Wednesday, April 14, 2010

ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. ഭാഗം - 1

പെണ്ണ് കാണലുകള്‍ അമിട്ട് പൊട്ടണ പോലെ പൊട്ടിക്കൊണ്ടിരുന്നപ്പോ conditions ന്‍റെ കാര്യത്തില്‍ കുറച്ചു അയവ് വരുത്താന്‍ തന്നെ തീരുമാനിച്ചു..
"അമേരിക്കയില്‍ നേഴ്സ് , ഐശ്വര്യ റായീടെ അംഗ ലാവണ്യം, ചുവപ്പ് കലര്‍ന്ന വെളുപ്പ്‌ നിറം, ഹീലില്ലാതെ അഞ്ചര അടി നീളം, പാചക വിദഗ്ദ, ചെസ്സ്‌ കളിക്കാരി"
എന്നത് മാറ്റി,
"നാട്ടില്‍ നേഴ്സ്, നാടക നടീടെ രൂപം , തവിട്ടു കലര്‍ന്ന കറുപ്പ് നിറം, ഹീലോട് കൂടി നാലര അടി ഉയരം, വാചക വിദഗ്ദ, പൂജ്യം വെട്ടു കളിക്കാരി" എന്നാക്കി മാറ്റി..
എന്നിട്ടും വലിയ മെച്ചം ഒന്നും കണ്ടില്ല..പാട്ടക്കണക്കിന് fair&lovely തീരുന്നതല്ലാതെ ഒരു പെണ്‍കുട്ടിക്കും അങ്ങട് ഇഷ്ട്ടപ്പെടണില്ല..ഒണക്ക മാങ്ങാണ്ടി പോലിരിക്കുന്നവള്‍മാര്‍ക്കും വേണ്ടത് ഷാരൂഖാനെയാ..

കൂട്ടുകാരുടെ മക്കള്‍ ഒക്കെ ബ്ലോഗ്‌ എഴുത്ത് വരെ തുടങ്ങി.. ഇങ്ങനെ കുല നിറഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വെട്ടിയരിഞ്ഞു അവിയല് വെക്കുന്നതാ..അല്ലേപ്പിന്നെ വല്ല ആസാമിമാരുടെയും കൂടെ പോയി ആസനങ്ങള്‍ ഒക്കെ പഠിച്ചു അവിടെ കിടന്നു അര്‍മാദിക്കാം.

പഴയകാല പെണ്ണ് കാണലുകളുടെ ഫയലുകള്‍ ചികഞ്ഞെടുത്തു പരിശോദിച്ചു, പട്ടികകള്‍ തയ്യാറാക്കി, സസൂക്ഷ്മം നിരീക്ഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി..പതിമൂന്നു പെണ്ണുകാണല്‍ കേസുകളില്‍ രാജേഷും ബാക്കിയുള്ളതില്‍ സാദിക്ക് അണ്ണനും കൂടെ ഉണ്ടാരുന്നു.. ഇവന്മാര്‍ക്ക് രണ്ടു പേര്‍ക്കും അത്യാവശ്യം മനുഷ്യക്കോലം ഒക്കെ ഉണ്ട്.. എനിക്ക് ഇല്ലാത്തതായി നാട്ടുകാര്‍ പറഞ്ഞു നടക്കുന്ന സാധനങ്ങളില്‍ ഒന്ന്.. ഓഹോ.. അപ്പൊ അത് തന്നെ കാര്യം.. പെണ്‍പിള്ളാര്‍ ഇവന്മാരുമായി എന്നെ താരതമ്യം ചെയ്തു കുണ്ടിതപ്പെട്ടു കാണും.. ഏതു നേരത്താ ഈശോയെ ഈ കാലമാടന്‍മാരെ കൂടെ എഴുന്നള്ളിക്കാന്‍ തോന്നിയത്..ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഒരേ ഒരു വഴിയേ മുന്നിലുള്ളൂ.. സുമേഷ്..!!! നാട്ടിലെ പെണ്ണുങ്ങളുടെ സ്വപ്ന വില്ലന്‍.. കള്ളുഷാപ്പിലെ ആസ്ഥാന ഗായകന്‍.. കണ്ണിലും തമ്പാക്ക് നിക്ഷേപിക്കാം എന്ന് നാട്ടുകാരില്‍ അവബോധം ഉണ്ടാക്കിയെടുത്ത അവരുടെ കണ്ണിലുണ്ണി... അടുത്ത പെണ്ണ് കാണലിനു സുമേഷിനെ കൊണ്ട് പോകാം..അവനെ കണ്ടിട്ട് നമ്മളെ കണ്ടാല്‍ ഏതു പെണ്‍കിടാവും നമ്മെ പൂവിട്ടു പൂജിക്കും.. അതാണ്‌ അവസ്ഥ.. ഇനി ഇതും പൊളിയുകയാണെങ്കില്‍ വല്ല ബ്രോക്കര്‍ പണിയും തുടങ്ങാം.. ആവശ്യത്തിലധികം ഫോട്ടോയും മറ്റു വിവരങ്ങളും ഇപ്പൊ തന്നെ കയ്യിലുണ്ടല്ലോ..

നല്ല കിളി പോലൊരു പെണ്ണുണ്ടെന്നു ബ്രോക്കര്‍ ചെന്താമരാക്ഷന്‍ വന്നു പറഞ്ഞപ്പോ തന്നെ ദേഹമാസകലം കോള്‍മയിര്‍ കൊണ്ടു.. മൂങ്ങയും ഒരു കിളിയാണെന്ന് ഓര്‍മ്മ വന്നപ്പോ തൊട്ടു മുന്‍പ് പൊന്തിവന്ന 'കോള്‍മയിര്‍' പമ്പ കടന്നു.. എങ്കിലും, അമേരിക്കയില്‍ നേഴ്സ് ആണല്ലോ, അങ്ങോട്ട്‌ കൊണ്ടുപോയാല്‍ ജീവിതം കുശാല്‍ ആകുമല്ലോ എന്നാലോചിച്ചപ്പോ ഒരു ഉറച്ച തീരുമാനം എടുത്തു തോളിലോട്ടു വെച്ചു.. "കാക്ക ആണേലും ഒട്ടകപ്പക്ഷി ആണേലും കൂട്ടിലാക്കുക തന്നെ.."

സുമേഷിനോട് കാര്യം പറഞ്ഞപ്പോ അവനു വലിയ demand. കൂടെ വരാന്‍ പറ്റില്ലന്ന്...ചന്ദ്രപ്പന്‍ Arts & Sports club ലെ തീറ്റമത്സരത്തിനു പോകണം പോലും.. ഓസിനു കിട്ടിയാ ആസിഡും മോന്തുന്ന ടീമാണ്..അഷറഫ് ഹോട്ടലീന്ന് വയര്‍ പൊട്ടുന്ന വരെ പൊറോട്ടേം ചിക്കനും വാങ്ങിച്ചു കൊടുക്കാമെന്നു ഏറ്റപ്പോള്‍ നിന്ന കോലത്തില്‍ തന്നെ അവന്‍ വണ്ടീലോട്ടു ചാടി വീണു,. അതെന്തായാലും കാര്യമായി.. ഇപ്പൊ അവനെ കണ്ടാല്‍ സാമാന്യം നല്ല ഒരു കണ്ട്രി ലുക്ക്‌ ഉണ്ട്.. ഇനി ഇവനെ വെയില് കൊള്ളിച്ചു കരുവാളിപ്പിക്കണം.. ഉം. വഴിയുണ്ട്..

എന്റെ മൊബൈല്‍ recharge ചെയ്തിട്ട് അതിന്റെ ബാക്കിക്ക് സോഡാ നാരങ്ങ വെള്ളവും പഴവും കേറ്റിക്കൊളാന്‍ പറഞ്ഞപ്പോ തന്നെ സുമേഷ് ആ പൊരിഞ്ഞ വെയിലത്തേക്ക് ചാടി ഇറങ്ങി.. തിരിച്ചു വന്നപ്പോ നല്ല ചേല്.. വിയര്ത്തോലിച്ചു നാശ കോശമായി.. പ്രതീക്ഷിച്ചതിലും കൂടുതല്‍ കറുത്തു.. ഇവന്‍ വല്ല കല്‍ക്കരി ഖനിയിലും പോയിട്ടാണോ recharge ചെയ്തത്? ഈശ്വരാ.. ഇവന്‍ തിരിച്ചു പഴയ കോലത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ വീട്ടില്‍ എത്തണേ..

കാറിലിരുന്നു സുമേഷിനോട് അവസാനം കണ്ട പെണ്ണുകാണല്‍ കഥ പരിപ്പും തേങ്ങയും .. ക്ഷമിക്കണം.. പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിച്ചു.. പെണ്ണിന് ഒരു ലൈന്‍ ഉണ്ടായിരുന്നതും 'അങ്കിള്‍' അത് നടത്തി തരണമെന്ന് പറഞ്ഞു മോങ്ങിയതും എല്ലാം.. ഇതൊക്കെ കേട്ട് വാപൊളിച്ച സുമേഷ്, പെണ്ണിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരു കല ആണെന്നും ആയതിനാല്‍ എന്‍റെ ചോദ്യങ്ങള്‍ അടിമുടി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.. descriptive type മാറ്റി objective type ആക്കാന്‍ അവനാണ് നിര്‍ദേശിച്ചത്.. ഒരുപാടു നേരത്തെ കൂലംകഷമായ ആലോചനക്കൊടുവില്‍ മൂന്നു ചോദ്യങ്ങള്‍ ഞങ്ങള്‍ short list ചെയ്തു..
1. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?
2. എന്‍റെ ഈ വ്യക്തിത്വം കുട്ടിയെ വല്ലാതെ ആകര്‍ഷിച്ചോ?
3. കല്യാണത്തിന് ശേഷവും ഞാന്‍ ഇതുപോലെ സൌന്ദര്യം സംരക്ഷിക്കുന്നതില്‍ വിരോധം ഉണ്ടോ?

ഇതൊക്കെ എഴുതിയുണ്ടാക്കി കാണാതെ പഠിച്ചപ്പോളേക്കും ഞങ്ങള്‍ ആ വീടിനു മുന്‍പില്‍ എത്തിയിരുന്നു..
പതിവ് പോലെ കാറില്‍ ഇരുന്നു തന്നെ Makeup set തുറന്നു fair&lovely അര ഇഞ്ച് കനത്തില്‍ മുഖത്ത് തേച്ചു പിടിപ്പിച്ചു..പിന്നെ ബോഡി സ്പ്രേ എടുത്തു തല മുതല്‍ കാലു വരെ അങ്ങ് ചാമ്പി.. ഷൂസ്‌ ഊരി ഒരു റൌണ്ട് സോക്സിലും അടിച്ചു.. സോക്സിന്റെ മാരക ഗന്ധം കാരണം പണ്ട് പൊത്തപ്പെട്ട മൂക്കുകള്‍ ഇതുവരെ തുറന്നിട്ടില്ലെന്നാ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്.. അതിവിടെ ആവര്‍ത്തിക്കണ്ട.. ഇതൊക്കെ കണ്ട് ആശ മൂത്ത സുമേഷ് Makeup സെറ്റ്ന്‍റെ കൂടെ ഉണ്ടായിരുന്ന room freshener, അതെന്താണെന്നറിയാതെ എടുത്തു ദേഹമാസകലം പൂശി.. ഞാനൊന്നും പറയാന്‍ പോയില്ല.. 'വിയര്‍പ്പു നാറ്റം' + 'room freshener' combination ആരെയും മോഹാലസ്യപ്പെടുത്താന്‍ തക്കവണ്ണം പ്രഹരശേഷി ഉള്ളതാണെന്ന് അന്നെനിക്ക് പിടികിട്ടി..

അങ്ങനെ എന്തായാലും ഞങ്ങള്‍ പെണ്ണിന്‍റെ വീടിനുള്ളില്‍ കടന്നു..അതിനു ശേഷമുള്ള യഥാര്‍ഥ പെണ്ണുകാണല്‍ കഥ അടുത്ത ഭാഗത്തില്‍...

36 comments:

 1. ഇതാ ആശാന്റെ വിഷു കൈനീട്ടം.. ഇരുകയ്യും നീട്ടി സ്വീകരിച്ചു അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാന്‍ ആശാന് പ്രചോദനം നല്‍കൂ...:) :) :)

  ReplyDelete
 2. ആഹാ കൊള്ളാം, അടുത്തത് പോരട്ടെ... :)

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഒന്നാം ഭാഗം അടിപൊളി.!!

  കൂട്ടുകാരുടെ മക്കള്‍ ഒക്കെ ബ്ലോഗ്‌ എഴുത്ത് വരെ തുടങ്ങി.. ഇങ്ങനെ കുല നിറഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വെട്ടിയരിഞ്ഞു അവിയല് വെക്കുന്നതാ..അല്ലേപ്പിന്നെ വല്ല ആസാമിമാരുടെയും കൂടെ പോയി ആസനങ്ങള്‍ ഒക്കെ പഠിച്ചു അവിടെ കിടന്നു അര്‍മാദിക്കാം.

  കുറേ ചിരിച്ചു ആശാനെ…!! :)

  ReplyDelete
 5. asante vishukani kalaki.. randam bhagam ini ennanavo..

  ReplyDelete
 6. പെണ്ണു കാണല്‍ ചരിതം രസിച്ചു.അടുത്ത ഭാഗം പോരട്ടേ.:)

  ReplyDelete
 7. "ഇങ്ങനെ കുല നിറഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വെട്ടിയരിഞ്ഞു അവിയല് വെക്കുന്നതാ"
  അങ്ങനെ സംഭവിച്ചാല്‍ അറിയിക്കണേ...ഇത് വരെ കഴിച്ചു നോക്കിയിട്ടില്ല...

  നല്ല സസ്പെന്‍സില്‍ നിര്‍ത്തിയിരിക്കുന്നു...അടുത്ത എപിഡോസിനായി കാത്തിരിക്കാന്‍ വയ്യ...
  "കുഞ്ഞിക്കൂനന്‍" സിനിമയില്‍, ദിലീപ് പെണ്ണ് കാണാന്‍ പോയ പോലെ ആവുമോ???

  ReplyDelete
 8. കണ്ണിലും തമ്പാക്ക് നിക്ഷേപിക്കാം എന്ന് നാട്ടുകാരില്‍ അവബോധം ഉണ്ടാക്കിയെടുത്ത അവരുടെ കണ്ണിലുണ്ണി

  മൂങ്ങയും ഒരു കിളിയാണെന്ന് ഓര്‍മ്മ വന്നപ്പോ തൊട്ടു മുന്‍പ് പൊന്തിവന്ന 'കോള്‍മയിര്‍' പമ്പ കടന്നു..

  innu sarikkum kure chirichu... baakki koodi ezhuthoo -(sreelal)

  ReplyDelete
 9. kollamada nee ingane serial pole katha parayathe valla suresh gopi cinima pole pettanne pettanne kaaryangalke oru theerumanamundakke

  ReplyDelete
 10. നന്നായി ചിരിപ്പിച്ചു,അടുത്തത് വേഗമാകട്ടെ...

  ReplyDelete
 11. ethra epidosundavum!!!!!!!!!!!
  adutha vishu Asianetinodoppamano,atho duradarsanodoppamo?

  ReplyDelete
 12. ഹാ..ഹ.ഹ....ഇത് രണ്ടും സൂപ്പര്‍
  "2. എന്‍റെ ഈ വ്യക്തിത്വം കുട്ടിയെ വല്ലാതെ ആകര്‍ഷിച്ചോ?
  3. കല്യാണത്തിന് ശേഷവും ഞാന്‍ ഇതുപോലെ സൌന്ദര്യം സംരക്ഷിക്കുന്നതില്‍ വിരോധം ഉണ്ടോ?"

  ReplyDelete
 13. Ithu kalakki.... super aayittundu mone...

  ReplyDelete
 14. കിളിയെ പോലെ പാട്ട് പാടും...കാക്കയും ഒരു കിളി ആണല്ലോ......
  നന്നായി ചിരിച്ചു.....

  --

  ReplyDelete
 15. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..:)

  ReplyDelete
 16. കണ്ണിലും തമ്പാക്ക് നിക്ഷേപിക്കാം എന്ന് നാട്ടുകാരില്‍ അവബോധം ഉണ്ടാക്കിയെടുത്ത അവരുടെ കണ്ണിലുണ്ണി.

  Super avatharanam...
  Adutha bhaagathionaayi kaathirikkunnu...
  --ചാണ്ടി ("കുഞ്ഞ്" ഇല്ല )

  ReplyDelete
 17. വിഷു കൈനീട്ടം ഇരുകയ്യും നീട്ടി സ്വീകരിച്ചു അടുത്ത ഭാഗം പോസ്റ്റൂ

  ReplyDelete
 18. ഇത് വരെ സൂപ്പര്‍.....സ്വന്തം ദൌത്യം അറിയാത്ത സുമേഷിന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.....
  ഇത് ഒഴിച്ച് ഉള്ളതെല്ലാം സൌന്ദര്യമാണ് എന്ന് പെണ്ണിന് തോന്നിക്കാനാണ് തന്നെ കൊണ്ട് വന്നതെന്നു
  അവനരിഞ്ഞാല്‍ എന്തായിരിക്കും അവന്റെ അവസ്ഥ?ബാക്കി വായിക്കാന്‍ കാത്തിരിക്കുകയാണ് .......

  ReplyDelete
 19. @ ഹാഷിം, ഹംസ, ചാക്കോച്ചന്‍,

  അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.. അടുത്ത ലക്കം ഉടന്‍ പുറത്തു വരുന്നതാണ്.. അപ്പോഴും ഇങ്ങോട്ടേക്ക് വന്നെക്കണേ.. :) :)

  @ റോസ്,

  ആദ്യ അഭിപ്രായത്തിനു ഒരുപാടു നന്ദി... അടുത്ത ഭാഗം ഉടന്‍ എത്തും.. അപ്പൊ കാണാം.. :) :)

  @ ചാക്കോച്ചന്‍,
  ഇന്നത്തെ വിഷുസദ്യക്ക്‌ ആ അവിയല്‍ ഉണ്ടാരുന്നു.. പോരാ പോരാ.. :) :) ദിലീപിനെക്കള്‍ വികൃതമായിരുന്നു... എല്ലാം കാത്തിരുന്നു കാണാം.. :) :)

  @ ശ്രീലാല്‍,
  ബാക്കി ഉടന്‍.. :) :) നന്ദി മാഷെ...

  @ ബിബിന്‍,
  നന്ദി... ഇനി ഇങ്ങനെ നീട്ടില്ല.. ഉറപ്പ്‌.. (കുറുപ്പിന്റെ ) : ) :)

  @ കൃഷ്ണ കുമാര്‍,
  നന്ദി മാഷെ.. അടുത്തത് ദാ വരുന്നു :)

  @അനോണി,

  അടുത്ത വര്ഷം 'ആശാന്‍ ചാനല്‍' വരുന്നതോട് കൂടി അതിന്റെ കൂടെ ആയിരിക്കും.. :) :)

  @ ക്യാപ്ടന്‍, അനൂപ്‌, ഒറ്റയാന്‍
  നന്ദി നന്ദി നന്ദി ..

  @ഷെര്‍ലോക്ക്,
  ഉടന്‍ വരുന്നതാണ്..ആദ്യ അഭിപ്രായത്തിനു ഒരായിരം നന്ദി.. :) :)

  @ കുഞ്ഞു അല്ലാത്ത ചാണ്ടി ,
  അടുത്ത ഭാഗം ഇതാ എത്തിപ്പോയി... :) :)

  @ Pd
  നന്ദി മാഷെ.. ഉടന്‍ തന്നെ പോസ്റ്റുന്നതാണ്.. :) :)

  @ നമ്പോലന്‍,
  ആ അവസ്ഥ യില്‍ കിടന്നു അവന്‍ ഞെരിപിരി കൊണ്ട കഥ അടുത്ത ലക്കത്തില്‍ വരുന്നുണ്ട്.. നമുക്ക് കാത്തിരിക്കാം.. :) :)

  ReplyDelete
 20. ചിരിപ്പിച്ചു. പെണ്ണുകാണല്ച്ചടങ്ങിനായി ആദ്യരണ്ടു ചോദ്യങ്ങളെടുത്തിട്ടുണ്ട്.

  ReplyDelete
 21. 'പതിമൂന്നു പെണ്ണുകാണല്‍ കേസുകളില്‍ രാജേഷും ബാക്കിയുള്ളതില്‍ സാദിക്ക് അണ്ണനും കൂടെ ഉണ്ടാരുന്നു.. ഇവന്മാര്‍ക്ക് രണ്ടു പേര്‍ക്കും അത്യാവശ്യം മനുഷ്യക്കോലം ഒക്കെ ഉണ്ട്.. എനിക്ക് ഇല്ലാത്തതായി നാട്ടുകാര്‍ പറഞ്ഞു നടക്കുന്ന സാധനങ്ങളില്‍ ഒന്ന്.. ഓഹോ.. അപ്പൊ അത് തന്നെ കാര്യം..'
  അതു ശരി, അപ്പൊ അതാണല്ലേ കാര്യം..
  ബ്ലോഗില്‍ ഒരു പോട്ടം പോലും കൊടുക്കാത്തതിന്റെ..!

  പറഞ്ഞു പറഞ്ഞ് പറയാതെ നിര്‍ത്തിക്കളഞ്ഞല്ലോ..
  എന്റെ വെള്ളത്തിലാശാനേ..

  നര്‍മം കലര്‍ത്തി നന്നായി എഴുതി..
  ആസ്വദിച്ചു വായിച്ചു...

  കാത്തിരിക്കാം ബാക്കിക്കായി..
  കുഞ്ഞിക്കൂനന്റെ പെണ്ണുകാണല്‍ പോലാവല്ലെ
  എന്ന പ്രാര്‍ഥനയോടെ..

  ReplyDelete
 22. നന്നായി ...........

  ReplyDelete
 23. പെണ്ണ് കാണല്‍ ചരിതം ഒന്നാം ഭാഗം കലക്കി.ചിരിപ്പിച്ചു.അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.

  ഷാജി ഖത്തര്‍.

  ReplyDelete
 24. നന്നായി ചിരിച്ചു.

  അടുത്ത ഭാഗം വേഗം

  ReplyDelete
 25. ചിപ്സ് ആക്കിയാൽ നന്ന്
  അവിയലിനേക്കാൾ
  എളുപ്പവുമാണ്‌

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. "മൂങ്ങയും ഒരു കിളിയാണെന്ന് ഓര്‍മ്മ വന്നപ്പോ തൊട്ടു മുന്‍പ് പൊന്തിവന്ന 'കോള്‍മയിര്‍' പമ്പ കടന്നു"...
  ഈ ആശാനെ കൊണ്ടു പിന്നേം തോറ്റു....
  ചിരിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയേക്കുവാണോ....
  ..രണ്ടാം ഭാഗം വേഗം പോരട്ടെ .....

  ReplyDelete
 28. Good one, Da.
  Your blogs are promising day-by-day, along with improved quality
  -Sreeni

  ReplyDelete
 29. 1. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?
  2. എന്‍റെ ഈ വ്യക്തിത്വം കുട്ടിയെ വല്ലാതെ ആകര്‍ഷിച്ചോ?
  3. കല്യാണത്തിന് ശേഷവും ഞാന്‍ ഇതുപോലെ സൌന്ദര്യം സംരക്ഷിക്കുന്നതില്‍ വിരോധം ഉണ്ടോ?

  ReplyDelete
 30. "കാറിലിരുന്നു സുമേഷിനോട് അവസാനം കണ്ട പെണ്ണുകാണല്‍ കഥ പരിപ്പും തേങ്ങയും .. ക്ഷമിക്കണം.. പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിച്ചു "
  eniku ithu valare ishtamayi.


  ippool kaanaan pokunna pennu aarude bharya aakum?
  a) Sumesh b) aashaan c) car driver d)broker e) none of the above.
  ningalude abhiprayam SMS cheyeenda, adutha bhaagam varunna vare manasil thanne vachaal mathi!

  ReplyDelete
 31. @ സലാഹ്,
  ആദ്യ വരവിനും ആദ്യ കമന്റ്‌ നും ഒരുപാടു നന്ദി...
  ഉത്തരങ്ങള്‍ ഇവിടെ പബ്ലിഷ് ചെയ്യണേ.. !!! :)

  @ മുഖ്താര്‍,
  ആദ്യ വരവിനു ആയിരം നന്ദി..
  ആശാന്റെ കോലം കണ്ടിട്ട് പലരും ഒരു ഫോട്ടോ എടുതോട്ടെ എന്ന് ചോദിച്ചിട്ടുണ്ട്.. എന്തിനാ എന്ന് അറിയില്ല :) :) പുള്ളാരെ പേടിപ്പിക്കാന്‍ ആവില്ലെന്ന് കരുതുന്നു.,. :) :)
  - അടുത്തത് ഭാഗം ദാ വരുന്നു.. :)

  @ രമണിക..
  നന്ദി...

  @ ഷാജി...
  നന്ദി മാഷെ.. ആദത്തെ കമന്റ്സ് നു.. ഇനിയും ഈ വഴി വരിക... :)

  @ സുല്‍ത്താന്‍,
  നന്ദി... അടുത്തത് ഉടനെ ഉണ്ടേ..

  @ ലാലൂ.
  അവിയല്‍ ആകുമ്പോ ഒരു രസമല്ലേ.. അവിയല്‍ പരുവം എന്നൊക്കെ പറയുമ്പോലെ.. :)

  @ പരമു,
  അടുത്തത് ഇപ്പൊ തന്നെ എത്തുന്നതാണ്.. പെട്ടെന്ന് വന്നു വായിക്കണേ...

  @ ശ്രീനി ,
  നന്ദി ഡാ.. ഇനിയും ഈ പ്രോത്സാഹനങ്ങള്‍ ഉണ്ടാവണം...

  @ അനോണി,
  നന്ദി...

  @ ചന്ദു,
  നല്ല കമന്റ്സ്.. :) :) :)
  നല്ല ഒരു ബ്ലോഗ്ഗര്‍ ആകട്ടെ എന്ന് ആശംസിക്കുന്നു.. :) :)

  ReplyDelete
 32. ##ഇനി ഇതും പൊളിയുകയാണെങ്കില്‍ വല്ല ബ്രോക്കര്‍ പണിയും തുടങ്ങാം.. ആവശ്യത്തിലധികം ഫോട്ടോയും മറ്റു വിവരങ്ങളും ഇപ്പൊ തന്നെ കയ്യിലുണ്ടല്ലോ..##

  ഹ ഹ ഹാ...ആസാനേ ചിരിപ്പിച്ചു :-)

  ReplyDelete
 33. @ഭായ്,
  വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി... വീണ്ടും പാക്കലാം.. :)

  ReplyDelete
 34. ആശാനേ, നമിച്ചിരിക്കുന്നു. ചിരിച്ചു, പിന്നേയും ചിരിച്ചു.. പെണ്ണുകാണല്‍ വായിക്കുമ്പോഴൊക്കെ കുഞ്ഞിക്കുനനില്‍ ദീലിപ് പെണ്ണുകാണാന്‍ പോയ സംഭവം മനസ്സില്‍ തെളിഞ്ഞു വന്നു.. അയ്യോ! വേണ്ടാ, പുള്ളി വേഷം മാറി ഫോളോക്കൂട്ടില്‍ ഇരിപ്പുണ്ട്! :)

  ReplyDelete
 35. @വായാടി,
  സുമേഷിനെ വായടിയെ വിട്ടു അടിപ്പിക്കണമെന്നു മൂരാച്ചി പറയുന്നു.. ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ? കൂട്ടത്തില്‍ ജയന്തിക്ക് ഇട്ടും ഒന്ന് കൊടുത്തോ.. :) :)

  ReplyDelete
 36. ആശാനേ....സൂപ്പര്‍
  അടുത്ത കഥക്കായി കാത്തിരിക്കുന്നു

  ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...