനം പിടിക്കപ്പെട്ടോ? ഇല്ല. ഒരു കോഴിമുട്ട കാണാതായ ഭാവം പോലും പുള്ളിക്കില്ല.. അല്ലേലും അതിയാന്‍ കുറച്ചു മന്തിപ്പാണ്.. orientation ച്ചിര കുറവാണ്..ഞങ്ങടെ സൌഭാഗ്യം .അല്ലാതെന്തു പറയാന്‍.."
    -------------------------------------------
    അതി മനോഹരം..!!!

    ReplyDelete
  6. @ ഹംസ,
    പോസ്റ്റ്‌ inaguration നും കമന്റ്സ് നും അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ.. !!!
    ഇനിയും വന്നു പോസ്റ്റുകളെ ആശീര്‍വദിക്കണമെന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു..

    @ വായാടി,
    വായനക്കും അഭിപ്രായത്തിനും അഗാതമായ നന്ദി അറിയിക്കുന്നു.. :) :)

    @ ഹംസ + വായാടി
    ആ വചനത്തില്‍ ഒരു തിരുത്തുണ്ട്.. ഇങ്ങനെ വായിക്കാന്‍ അപേക്ഷ.. :) :)
    "നമ്മള്‍ കീച്ച് കളിക്ക് വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ കീച്ചില്‍ നിന്നും തടയാനാവില്ല.."

    ReplyDelete
  7. "ഇപ്പൊ ഞാന്‍ ക്ലാസ്സിലുമല്ല മുറ്റത്ത്തുമല്ല എന്ന അവസ്ഥയില്‍ കിടക്കുകയാണ്.."

    കുറെ ചിരിച്ചു ആ അവസ്ഥ ഓര്‍ത്ത്‌.....super...

    ReplyDelete
  8. നല്ല പ്രയോഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. കൊള്ളാം. ഒരു തിരിച്ചു പോക്ക് അനുഭവപ്പെടുന്നു. പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നതും ഒരു വല്ലാത്ത സുഘമാണ്.

    ReplyDelete
  9. കൊള്ളാം ആശാനേ .... കലക്കി കപ്പലോടിച്ചു...കൊക്കപുഴു കൊണ്ടുള്ള അലക്ക് സൂപ്പര്‍...
    എഴുത്ത് നിര്‍ത്തണ്ട...(കടപ്പാട് ഋതു സിനിമ )

    ReplyDelete
  10. ninakku nalla bhaavi undu.. kollaam... upamakal assalaayi...

    ReplyDelete
  11. @പരമു,
    ഒരുപാടു ഒരുപാടു നന്ദി ഉണ്ട്.. വന്നതില്‍ വലിയ സന്തോഷം.. ഇനിയും വരൂ.. കമന്റൂ..
    ഒരു കുപ്പി ഒക്കെ 'പൊട്ടിച്ചു' അവിടെയെങ്ങാനും 'ഇരി' പരമൂ.. (അല്ലെങ്കില്‍, 'പൊട്ടിച്ചിരി' പരമൂ..:) )

    @ ജസ്റ്റിസ് ഇമാജിന്‍..
    പ്രോത്സാഹനത്തിനു നൂറായിരം നന്ദി.. ഇതിലെ ഇനിയും എത്തിനോക്കണം...

    @അനോണി,
    Thanku Thanku.. !!!..

    @മനോജ്‌,
    വളരെ മനോഹരമായ കുറെ ഓര്‍മ്മകള്‍ ആണല്ലോ ഇപ്പോഴും നമ്മെ ബോര്‍ അടി ഇല്ലാതെ മുന്നോട്ടു നയിക്കുന്നത്..
    പൈസ വെച്ചുള്ള ചീട്ടു കളി അന്ന് നിര്‍ത്തിയെങ്കിലും ഇപ്പോഴും ഓര്‍ക്കുമ്പോ ഒരു രസമുണ്ട്...

    @ലിജോ,
    ആദ്യ കമന്റ്സ് നു ആയിരം നന്ദി.. ഋതു ഫിലിം ഞാനും കണ്ടാരുന്നു.. കമെമ്ന്റ്സ് വായിച്ചു കുറെ ചിരിച്ചു.. ഹെഹെ ...

    ReplyDelete
  12. @ അനൂപ്‌,
    ചെലവ് ഉണ്ട്.. തീര്‍ച്ചയായും... :) :) എന്നാ ഒന്ന് കാണുന്നെ? :) :)
    ഒരുപാടു ഒരുപാടു നന്ദി മാഷെ.. എപ്പോഴും ഇങ്ങോട്ടൊക്കെ വരണേ.. :) :)

    ReplyDelete
  13. ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള ഷാജി കൈലാസ് മോഡല്‍ ആംഗിള്‍ ............
    അത് കലക്കി.
    :)

    ReplyDelete
  14. ashante blog mosham illa ketto... wish you all the best. anyway, i will comment here:

    The man who built the Titanic after the construction of Titanic, a reporter asked him how safe the Titanic would be.

    With an ironic tone he said: 'Not even God can sink it'. The result: I think you all know what happened to the Titanic

    ReplyDelete
  15. ടിയാന്‍ എന്തുചെയ്യുകയാണ്? ഞങ്ങളുടെ മോട്ടത്തലകളുടെ ഭംഗി ആസ്വദിക്കുവാണോ? ഞങ്ങള്‍ അവരവരുടെ ശിരസ്സുകള്‍ പുള്ളിക്കുവേണ്ടി പോസ് ചെയ്തു കൊടുത്തു.. ദാണ്ടെ പുള്ളി എന്റെ അടുക്കലേക്കു വരുന്നു..പടച്ച റബ്ബേ, ഇതിയാനിത്‌ എന്നാ ഭാവിച്ചാ?
    ആസ്വദിച്ചു,നന്നായിത്തന്നെ..! തലേല്‍ ആള്‍പാര്‍പ്പ് നോക്കിയാ
    അങ്ങോര്‍ടെ വരവ്..!!

    ReplyDelete
  16. വെള്ളത്തിലാശാന്‍ ഇപ്പോ എന്തു പണിയാണ്? ഈ നുഴഞ്ഞു കയറല്‍ ഇറങ്ങല്‍‍ ഒക്കെ പട്ടാളത്തില്‍ ആണേല്‍ പ്രയോജനപ്പെട്ടേനേ. :)
    വെള്ളത്തിലാശാനെ പോലുള്ള പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് അറ്റന്‍ഡന്‍സ് മതി. അതു വിളിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരഞ്ചു മിനിറ്റ് ബോര്‍ഡില്‍ എഴുതുകയാണെന്ന ഭാവത്തില്‍ നിന്നു കൊടുക്കും. ആ നേരം കൊണ്ട് അവന്മാര്‍ പിന്‍ വാതില്‍ വഴി ഇറങ്ങി പൊയ്ക്കോളും. അതു കഴിഞ്ഞാല്‍ സ്വസ്ഥം. ക്ലാസ്സ് വേണമെന്നുള്ള പിള്ളേര്‍ മാത്രമിരുന്നോളും. അവര്‍ക്കറിയാം ഞാന്‍ മനപ്പൂര്‍വ്വം തിരിഞ്ഞു നില്‍ക്കയാണെന്ന്, എനിക്കറിയാം അവന്മാര്‍ അതു പ്രതീക്ഷിച്ചിരിക്കയാണെന്ന് ... :)

    ഓ.ടോ. വെള്ളത്തിലാശാന്‍ എന്ന ആളിനെ ആദ്യമായി കാണുകയാണ് .

    ReplyDelete
  17. വായന സുഖകരം
    ഇഷ്ട്ടമായി

    ReplyDelete
  18. നീ ഓരോ കഥ ചെല്ലും തോറും നന്നായി വരുന്നുണ്ട്. ചില പ്രയോഗങ്ങള്‍ വളരെ നല്ലതാ.. കൊക്കുപുഴു ... ഗിയറിട്ട വണ്ടി എല്ല്ലാം കൊള്ളാം

    ReplyDelete
  19. ''ചീട്ടു കളിച്ചു ഒള്ള കാശൊക്കെ കൊണ്ട് കളഞ്ഞു ശൂന്യമായ പോക്കറ്റ്കളുമായി കള്ളവണ്ടിയും'' appol ithinte avasam ithrayum ullu ennu manasilayille ..................
    nalla katha kollam

    ReplyDelete
  20. @എകതാര,
    കമന്റ്സ് നു വലിയ സന്തോഷം ഉണ്ട്.. ഇനിയും വരിക..

    ReplyDelete
  21. @ അഷറഫ്,
    Wishes nu വളരെ നന്ദി..
    നമ്മുടെ കീച്ച് എവിടെ കിടക്കുന്നു.. ടൈടാനിക് എവിടെ കിടക്കുന്നു.. :) :)
    ചുമ്മാ ഒരു രസത്തിനു എഴുതിയതാ മാഷെ..
    ഇനിയും ഇതിലെ വരിക..

    @ നുറുങ്ങ്,
    വന്നതിനും വായിച്ചതിനും ഒരായിരം നന്ദി.. കമന്റ്സ് നു അതിലേറെ നന്ദി..
    ഇത് തുടരുമല്ലോ...

    ReplyDelete
  22. @ ഗീത ടീച്ചര്‍,.
    ഒരുപാടു നന്ദി ഉണ്ട് കേട്ടോ.. ഇനിയുള്ള എല്ലാ പോസ്റ്കള്‍ക്കും ഒരു കമന്റ്‌ എങ്കിലും ഇടുമെന്ന് പ്രത്യാശിക്കുന്നു...
    ഈ ഉഴപ്പൊക്കെ ആദ്ദ്യം ആയിരുന്നു.. പിന്നെ പിന്നെ പഠിക്കേണ്ടി വന്നു... :) :) രസകരമായ വിദ്യാഭ്യാസ കാലഘട്ടം..

    @രമണിക.
    ആദ്യമായി ഈ ബ്ലോഗില്‍ വന്നതിനും വന്നപ്പോ തന്നെ നല്ല കമന്റ്സ് തന്നതിനും ആദ്യം തന്നെ നന്ദി പറയട്ടെ...

    @വിനു,
    ആശാന് സന്തോഷമായി വിനു.. മുടങ്ങാതെ ഇവിടം സന്ദര്‍ശിക്കന്നെ...

    @തെക്കന്‍,
    നല്ല പേര്.. നല്ല കമന്റ്സ്.. സൊ, നല്ല രീതിയില്‍ തന്നെ നന്ദിയും അറിയിക്കട്ടെ..

    @ബിനീഷ്,
    കാശ് പോയപ്പോ കീച്ച് നിര്‍ത്തി.. :) :)
    കുറെ നല്ല തമാശകള്‍ ഉണ്ടാക്കിത്തന്ന ദിനങ്ങള്‍ ആയിരുന്നു അവ.. എല്ലാം മിസ്സ്‌ ചെയ്യുന്നു.. :(:(
    ഇനിയും വരിക..

    ReplyDelete
  23. കീച്ച് കളി മാത്രം മതിയോ??? വെള്ളമടി കൂടി വേണ്ടേ...അതില്ലെങ്കില്‍ നമുക്കെന്താഘോഷം....
    വായിച്ചു...ബാല്യകാല സ്മരണകള്‍ ചിരിപ്പിച്ചു....ഇനിയും അമിട്ടുകള്‍ പൊട്ടട്ടെ...

    ReplyDelete
  24. @ചാണ്ടി കുഞ്ഞ്
    ആ ഒരു സാധനം മാത്രം എങ്ങനെയോ മിസ്സ്‌ ചെയ്തു.. (വെള്ളമടി ) :):)
    എന്തായാലും അതുകൊണ്ട് ഇപ്പൊ സ്വസ്ഥം ഗൃഹ ഭരണം..:)
    കമന്റ്സ് കള്‍ക്ക് നൂറു x നൂറു നന്ദി.!!! ഇനിയും വാങ്കോ.

    ReplyDelete
  25. പുതിയ ചില പ്രയോഗങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

    ReplyDelete
  26. ഇവിടെ ആദ്യമായാണ്‌. ഒരു കൊച്ചു കുസൃതി നര്‍മ്മം ചാലിച്ച് എഴുതിയപ്പോ ഹൃദ്യമായ വായന തന്നു. ആശംസകള്‍.

    ReplyDelete
  27. വെള്ളത്തിലാശാനേ, ഇവിടെ
    http://kcgeetha.blogspot.com/2010/02/blog-post.html
    ഒന്നു പോയി നോക്കൂ. (കമന്റ്സില്‍).
    എന്റെ കുറ്റമല്ല കേട്ടോ, ആ തണല്‍ പ്രൊവോക്ക് ചെയ്തിട്ടാ. :)
    (കൊള്ളക്കാരനെ ഇതുവരെ കണ്ടിട്ടില്ല)

    ReplyDelete
  28. ഏറക്കാടാ,
    വരവിനും കമന്റ്‌ അടിച്ചതിനും നന്ദി..
    അക്ബര്‍,
    ഒരുപാടു നന്ദി ഉണ്ട് മാഷെ.. ഇനിയും സമയം കിട്ടുമ്പോ ഒക്കെ ഇതുവഴി ഒക്കെ വരണം.. Thanks a lot..

    ReplyDelete
  29. രസായിട്ടുണ്ട്...

    ReplyDelete
  30. @ ഗീത
    വെള്ളമടിക്കാത്ത ആശാനെക്കുരിച്ചു വെള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരെ നാളെ കേരളത്തിലോന്നടങ്കം ഹര്‍ത്താല്‍ ആചരിക്കുവാന്‍ All Kerala non-drinkers അസോസിയേഷന്‍ (AKNDA) അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു.. !!!! :) :)
    കൊള്ളക്കാര,
    നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ.. വരൂ..പ്രതികരിക്കൂ.. :) :) നമ്മള്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ ബൂലോഗത്ത്‌. :) :)

    കവിത നനായിട്ടുണ്ട്.. ഇനി എനിക്ക് എവിടെങ്കിലും ഈ കവിത എടുത്തു കാച്ചാമല്ലോ.. :) :) അപ്പൊ പിന്നെ പേറ്റന്റ്‌ ഉണ്ടെന്നും പറഞ്ഞു വന്നേക്കല്ലേ.. :) :)

    ReplyDelete
  31. @ കുമാരന്‍,
    ഒരുപാടു നന്ദി.. ഇനിയും ഇതിലെ ഒക്കെ ഒന്ന് വന്നു എത്തിനോക്കിയിട്ട്‌ പോകണം..

    ReplyDelete
  32. ജാലകത്തില്‍ ഇന്നാണ് കണ്ടത്,
    നന്നായി വായിച്ചു, എന്നാലും ആ കൂതറ റീത്ത യെ എനിക്കിഷ്ട്ടായില്ലാ
    (അളിയാ റീത്ത കൊള്ളാവോ???)

    ReplyDelete
  33. നമ്മള്‍ കീച്ച് കളിക്ക് വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ കീച്ചില്‍ നിന്നും തടയാനാവില്ല.. അതേയതെ .... അശാന്റ്റെ കളരിയില്‍ ഒരു മെമ്പര്‍ ഷിപ്പ്‌ വേണമായിരുന്നു

    ReplyDelete
  34. ആശാന്‍ ചിരിപ്പിച്ചു!ചില പ്രയോഗങള്‍ അസ്സലായിട്ടുണ്ട് :-)
    ഒന്നേ വായിച്ചുള്ളൂ.സമയം പോലെ ബാക്കിയുള്ളതും വായിക്കണം.

    ReplyDelete
  35. @ കൂതറ ഹാഷിം,
    പേര് കലക്കി.. :)
    റീത്തമ്മ ഇപ്പൊ ബെന്നിചായനുമായി അമേരിക്കയിലാണ്.. :) :)
    ഈ ബൂലോഗത്ത്‌ കാണും കേട്ടോ.. ബെന്നി യുടെ കയ്യീന് അടി മേടിക്കേണ്ട.. ഹെഹെ..
    വന്നതിനു നന്ദി മാഷെ..

    @ Pd,
    ഉറപ്പായും തരാല്ലോ.. പക്ഷെ കാശ് വെച്ചുള്ള കളി ആശാന്‍ അന്നേ നിര്‍ത്തിയാരുന്നു.. നിര്‍ത്തേണ്ടി വന്നു എന്ന് പറയുന്നതാവും ശരി.. :) :)
    കമന്റ്സ് നു വളരെ നന്ദി..

    @ ഭായ്..
    നന്ദി നന്ദി നന്ദി.. പ്രോത്സാഹനത്തിനു ഒരുപാടു നന്ദി.. വീണ്ടും വരിക..

    ReplyDelete
  36. All Kerala non-drinkers അസോസിയേഷന്‍ (AKNDA) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരണം ഇന്ന് നല്ലോരു ഞായറാഴ്ച പോയിക്കിട്ടി. എന്നാലും ആശാനേ ഈ മിന്നല്‍ ഹര്‍ത്താലൊന്നും ഇനി നടത്തല്ലേ. ഹര്‍ത്താല്‍ ദിനത്തിലേക്ക് ആവശ്യമുള്ളതൊക്കെ മുന്‍‌കൂട്ടി വാങ്ങി വച്ച് ഹര്‍ത്താല്‍ ആസ്വദിക്കത്തക്കവണ്ണം ഒരു ഇടവേളയൊക്കെ തരണം.
    ഇനി കൊള്ളക്കാരന്‍ എങ്ങനെയാണാവോ പ്രതികരിക്കാന്‍ പോണത്???

    ReplyDelete
  37. ശരിക്കും രസിച്ചു.

    ReplyDelete
  38. .....പുള്ളിയുടെ ആജ്ഞ ശിരസ്സാവഹിച്ചു നേരെ പോയി ചീട്ടു കളിച്ചു ഒള്ള കാശൊക്കെ കൊണ്ട് കളഞ്ഞു ശൂന്യമായ പോക്കറ്റ്കളുമായി കള്ളവണ്ടിയും കേറി ഞങ്ങള്‍ വീട്ടിലേക്കു യാത്രയായി......


    ആശാനേ...
    നന്നായിട്ടുണ്ട്......
    ജിനു 9497337472
    jinujayadevan@gmail.com

    ReplyDelete
  39. these 2 :

    ".....അല്ലേലും അതിയാന്‍ കുറച്ചു മന്തിപ്പാണ്.. orientation ച്ചിര കുറവാണ്..."

    "...അവസാനം, സാറും സതീഷും കൂടി കപ്പ പറിക്കുന്നപോലെ എന്നെ വലിച്ചൂരി മുറ്റത്തിട്ടു..."

    nalpol galakkiyitt und.

    ReplyDelete
  40. @ ഗീത
    ഇനി മുതല്‍ മിന്നല്‍ ഹര്‍ത്താലുകള്‍ നടത്തുന്നതല്ല.. പകരം ഒരു വര്‍ഷത്തേക്കുള്ള ഹര്‍ത്താലുകള്‍ക്കായി ഒരു 'ഹര്‍ത്താല്‍ കലണ്ടര്‍' ഇറക്കാന്‍ തന്നെ ഞങളുടെ സംഘടന ശബ്ദ വോട്ടിലൂടെ തീരുമാനിച്ചിരിക്കുന്നു..
    കൊള്ളക്കാരനെ എല്ലാം അറിയിച്ചു കഴിഞ്ഞു.. ലവന്‍ ദിപ്പോ എത്തും .. :) :)


    @ ടോംസ്.
    നന്ദി മാഷെ.. Visit again....


    @ ജിന്ജ്,
    Thanks .. നന്ദി.. शुक्रिया

    @ വെന്ക്..
    orpaad nand und... veend varik.. pinn kaan.. ba ba..

    ReplyDelete
  41. ആശാനേ...
    നന്നായിട്ടുണ്ട്......

    ReplyDelete
  42. ആശാന്റെ പോസ്റ്റ്‌ ചിരിപ്പിച്ചു
    അവസാനം ആശാനെ കപ്പ പറിക്കും പോലെ വലിച്ചൂരിയതൊക്കെ
    ശരിക്കും മനസ്സില്‍ കാണുകയായിരുന്നു.

    ReplyDelete
  43. ജിഷാദ്,
    അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.. വീണ്ടും കാണാം..
    സിനു,
    താങ്ക്സ് ഫോര്‍ ദി കമന്റ്സ്.. ഇനിയും ഇതിലെ വരിക..

    ReplyDelete
  44. assane ithu nammude swantham stapanam alle?
    pakshe asante last dialogue superrrrrr.........
    njan parayanam ennu karuthiyathu athu pole aaasas paranju

    ReplyDelete
  45. @ നമ്പോലന്‍,
    അതെ നമ്മുടെ സ്വന്തം സ്ഥാപനം തന്നെ.. ആ വീര ശൂര പരക്രമാങ്ങള്‍ക്ക് കുറെ ഒക്കെ നമ്ബോലനും സാക്ഷി ആയിരുന്നില്ലേ... :) :)
    ഇപ്പൊ എല്ലാം ഒരു ഓര്‍മ്മ മാത്രം.. :( :(

    - വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി...

    ReplyDelete
  46. ..
    പ്രയോഗങ്ങള്‍ ചിരിപ്പിച്ചു, പ്രത്യേകിച്ച് ഷാജി കൈലാസും കഞ്ചാവ് ലോറി ഡ്രൈവറും..
    ..

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...