Tuesday, February 23, 2010

കണി കാണലിന്റെ ശക്തി..

2007 ജനുവരി 1. പുതുവത്സര ദിനം.. അന്ന് ഞാന്‍ ചെന്നൈ മെയിലില്‍ കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയാണ്.. രാവിലെ ഒരു 6.00 മണി ആയിക്കാണും.. നല്ല കണി കാണാനേ എന്നാ പ്രാര്‍ഥനയില്‍ കിടന്നത് കൊണ്ട് നേരത്തെ തന്നെ ബോധം വന്നു.. സമൃദ്ധമായ ഒരു വര്ഷം ഉണ്ടാവട്ടെ എന്ന വിചാരത്തില്‍, കണികാണല്‍ പ്രഭാത സൌന്ദര്യം തന്നെയാവട്ടെ എന്ന് തീരുമാനിച്ചു.. ട്രെയിന്‍ സ്പീഡ് വളരെ കുറവാണ്.. side lower berth ആയതു കൊണ്ട് പുറത്തേക്കു നോക്കാന്‍ എളുപ്പമാണ്.. ഞാന്‍ മെല്ലെ മെല്ലെ കണ്ണുകള്‍ തുറന്നു, വളരെ പ്രതീക്ഷയോടെ, നല്ലൊരു വര്ഷം മുന്നില്‍ കണ്ടു, പുറത്തേക്കു നോക്കി.. ഹോ.. ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുതം കൂറി..
ഒരു 40-45 വയസ്സ് പ്രായം തോന്നുന്ന ഒരു മനുഷ്യന്‍ തന്റെ പ്രഭാത ക്രിത്യങ്ങള്‍ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങുന്നു.. ആ തടിച്ച മനുഷ്യന്‍, തന്റെ മുണ്ടുകള്‍ നാടകത്തിന്റെ കര്‍ട്ടന്‍ ഉയര്‍ത്തും പോലെ ഉയര്‍ത്തുകയാണ്.. എന്റെ ദൈവമേ എന്തൊരു കണി.. ഇതുപോലെ ഒരെണ്ണം (രണ്ടെണ്ണം!!!) എന്റെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല.. അതും പുതുവത്സര ദിനത്തില്‍ തന്നെ..
ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു, ട്രെയിന്‍ അവിടെ എങ്ങും നിര്‍ത്തരുതേ എന്ന്.. എന്റെ സല്‍സ്വഭാവം കൊണ്ടാണോ എന്നറിയില്ല, ട്രെയിന്‍ കൃത്യം അവിടെ തന്നെ നിര്‍ത്തിയിട്ടു.. പുള്ളിയുടെ പ്രിഷ്ട ഭാഗവും എന്റെ compartment ഉം തമ്മില്‍ ഏകദേശം 5-6 അടി മാത്രമേ ഉള്ളൂ..
ഞാന്‍ എന്റെ കണ്ണുകളെ പിന്‍വലിച്ചു ട്രെയിന്നിനുള്ളിലേക്ക് നോക്കി.. എല്ലാവരും നല്ല ഉറക്കം.. ഇവരാര്‍ക്കും ഇത്രയും നല്ലൊരു കണി കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്തിരിക്കുംമ്പോള്‍ അതാ ഒരു പെണ്‍കുട്ടി എഴുന്നേറ്റു ആ വിന്‍ഡോ യുടെ അടുത്തേക്ക് വരുന്നു.. എന്തും സംഭവിക്കാം.. ഉദ്വേഗം ജനിപിക്കുന്ന നിമിഷങ്ങള്‍... ആ പെണ്‍കുട്ടി, എവിടെ എത്തി എന്നറിയാനാവണം, പുറത്തേക്കു നോക്കി.. ആ അസാദ്യമായ കാഴ്ച കണ്ടു അവര്‍ ഞെട്ടിത്തിരിഞ്ഞു ആ കുട്ടിയുടെ അപ്പര്‍ ബെര്‍ത്തിലേക്ക് ചാടിക്കയറി, മൂടിപ്പുതച്ചു കിടന്നു... ആ ക്നാപ്പന്‍ ട്രെയിനിനു അഭിമുഖമായി ഇരുന്നിരുന്നെകില്‍ എന്താവും സ്ഥിതി എന്നാലോചിച്ചു ഞാന്‍ നെടുവീര്‍പ്പെട്ടു.. എനിക്ക് എന്റെ കണ്ണുകളെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ല.. അല്ലേലും എന്തെങ്കിലും കാണരുത് എന്ന് വിചാരിച്ചിരുന്നാല്‍ നമുക്ക് അതു തന്നെ കാണാന്‍ ഒരു ത്വര ഉണ്ടാകുമല്ലോ.. ആ തിയറി ഇവിടെയും ഫലം കണ്ടു.. ഞാന്‍ അങ്ങോട്ട്‌ വീണ്ടും നോക്കി.. പുള്ളി ഉടനെങ്ങും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.. ഭയങ്കര സ്ലോ.. കൂടാതെ ടാങ്ക് ഫുള്ളും ആണ്.. അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടാല്‍ പുള്ളിയെ ഉടനെ തന്നെ അടുത്ത പടത്തിലേക്ക് കാസ്റ്റ് ചെയ്തേനെ.. അത്രയ്ക്ക് സ്ലോ..
"ഇത് ഏതു സ്റ്റേഷന്‍" ഒരു സ്ത്രീയും അവരുടെ മകളും കൂടി പുറത്തേക്കു നോക്കി. ആ കാഴ്ച കണ്ടതും അമ്മ, മകളുടെ കണ്ണും പൊത്തി അവരുടെ സീറ്റില്‍ പോയി ഇരുന്നു.. എന്നെ നോക്കാന്‍ അവര്‍ക്ക് ധൈര്യം പോരാ.. എനിക്ക് തിരിച്ചും..
ഓ.. ഇതാ ട്രെയിന്‍ വിടുന്നു.. ട്രെയിന്‍ നിര്‍ത്തുന്നതും വിടുന്നതും ഒന്നും പുള്ളിയെ ബാധിക്കുന്നതേ ഇല്ല .. യാതൊരു കൂസലും ഇല്ലാതെ ആ മനുഷ്യന്‍ കാര്യങ്ങള്‍ മുന്നോട്ടു (താഴോട്ടു ?? ) നീക്കുകയാണ്.. എന്തായാലും ട്രെയിന്‍ വിട്ടല്ലോ രക്ഷപെട്ടു.. എന്നാലും ഈ കണി ഞാന്‍ എങ്ങനെ ഓര്‍ത്തു വെക്കും? എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു.. അപ്പോഴും എന്റെ ചിന്ത അയാളെ കുറിച്ചായിരുന്നു.. അവിടെ ഒരു ബക്കറ്റോ മഗ്ഗോ ഉണ്ടായിരുന്നില്ല.. പിന്നെ എങ്ങനെ ആയിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍? ഒരു എത്തും പിടിയും കിട്ടുന്നില്ല..അവിടെ കുറെ ചെടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.. ദൈവമേ.. ഇനി അതുകൊണ്ട് വല്ലതും ആണോ? ഒരു യുറോപിയന്‍ സ്റ്റൈലില്‍?
ഛെ .. ഞാന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്.. വല്ലവന്റെയും നമ്പര്‍ 2 വിനു ഇത്രയ്ക്കു പ്രാധാന്യം കൊടുക്കണോ? ഇത്രയും ഒക്കെ ചിന്തിച്ചു വെറുതെ സമയം കളയണോ? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. 6:45 am നു ട്രെയിന്‍ സെന്‍ട്രല്‍ സ്റെഷനില്‍ എത്തി.. ഉടനെ തന്നെ വീട്ടിലേക്കു പോയി...
............ ആ വര്ഷം മുഴുവനും ഞാന്‍ വയറ്റിളക്കം പിടിച്ചു കിടപ്പിലായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ? കണിയുടെ ഒരു ശക്തിയെ.. !!!!!!!