Sunday, April 4, 2010

ഒരു IPL കളിയും അതിനുള്ളിലെ കാര്യവും..

3/4/2010 ശനിയാഴ്ച ഉച്ചയൂണും കഴിഞ്ഞു ഒന്ന് മയങ്ങാല്ലോ എന്ന് വിചാരിച്ചു കിടന്നപ്പോ ദാണ്ടേ അടിക്കുന്നു calling bell.. ഇത് അയാള് തന്നെ.. 'വടിവേലു പിച്ച്ചാമണി'. ചെന്നൈ-രാജസ്ഥാന്‍ IPL ക്രിക്കറ്റ്‌ മാച്ച് കാണാനുള്ള complementary ticket നാലെണ്ണം ഉണ്ടെന്നു പറഞ്ഞു എന്നെ വിളിയോട് വിളിയാരുന്നു.... പുള്ളിയുടെ കൂടെ പോയിരുന്നു കാണാന്‍ എനിക്ക് വയ്യ.. അങ്ങേരു ചെന്നൈ ടീം എന്ന് പറഞ്ഞാ മരിക്കും.. എനിക്ക് രാജസ്ഥാന്‍ ആണ് ഇഷ്ട്ട ടീം.. എന്തായാലും പോയി ഡോര്‍ തുറന്നു.. 'വടിവേലുവും' ഭാര്യ 'കായല്‍ വിഴിയും' മകള്‍ 'തമില്‍ സെല്‍വിയും' മഞ്ഞയും മഞ്ഞയും ഇട്ടോട്ടു നില്‍ക്കുന്നു.. ദേഹത്ത് മുഴുവന്‍ മഞ്ഞ.. ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ടി-ഷര്‍ട്ട്‌ ഉം പാന്റ്സും ഒക്കെ ഇട്ടോണ്ട് വന്നിരിക്കുവാണ് കക്ഷികള്‍..

ഞാന്‍ വരുന്നില്ല..തലവേദന ആണെന്നൊക്കെ പറഞ്ഞെങ്കിലും അയാള്‍ വിടുന്ന ലക്ഷണമില്ല.. മഞ്ഞ ടി-ഷര്‍ട്ട്‌ ഉം പുള്ളി ജോഗ്ഗിംഗ് നു പോകുമ്പോ ഇടുന്ന മഞ്ഞ ട്രാക്ക് സ്യുട്ടും തന്നിട്ട് എന്നോട് ഇട്ടോണ്ട് വരാന്‍ പറഞ്ഞു..മനസ്സില്ലാ മനസ്സോടെ അതൊക്കെ ഇട്ടോണ്ട് വന്നു.. മൈലാപ്പൂരില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ നേരെ ചെപ്പോക്കിലെക്ക് .. വടിവേലു ഒരു പക്കാ തമിഴ് മനുഷ്യന്‍ ആണ്.. ചെന്തമിഴ് ഒക്കെയാണ് പറയുന്നത്.. ഞാന്‍ തമിഴില്‍ സംസാരിക്കുന്നതാണ് പുള്ളിക്ക് ഇഷ്ട്ടം.. അറിയാവുന്ന തമിഴില്‍ പുള്ളിയുമായി കത്തിവേചോണ്ടിരുന്നു.. ചെന്നൈ ടീമിനെ പറ്റിയും തമിഴ്നാട്‌ രാഷ്ട്രീയവും ഒക്കെ..ഏകദേശം 3:00 PM നു ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തി.. അകത്തു കേറിയപ്പോ മൊത്തം മഞ്ഞ മയം.. SNDP യുടെ സംസ്ഥാന സമ്മേളനം പോലെ..

ചെന്നൈ ബാറ്റിംഗ് തുടങ്ങി..അടിയോടടി..പൂരക്കെട്ടടി.. തലങ്ങും വിലങ്ങും.. വടിവേലുവും ഫാമിലിയും കിടന്നു പുളകം കൊണ്ടു..ഞാന്‍ ഇരുന്നു വീര്പ്പുമുട്ടി.. ഇപ്പൊ ആട്ടിന്‍ തോലിട്ട ചെന്നായെ പോലെ ആയി എന്റെ അവസ്ഥ.. അവരെ കാണിക്കാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ചെന്നെ കൊടി ഒക്കെ വീശിക്കൊണ്ടിരുന്നു.. അവസാനം ചെന്നൈ ടീം 246 റണ്‍സ് എടുത്തു.. ഇനി രാജസ്ഥാന്റെ ബാറ്റിംഗ്.. അവരും ഒരുവിധം അടി തുടങ്ങി.. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമേ വിഷമം നടിച്ചു.. അവസാനം യുസുഫ് പത്താന്‍ ക്രീസിലെത്തി.. എന്റെ ഇഷ്ട്ട താരം.. ആദ്യ ബോള്‍ തന്നെ ഫോര്‍. എനിക്ക് സഹിക്കാന്‍ പറ്റിയില്ല.. എങ്കിലും വികാരങ്ങള്‍ ഉള്ളിലൊതുക്കി ഇരുന്നു.. അടുത്ത ബോള്‍... അടിച്ചു പൊക്കി.. sixer നു ഉള്ള പോക്കാണ്.. long on ലക്ഷ്യമാക്കി അതാ പന്ത് ഉയരുന്നു.. ഇത്തവണ എനിക്ക് കണ്ട്രോള്‍ കിട്ടിയില്ല.. ഞാന്‍ ചാടി എണീറ്റു അലറി വിളിച്ചു.. എല്ലാവരും ഞെട്ടി.. മഞ്ഞ ഒക്കെ ഇട്ടിട്ടു ഒരുത്തന്‍ രാജസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു..

എന്‍റെ അടുത്തിരിക്കുന്ന ആരും ഇപ്പൊ ഗ്രൌണ്ടിലേക്ക് നോക്കുന്നില്ല..എന്നെ തന്നെ രൂക്ഷമായി നോക്കുന്നു... ഉടനെ തന്നെഎനിക്ക് ബോധം വന്നു.. ഈശ്വരാ.. ഇടങ്ങേറായല്ലോ.. ഇനി രക്ഷയില്ല.. കള്ളി വെളിച്ചത്തായി.. വടിവേലുന്റെ കയ്യീന്ന് ഇപ്പൊ അടി മേടിക്കും.. ടി-ഷര്‍ട്ട്‌ ആന്‍ഡ്‌ പാന്റ്സ് ഇപ്പൊ തന്നെ ഊരിവാങ്ങും .അപ്പൊ അതാ ഗ്രൗണ്ടില്‍ നിന്നും ഒരു ആര്‍ത നാദം ഉയരുന്നു... ചെന്നൈ ടീമിലെ 'Bollinger' എന്ന ഭീകരന്‍ അതി ഭീകരമായ ഒരു ക്യാച്ച് എടുത്തു നമ്മുടെ അടിവീരന്‍ പത്താനെ പുറത്താക്കുന്നു.. എന്റെ ചുറ്റിലും ഇരുന്നവര്‍ ആഹ്ലാദം കൊണ്ടു തുള്ളിചാടുന്നതിനിടയിലും എന്നെ ബഹുമാനത്തോടെ നോക്കി.. ഹോ.. യിവന്‍ എങ്ങനെ മനസ്സിലാക്കി ആ ക്യാച്ച് എടുക്കുമെന്ന്? ബല്ലാത്ത പഹയന്‍ തന്നെ.. ഇതിനിടയില്‍ വടിവേലു സന്തോഷം കൊണ്ടു എന്നെ കെട്ടിപ്പിടിച്ചു.. കാവിലമ്മേ.. എന്നെ രക്ഷിച്ചതിന് ഒരായിരം നന്ദി.. ആ ബോള്‍ എങ്ങാനും sixer പോയിരുന്നെങ്കില്‍ ഈ മഞ്ഞക്കാര്‍ എല്ലാരും കൂടെ എന്നെ വലിച്ചു കീറിയേനെ.. ഇനിയിപ്പോ ബാക്കി സമയം ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്തേക്കാം.. ടിക്കറ്റ്‌ ഒക്കെ തന്നതല്ലേ.. അല്ലേലും രാജസ്ഥാന്‍ ഇന്ന് ജയിക്കാനും പോകുന്നില്ല..

കളിയുടെ ബാക്കി ഭാഗം ഹോം ടീമിന് സപ്പോര്‍ട്ട് നല്‍കി ഒടുവില്‍ അവിടെ നിന്നും തിരിച്ചു വന്നു.. മടക്ക യാത്രയില്‍ വടിവേലു & ഫാമിലി എന്നോട് കുറെ തവണ ചോദിച്ചു... എങ്ങനെയാണു ആ അടി ക്യാച്ച് ആകുമെന്ന് മനസ്സിലാക്കിയതെന്ന്.. ക്രിക്കറ്റ്‌ നെ പറ്റി എനിക്കുള്ള അറിവുകള്‍ എല്ലാം വിളമ്പി ആ ചോദ്യത്തെ ഞാന്‍ അതിശക്തമായി നേരിട്ടു...!!!!!

32 comments:

  1. ആരെങ്കിലും ആ മാച്ച് കാണാന്‍ ചെന്നൈയില്‍ വന്നിരുന്നോ? ആശാനെ കണ്ടവരുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കരുത്...:)

    ReplyDelete
  2. "SNDP യുടെ സംസ്ഥാന സമ്മേളനം പോലെ."
    "ആ ബോള്‍ എങ്ങാനും sixer പോയിരുന്നെങ്കില്‍ ഈ മഞ്ഞക്കാര്‍ എല്ലാരും കൂടെ എന്നെ വലിച്ചു കീറിയേനെ"
    "എന്‍റെ അടുത്തിരിക്കുന്ന ആരും ഇപ്പൊ ഗ്രൌണ്ടിലേക്ക് നോക്കുന്നില്ല."

    കിടിലന്‍ പ്രയോഗങ്ങള്‍...
    --ചാണ്ടി

    ReplyDelete
  3. ഇത്തവണ പടക്കക്കടയില്‍ ഇരുന്നു ബീഡി വലിച്ചതു കൊള്ളാം..
    just escaped..!!!
    ---------------------------------
    an excellent work!!!
    jk

    ReplyDelete
  4. ഹ അഹ ഹാ വിവരണം അടിപോളി,
    അല്ല മാഷെ ഈ IPL ന്ന് പറഞ്ഞാല്‍ എന്താ???

    ReplyDelete
  5. ആശാന്റ്റെ ഫാഗ്യം ക്യാച്ചായത് അല്ലെങ്കിലിപ്പൊ ഒരു ഫ്രെയിമിനുള്ളിലായി ഫിത്തീല്‍ ആണി അടിച്ച് തൂങ്ങുന്നുണ്ടായേനെ.. വടിവേലുവിനോട് നമ്മടെ മുല്ലപ്പെരിയാറിന്റ്റെ കാര്യമൊന്ന് സംസാരിച്ച് നൊക്കിക്കൂടെ റീത്ത് ഞാന്‍ സ്പോണ്സറ് ചെയ്തോളാം.

    മാച്ച് കാണാനായി വരുമ്പോ ആശാനെ ഞാങ്കണ്ടല്ലൊ പാരീസില്‍ അടിച്ച് കിറുങ്ങി നില്‍ക്കണത് വയസ്സായില്ലെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ആശാനെ..??

    ReplyDelete
  6. ente ashane super dialogues kollam

    ReplyDelete
  7. അതു ക്യാച്ച് ആയതു ആശാന്റെയും കേട്ടിയോളുടെയും ഭാഗ്യം അല്ലെങ്കില്‍ ആ ഗ്യലെരിയില്‍ ആശാനെ ഇട്ടു മഞ്ഞപട ഒരു ഫുട്ബോള്‍ കളി നടത്തിയേനെ !!!!

    - കീലേരി അച്ചു (ആശാന്റെ ഒരു പഴയ ശിഷ്യന്‍ )

    ReplyDelete
  8. തമിഴന്‍ ഒന്നടിച്ചാ, നൂറു തവണ അടിച്ച മാതിരി...രക്ഷപെട്ടത് ഭാഗ്യം...
    ഏതോ അനോണി എന്റെ പേരില്‍ കമന്റ് ഇട്ടിട്ടുണ്ടല്ലോ...അത് ഞാനല്ല കേട്ടോ...

    ReplyDelete
  9. ആശാന്‍ വീണാല്‍ അതുമൊരടവ്" കഴിഞ്ഞപോസ്റ്റില്‍ പഴഞ്ചൊല്ലു മത്സരത്തില്‍ വഷളന്‍ പറഞ്ഞത് അച്ചട്ടായി എന്നു തോനുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍..!! ആശാന്‍റെ തടി രക്ഷപ്പെട്ടു. !!

    ReplyDelete
  10. Bollinger nte oru photo eduthu divasavum nandri paranjolo..
    Vivaranam super!!!

    ReplyDelete
  11. ആശാനേ, ഇത് കൈവിട്ട കളിയായിരുന്നു,ട്ടോ. ഞങ്ങടെയൊക്കെ ഭാഗ്യം കൊണ്ടാ ആശാന്‍ പോയ ഷേപ്പില്‍ തന്നെ തിരിച്ചു വന്നത്!!!

    പിന്നെ കുറേ നാളായി ഒരു സംശയം ചോദിക്കണമെന്ന് വിചാരിക്കുന്നു.. മഹാകവി "കുമാരനാശാന്‍" ആശാന്റെ‍, ആരായിട്ടു വരും?

    ReplyDelete
  12. പീഡി പറഞ്ഞു "മാച്ച് കാണാനായി വരുമ്പോ ആശാനെ ഞാങ്കണ്ടല്ലൊ പാരീസില്‍ അടിച്ച് കിറുങ്ങി നില്‍ക്കണത് വയസ്സായില്ലെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ആശാനെ..??"

    എന്നിട്ട് ആശാന്‍ ഏകതാരയുടെ ബ്ലോഗില്‍ വെച്ച് ഞങ്ങളോട് പറഞ്ഞത് ഇങ്ങിനെയല്ലല്ലോ?

    "സത്യമായും ഞാന്‍ മദ്യപിക്കില്ല.. ലോകനാര്‍ കവിലമ്മയാണേ സത്യം.. എന്നെ വിശ്വസിക്കൂ.."
    -ആശാന്‍.

    എന്നല്ലേ? എന്നിട്ടിപ്പോ എന്താ ആശാനേ ആശാനെക്കുറിച്ച് ഈ ശിഷ്യ കേള്‍ക്കുന്നത്? ഇതൊക്കെ സത്യമാണോ?

    ReplyDelete
  13. എന്തുവാഡേയ് ഇത്? നിനക്കൊരു മാറ്റവും ഇല്ലല്ലോഡേയ്... ദാ ഇപ്പം മഞ്ഞത്തോലിട്ട രാജസ്ഥാനി. ആ പഴയ തരികിടകളൊക്കെ തന്നല്ലോഡേയ്?

    ReplyDelete
  14. ആശാനെ.. തിരിച്ചു വീട്ടില്‍ വന്നിട്ട് മഞ്ഞ ക്കുപ്പായം അയാള്‍ക്ക് തിരിച്ചു കൊടുത്തോ ആവോ ?

    ReplyDelete
  15. ആദ്യത്തെ പത്തു അഭിപ്രായങ്ങള്‍ എങ്ങനെയോ മാഞ്ഞു പോയി...:( :( :(
    അവ വീണ്ടും ഇവിടെ ഇടുകയാണ്.. സോറി


    1: ആരെങ്കിലും ആ മാച്ച് കാണാന്‍ ചെന്നൈയില്‍ വന്നിരുന്നോ? ആശാനെ കണ്ടവരുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കരുത്...:)
    Posted by വെള്ളത്തിലാശാന്‍ to വെള്ളത്തിലാശാന്‍ at April 5, 2010 3:39 AM


    2. "SNDP യുടെ സംസ്ഥാന സമ്മേളനം പോലെ."
    "ആ ബോള്‍ എങ്ങാനും sixer പോയിരുന്നെങ്കില്‍ ഈ മഞ്ഞക്കാര്‍ എല്ലാരും കൂടെ എന്നെ വലിച്ചു കീറിയേനെ"
    "എന്‍റെ അടുത്തിരിക്കുന്ന ആരും ഇപ്പൊ ഗ്രൌണ്ടിലേക്ക് നോക്കുന്നില്ല."

    കിടിലന്‍ പ്രയോഗങ്ങള്‍...
    --ചാണ്ടി
    Posted by Anonymous to വെള്ളത്തിലാശാന്‍ at April 5, 2010 3:52 AM


    3. ഇത്തവണ പടക്കക്കടയില്‍ ഇരുന്നു ബീഡി വലിച്ചതു കൊള്ളാം..
    just escaped..!!!
    ---------------------------------
    an excellent work!!!
    jk
    Posted by Anonymous to വെള്ളത്തിലാശാന്‍ at April 5, 2010 4:29 AM


    4. ഹ അഹ ഹാ വിവരണം അടിപോളി,
    അല്ല മാഷെ ഈ IPL ന്ന് പറഞ്ഞാല്‍ എന്താ???
    Posted by കൂതറHashimܓ to വെള്ളത്തിലാശാന്‍ at April 5, 2010 4:43 AM


    5. ആശാന്റ്റെ ഫാഗ്യം ക്യാച്ചായത് അല്ലെങ്കിലിപ്പൊ ഒരു ഫ്രെയിമിനുള്ളിലായി ഫിത്തീല്‍ ആണി അടിച്ച് തൂങ്ങുന്നുണ്ടായേനെ.. വടിവേലുവിനോട് നമ്മടെ മുല്ലപ്പെരിയാറിന്റ്റെ കാര്യമൊന്ന് സംസാരിച്ച് നൊക്കിക്കൂടെ റീത്ത് ഞാന്‍ സ്പോണ്സറ് ചെയ്തോളാം.

    മാച്ച് കാണാനായി വരുമ്പോ ആശാനെ ഞാങ്കണ്ടല്ലൊ പാരീസില്‍ അടിച്ച് കിറുങ്ങി നില്‍ക്കണത് വയസ്സായില്ലെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ആശാനെ..??
    Posted by Pd to വെള്ളത്തിലാശാന്‍ at April 5, 2010 5:14 AM


    6. ente ashane super dialogues kollam
    Posted by BINISH to വെള്ളത്തിലാശാന്‍ at April 5, 2010 6:17 AM

    ReplyDelete
  16. @ ചാണ്ടി എന്ന അനോണി
    നന്ദി മാഷെ നന്ദി..

    @ jk,
    പടക്കങ്ങള്‍ എപ്പൊഴും എന്റെ ഒരു വീക്നെസ് ആണ്.. (സലിം കുമാറേ.. ഒരു കടപ്പാട് ഇരിക്കട്ടെ..!) :)


    @കൂഹാ
    IPL.. അത്, അനിര്‍വചനീയമായ ആത്മാവിഷ്ക്കാരത്തിന്റെ അന്തസ്സത്തകളെ അപ്രായോഗികതലങ്ങളിലേക്ക് ... (വേണ്ട ഹാഷിം.. ഞാന്‍ മുഴുമിപ്പിക്കുന്നില്ല.. അതൊരു സങ്കീര്‍ണ്ണമായ പദം ആണ്.. മാമുനികള്‍ പോലും പരാജയപ്പെട്ട ഒരു അസാധാരണ പദം...) :)

    @Pd
    LIC യുടെ ഒരു 'ജീവന്‍ രക്ഷാ' പോളിസി എടുത്തിട്ട് മുല്ലപ്പെരിയാറിനെ പറ്റി പറയാമെന്നു വിചാരിക്കുന്നു.. :)
    പിന്നെ പാരീസില്‍ വെച്ച് എന്നെ കണ്ടു അല്ലെ? ആശാന്‍ ഫ്രാന്‍സില്‍ വന്നതാരുന്നു.. അവിടുത്തെ കുട്ടികളെ അ, ആ, ഇ, ഈ പഠിപ്പിക്കാന്‍.. അവിടെ നിന്നും ഒരു സോഡാ നാരങ്ങ വെള്ളം കുടിച്ചപ്പോ ഒന്ന് കിറിഞ്ചിപോയതാ.. എന്നോട് ഷെമി മാഷെ.. :) :)

    ReplyDelete
  17. @ ബിനിഷ്..
    നന്ദി..നന്ദി.. വീണ്ടും പാക്കലാം..

    @ അച്ചു..
    ആശാന്റെ ശിഷ്യാ... ഹോം വര്‍ക്ക്‌ ചെയ്യാതെ വന്നതിനു ഇറക്കി വിട്ടതിനു ശേഷം അച്ചുവിനെ ആശാന്‍ കണ്ടിട്ടേയില്ലല്ലോ.. :) എവിടെയാണ് ഇപ്പൊ ? .. വലിയ നിലയില്‍ എത്തിക്കാണും അല്ലെ.? :) :)

    @ യഥാര്‍ത്ഥ ചാണ്ടി..
    സത്യം.. അടിക്കു യാതൊരു മയവും കാണില്ലാരുന്നു.... എങ്ങനെയോ രക്ഷപ്പെട്ടു.. ഇനിയൊരിക്കലും പുള്ളീടെ കൂടെ കളി കാണാന്‍ ആശാന്‍ ഇല്ലേ....:)

    ReplyDelete
  18. hey ashaan,
    situation-um, aashante oru dhaairyathinte alavum, ellam vechu nokkumbo, "athu" sambhavichirikkanamallo ? .. oh.. kuppayam manja aayathu kondu aarum ariyathe rakshappettu... alle ?

    ReplyDelete
  19. nannayi eyuthunnundu ketto.ezhuthu nirthanda.kure chirichu.pazhaya nammude 95-98 kalathilekku thirike poyi ninte kure comedy dialogues orthu.eppol kudikkan kinattil vellamokkke undo?

    ReplyDelete
  20. അയ്യടാ ബ്രാന്സിലാ.. ചെന്നായിലെ പാരീസിലടിച്ച് കൊരങ്ങായി അങ്കെ ഇങ്കെ എങ്കെ ഏതാവത് കൊടുങ്കൊ അമ്മാ എന്നൊക്കെ പുലമ്പണാതാ ഞാങ്കാണ്ടെ.. ഇനീപ്പോ അശാനും അപരനുണ്ടാകുമോ ആവോ

    ReplyDelete
  21. അല്ലാശാനേ
    ന്നിട്ട് ആ മഞ്ഞക്കാര്‌ എത്ര ഗോൾ അടിച്ചു

    ReplyDelete
  22. @ ഹംസ,
    വടിവേലു ഒരു അടിവേലു ആകാഞ്ഞത് ആശാന്റെ ഭാഗ്യം...!!! :)

    @ അനോണി
    Bollinger നോട് നേരിട്ട് തന്നെ നന്ദി പറയണമെന്ന് ഉണ്ടാരുന്നു. നടന്നില്ല.. നേരില്‍ വരൂ അനോണി..:)

    ReplyDelete
  23. @വായാടി,
    നിങ്ങളുടെ ഒക്കെ ഭാഗ്യം കൊണ്ട് മാത്രം ആശാന്‍ രക്ഷപ്പെട്ടു..ഇല്ലരുന്നെ ആശാന്‍ ഇപ്പൊ പടം ആയേനെ.. !!
    - പിന്നെ കുമാരനാശാന്‍ എന്റെ എളേപ്പന്റെ മകളുടെ അമ്മയിഅപ്പന്റെ ചേട്ടന്റെ ഒരു കൂട്ടുകാരന്‍ ആണോ അല്ലയോ എന്ന് റിസര്‍ച്ച് നടക്കുകയാണ്..
    പ്രബന്ദം ഉടന്‍ റെഡി ആകും.. അപ്പൊ എല്ലാരേയും അറിയിക്കാം.. :) :)
    - Pd കണ്ടത് ആശാന്റെ ആശാനെ ആണ്.. എന്റെ ആശാന്‍ മഹാ വെള്ളമടിയാണ്.. ആശാന്റെ ആ പേര് എനിക്കാണ് നല്‍കിയത്.. എന്ത് ചെയ്യാനാ? ആ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ തോറ്റുകൊടുത്തു.. :( :( ആ 'പേര്' ദോഷം മാറ്റാനായി ഞാന്‍ ഇപ്പൊ 'സാധാ' വെള്ളം പോലും കുടിക്കാറില്ല.. അറിയാമോ?? :( :(

    @വശള്‍,
    - എന്ത് പറയാനാടെയ്.. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോടെയ്... ആ പഴഞ്ചൊല്ല് നിലനിര്‍ത്താന്‍ വേണ്ടിയാടെയ് ഇങ്ങനെ ഒക്കെ തന്നെ അങ്ങ് പെരുമാറുന്നത്.. ഞാന്‍ എങ്ങാനും നന്നായാല്‍ പിന്നെ പഴഞ്ചൊല്ല് മാറ്റേണ്ടി വരില്ലേ? എപ്പടി?? :)

    @പരമു,
    ടി-ഷര്‍ട്ട്‌ ഒക്കെ തിരിച്ചു കൊടുത്തു.. ഇപ്പൊ മഞ്ഞ കാണുന്നതെ ആശാന് ഇഷ്ട്ടമല്ല.. എനിക്കീ ഗതികേട് വന്നല്ലോ എന്നാലോചിച്ചു വിഷമിച്ചു ഒടിഞ്ഞു തൂങ്ങി ഇരിക്കുവാ.. :)

    @അനോണി,
    :) :) .. നന്ദി..

    @ അനോണി,
    അതും അതിനപ്പുറവും സംഭവിച്ചോ ഇല്ലയോ എന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.. ചില സമയങ്ങളില്‍ മറവി ഒരു അനുഗ്രഹം തന്നെ.. !!!!
    :) :)

    @അനോണി,
    നന്ദി.. നന്ദി.. ആ പഴയ കാലം മറക്കാനാവാത്ത കുറെ അനുഭവങ്ങള്‍ തന്നിട്ടുണ്ട്.. അതൊക്കെ ആണ് എല്ലാത്തിനും ഒരു പ്രചോദനം..
    - ഇപ്പൊ കുപ്പിയില്‍ വെള്ളം കിട്ടുന്നതുകൊണ്ട് കണ്ണിലെ വെള്ളം തീര്‍ന്നാലും കുഴപ്പമില്ല.. :)

    @ Pd,
    ഞാന്‍ വയാടിയോടു പറഞ്ഞതെ ഉള്ളു... അത് ആശാന്റെ ആശാന്‍ ആയിരുന്നു.. ഞങ്ങളുടെ രണ്ടുപേരുടേയും 'ആശാന്‍ കുപ്പായം' ഒരേ തരത്തില്ലായത് കൊണ്ട് തോന്നിയതാണ്.. :) :) കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു.. :)

    @ ലാലൂ..
    അവര്‍ ഒരു പത്തിരുപതു എണ്ണം അടിചെന്നാ തോന്നുന്നേ.. കുറെ എണ്ണം ഞങ്ങള്‍ ഇരുന്ന സ്ഥലത്തേക്കും വന്നാരുന്നു..ചെന്നയിലായത് കൊണ്ടാണെന്ന് തോന്നുന്നു, ഗോള്‍ എന്നതിന് പകരം six എന്നൊക്കെ ആണ് പറയുന്നത്,.. എന്തേലും ആവട്ടെ. നമുക്ക് കണ്ടാല്‍ പോരെ.. :) :)

    ReplyDelete
  24. "ആ ബോളിന്‍റെ മട്ടും ഭാവവും കണ്ടാല്‍ അറിയാം ക്യാച്ചാണെന്ന്.മാത്രമല്ല അന്നേരത്തെ പഠാന്‍റെ ജാതകത്തിലും ഞാന്‍ ഒരു അസ്തികിത കണ്ടൂ"

    ReplyDelete
  25. @ കായംകുളം എക്സ്പ്രസ്സ്‌..
    സത്യം... ഏകദേശം ഇതൊക്കെ തന്നെ ആണ് ഞാന്‍ അവരോടു കാച്ചിയത്... :) :) വടിവേലു എല്ലാം തലകുലുക്കി സമ്മതിക്കുന്നുണ്ടായിരുന്നു.. (നിന്നെ ഞാന്‍ കാണിച്ചു തരാം എന്നാണോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല.. :) :) )

    ReplyDelete
  26. ന്നാലും എന്റെ ആശാനേ ആ വായാടിയെ ഓടിച്ചല്ലോ ത്രേം വേണ്ടീരുന്നില്ല ;)

    ReplyDelete
  27. വിളിക്കുന്ന ദൈവത്തിന്റെ കൂട്ടത്തില്‍ "BOLLINGER" നെ കൂടെ കൂട്ടിക്കൊ...അങ്ങോരു അങ്ങനെയൊരു "പരുപാടി" sponser ചെയ്തില്ലാരുന്നെല്‍ "പെട്ടീല്‍ കിടക്കുന്ന ആശാനെ ഞങ്ങക്കു കാണേണ്ടി വന്നേനെ.....

    ReplyDelete
  28. @Pd,
    എന്തിനാ ആശാനെ ഇട്ടു ഇങ്ങനെ Pd പ്പിക്കുന്നെ? ആശാന്‍ ഏതായാലും ഒരു ആശാന്‍ അല്ലെ... വായാടിയും ആശാന്റെ ശിഷ്യ അല്ലെ? ആ ശിഷ്യയെ ആശാന്‍ ഓടിക്കുമോ? പാവം.. (ഉറങ്ങുമ്പോ..).. ഇപ്പൊ മൌന വ്രതത്തിലാ..:)

    @ മനോജ്‌,
    Bollinga ദേവോ ഭവ എന്ന മന്ത്രം അപ്പൊ തന്നെ ആശാന്‍ ഉരുവിട്ടാരുന്നു.. :) :)

    ReplyDelete
  29. ആശാന് ഏകതാരയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

    ReplyDelete
  30. നന്ദി എകതാര.. ഇരിക്കട്ടെ എന്റെ വക ഒരു മെയ്‌ ദിനാശംസകള്‍.. !!!!

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...