Sunday, April 18, 2010

ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. അവസാന ഭാഗം...

- ആദ്യ ഭാഗം പെണ്ണുകാണല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക..
പെണ്‍ വീട്ടിലെത്തിയ ഞങ്ങള്‍ അവിടുത്തെ അന്തേവാസികളുടെ മുഖങ്ങളില്‍ തെളിഞ്ഞുവന്ന ആ ഭാവം കണ്ട് ഉന്‍മത്തരായി.. കണ്ടന്‍ പൂച്ച ഉള്‍പ്പെടെ അവിടുത്തെ സകല ചരാചരങ്ങള്‍ക്കും ഒരേ ഒരു ഭാവം മാത്രം.. "പുച്ഛം"!!! ഒരു പെണ്ണുകാണല്‍ സംഘത്തിനു ലഭിക്കേണ്ട പ്രാഥമിക പരിഗണനകളോ ബഹുമാനമോ ലഭിക്കുന്നില്ല.. സിപിഎം ഓഫീസിലേക്ക് നെഞ്ചും വിരിച്ചു ചെന്ന് കേറിയാല്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും കിട്ടും ഇതിനെക്കാള്‍ സ്വീകരണം..ഈ പുച്ഛം ഒക്കെ എന്നോടോ, സുമെഷിനോടോ അതോ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തുല്യം തുല്യമായിട്ടോ?
എന്തരോ ആവട്ടെ എന്ന് വിചാരിച്ചു മേശപ്പുറത്തു കൊണ്ട് വെച്ച പലഹാരത്തിലോട്ടു ആര്‍ത്തിയോടെ കണ്ണോടിച്ചു..ജിലേബിക്കും ഉപ്പേരിക്കും ഇടയിലായി നല്ലപോലെ കറുത്ത് തടിച്ച അലുവകള്‍ നിരത്തി വെച്ചിരിക്കുന്നു.. യമുനാ നദി റുട്ട് മാറ്റി വായിലൂടെ ഒഴുകുന്നത്‌ പോലെ തോന്നി.. അയ്യേ.. അലുവകളില്‍ ഒരെണ്ണത്തില്‍ ആരാണ്ട് കടിച്ചതിന്റെ പാട്..വല്ല പന്നിയെലിയും ഒപ്പിച്ച പണിയാണോ? ചുറ്റിലും കണ്ണോടിച്ചപ്പോള്‍ പന്നിയെലിയുടെ മുഖ സാദൃശ്യമുള്ള പലരെയും കണ്ടെങ്കിലും എലിയെ മാത്രം കണ്ടില്ല.. ഒരു കാന്താരി ചെറുക്കന്‍ ഒഴിഞ്ഞ ഒരു മൂലയ്ക്ക് നിന്ന് ആഞ്ഞു ചവക്കുന്നുണ്ട്..അമ്പടാ.. ആള് മോശമല്ലല്ലോ.. ഈ പരാക്രമം അലുവയോടു മാത്രമോ അതോ മറ്റ് പലഹാരങ്ങളിലെക്കും വ്യാപിച്ചിട്ടുണ്ടോ? സൂക്ഷിച്ചു നോക്കി... ഇല്ല.. ബാക്കിയൊന്നിനും പരിക്കുകള്‍ ഒന്നുമില്ല.. എല്ലാം സുരക്ഷിതമായിരിക്കുന്നു..

ഇതൊക്കെ ലൈവ് ആയി കാണുന്നുണ്ടെങ്കിലും വീട്ടുകാര്‍ക്ക് യാതൊരു ഭാവമാറ്റവും ഇല്ല.. ആ പഴയ പുച്ഛത്തില്‍ തന്നെയാ ഇപ്പഴും പിടി.. യെന്തൊരു ഫാമിലി..ഇത്ര ചേര്‍ച്ചയുള്ള കുടുംബത്തേക്ക് പെണ്ണ് തേടി വന്ന എനിക്ക് ഞാന്‍ തന്നെ ആശംസകള്‍ നേര്‍ന്നു..
"ജയന്തിയെ കാണാന്‍ വന്ന പയ്യനെവിടെ" എന്നും പറഞ്ഞു അടുക്കളെന്നു രണ്ടു അമ്മൂമ്മമാര്‍ അങ്ങോട്ട്‌ വന്നു.. ഞങ്ങളെ കണ്ടതും "ശിവ ശിവാ" ന്നും പറഞ്ഞു ശര വേഗത്തില്‍ അവര്‍ തിരിച്ചു പോയി.. സോഡാ കണ്ണട വെച്ചിട്ടും ഇവര്‍ക്ക് ഇത്ര കാഴ്ച ശക്തിയോ?സുമേഷിനെ കൊണ്ടുവരണ്ടാരുന്നു..ഇത്രേം അടി പ്രതീക്ഷിച്ചില്ല.. കുറച്ചൂടെ ഒരു standard ഉള്ളവന്‍ മതിയാരുന്നു.. ഈ പെണ്ണും പോയിക്കിട്ടി..വ്യാകുല മാതാവിന് ഒരു സങ്കട ഹര്‍ജി സമര്‍പ്പിച്ചോണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.. ഉള്ളിത്തൊലി പോലുള്ള മുടിയാണെങ്കിലും കൊച്ചു വല്യ മോശമില്ല.. നേരത്തെ എഴുതിക്കൊണ്ടുവന്ന മൂന്നു ചോദ്യങ്ങളും ഒന്നിന് പുറകെ ഒന്നായി ചോദിയ്ക്കാന്‍ ഞാന്‍ തയാറെടുത്തു.. ടെന്‍ഷന്‍, വിക്ക്, കുളിര്, വിറയല്‍ ഇവയൊക്കെ കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷണിക്കാതെ വരുന്ന എല്ലാ അലിക്കുലുത്ത് സാധനങ്ങളും കൂടി കേറിയങ്ങ് മേഞ്ഞപ്പോള്‍ ഞാന്‍ ആകെ ബാല്ലണ്ടായി.. ആദ്യ ചോദ്യം ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു.. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?"ഒരുവിധം ശ്വാസം ഒക്കെ എടുത്തിട്ട് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ bass കൂട്ടി ആ ചോദ്യം അങ്ങോട്ട്‌ ചോദിച്ചു..

"ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ????

പെണ്ണ് ഠിം.. പെണ്ണുകാണല്‍ സമയങ്ങളില്‍ അബദ്ധങ്ങള്‍ ശബ്ദത്തിന്റെ രൂപത്തില്‍ പുറത്തു വരും എന്നാണല്ലോ പ്രമാണം..വിറങ്ങലിച്ചു പോയ ആ മഹിളാരത്നം കണ്ണുരുട്ടല്‍, രൂക്ഷ നോട്ടം, മുഖം കറുപ്പിക്കല്‍ തുടങ്ങിയവ ഒന്നൊന്നായി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് ശേഷം സ്ഥലം കാലിയാക്കി..ഭാഗ്യം, ബാക്കി രണ്ടു ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നില്ല...
ആ തടിയന്‍ ചെറുക്കന്‍ ഉള്‍പ്പെടെ അവിടുത്തെ എല്ലാരും ആ വൃത്തികെട്ട ഭാവം സംരക്ഷിച്ചു നിലനിര്‍ത്തുന്നതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.. കടിച്ചതിന്റെ ബാക്കി അലുവ കൊണ്ടുതരാന്‍ യാതൊരു ഉളുപ്പുമില്ല..സുമേഷിനെ കൂടെ കൊണ്ട് വന്നതാ ഇപ്പൊ കുറ്റം.. അവനല്ലല്ലോ കെട്ടാന്‍ പോണത്, ഞാനല്ലേ..
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പെണ്ണിന്‍റപ്പന്‍ അവസാനം അടവ് മാറ്റി..ഒരു പാല്‍ പുഞ്ച്ചിരി തൂകി..ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.. "വീട്ടുകാരുമായി ബന്ധപ്പെടാം" എന്ന് കൂടി പറഞ്ഞപ്പോ മനസ്സമാധാനമായി.. ഈശ്വരാ..കാര്‍ത്തു..അല്ല.. കാത്തു..ഇത് നടക്കും..അപ്പൊ പുച്ഛം ഒക്കെ ഒരു അടവാരുന്നു അല്ലെ? ഇതിനൊക്കെ ഞാന്‍ പണി തരാം..ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.. ഇനി മൂന്നു മാസത്തിനുള്ളില്‍ അമേരിക്ക. ഹോ..എന്‍റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് "ലജ്ജാവതിയെ" താളത്തില്‍ നൃത്തം തുടങ്ങി..പലഹാര പാത്രങ്ങള്‍ വെളുപ്പിച്ചതിനു ശേഷം സുസ്മേര വദനരായി അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ നേരെ അഷ്‌റഫ്‌ ഹോട്ടലിനെ ലക്‌ഷ്യം വെച്ച് പാഞ്ഞു..
ജയന്തീടെ അപ്പന്‍ വാക്ക് പാലിച്ചു..ബന്ധുക്കളുമായി ബന്ധപ്പെട്ടു..അവര്‍ക്ക് പരസ്പരം ഇഷ്ടവുമായി.. അങ്ങനെ വിവാഹം കെങ്കേമമായി നടന്നു..വധൂവരന്‍മാരെ അമേരിക്കയിലേക്ക് യാത്രയാക്കിയതിനു ശേഷമാണ് പെണ്‍ വീട്ടുകാര്‍ക്ക് സമാധാനമായത്.. കല്യാണം കഴിഞു മാസങ്ങള്‍ക്ക് ശേഷം എന്‍റെ പേരില്‍ ഒരു ലെറ്റര്‍ അമേരിക്കന്‍ സ്റ്റാമ്പ്‌ ഒക്കെ ഒട്ടിച്ചു നാട്ടിലേക്കു വന്നു... അതില്‍ ഇങ്ങനെ കുറിച്ച്ചിട്ടുണ്ടായിരുന്നു...

" എടാ ഇത് ഞാനാ.. സുമേഷ്. നിനക്കെന്നോട് പിണക്കം ആണെന്ന് അറിയാം..നീ ഞങ്ങടെ കല്യാണത്തിനും വന്നില്ലല്ലോ.. നീ എന്നെ കുറ്റപ്പെടുതരുത്.. ജയന്തീടപ്പന്‍ വീട്ടുകാരുമായി ബന്ധപ്പെടാമെന്ന് പറഞ്ഞപ്പോ അത് എന്‍റെ വീട്ടുകാരുമായാണെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല..എന്നാലും ഇതിനെല്ലാം കാരണം നീ തന്നെയല്ലേ? തീറ്റ മത്സരത്തിനു പോകാന്‍ പോയ എന്നെ പിടിച്ചു വണ്ടീ കേറ്റി പെണ്ണ് കാണലിനു കൊണ്ടുപോയത് നീയല്ലേ... ഏതായാലും സംഭവിച്ചത് സംഭവിച്ചു.
നീ ഇപ്പോഴും പെണ്ണ് കണ്ട് നടക്കുവാണോ? അതോ വല്ലതും ഒത്തോ? നിനക്ക് ഇ-മെയില്‍ ID ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ലെറ്റര്‍ അയക്കുന്നത്..എനിക്കിവിടെ ഇതിനോടകം 2 ഇ-മെയില്‍ ID കള്‍ വരെ ആയി..എല്ലാം ഈ ജയന്തി ഉണ്ടായത് കൊണ്ടാ..അവള്‍ക്കു ഇതൊക്കെ അറിയാമെടാ..അവള്‍ക്കിന്നു നൈറ്റ് ആണ്..വാര്‍ക്കപ്പണിക്ക് പോയി കൈക്കൊക്കെ നല്ല തഴമ്പായത് കൊണ്ട് അടുക്കളപ്പണി ഒന്നും ഒരു വിഷയമേ അല്ലെടാ..
നിനക്ക് കല്യാണം ഒന്നും ആയില്ലെങ്കില്‍ ജയന്തിയോട് പറഞ്ഞു ഇന്‍റര്‍നെറ്റില്‍ പരസ്യം ഇടാം..ഉറപ്പായിട്ടും ആരെയെങ്കിലും കിട്ടും..ഇവിടെ ജോലി ചെയ്യുന്ന നേഴ്സ്മാരെ കിട്ടാന്‍ പാടാടാ..അവര്‍ക്കൊക്കെ ഇപ്പൊ നല്ല ഡിമാന്ടാ..മാത്രവുമല്ല ഇവിടുത്തെ ഈ സെറ്റപ്പില്‍ പിടിച്ചു നില്ക്കാന്‍ നിനക്ക് പാടുമായിരിക്കും..നാട്ടിലെ എല്ലാവരോടും, പ്രത്യേകിച്ച് ചെത്തുകാരന്‍ കുട്ടപ്പന്‍ ചേട്ടനോട് എന്‍റെ അന്വേഷണങ്ങള്‍ അറിയിക്കണം..നീ ഉറപ്പായും മറുപടി അയക്കണം..

സ്നേഹപൂര്‍വ്വം,
sumesh, 1654 , harrison st, santaclara , CA"

എഴുത്ത് ചുരുട്ടിക്കൂട്ടി അടുപ്പേല്‍ ഇട്ടിട്ടു അടുത്ത പെണ്ണ് കാണലിനായി ബ്രോക്കര്‍ ചെന്താമാരാക്ഷന്റെ കൂടെ ഞാന്‍ പുതു പ്രതീക്ഷകളോടെ യാത്രയായി.. !!!!!

45 comments:

  1. ദേ മിണ്ടാതെ പോകുന്നില്ല...ദാ പിടിച്ചോ ((((((((((ട്റെ))))))))) ശബ്ദം കുറഞ്ഞിട്ടില്ലല്ലോ????? സസ്നേഹം

    ReplyDelete
  2. ഹ ഹ ഹ അങ്ങിനെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി അല്ലേ.കലക്കി.

    ഷാജി ഖത്തര്‍.

    ReplyDelete
  3. ഒരോ വരിയും ചിരിപ്പിച്ചു..
    ആശാനേ, എന്റെ വക ഒരു വിദൂരഹസ്തം!
    ആശാന്റെ ശിഷ്യയായതില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നു!

    ReplyDelete
  4. മൗനവ്രതമായിരുന്നതിനാല്‍ എത്താന്‍ വൈകി. ആദ്യഭാഗത്തിനും കമന്റിട്ടിട്ടുണ്ട്. :) :)

    ReplyDelete
  5. അലുവായും IDയും ആണുങ്ങൾ കൊണ്ടു പോയി
    അവിയൽ പോരട്ട്

    ReplyDelete
  6. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ????
    അതാണ്‌ പഞ്ച്..
    താങ്കള്‍ക്കുള്ള അമേരിക്കന്‍ നേഴ്സ് എവിടെയെങ്കിലും തിന്നു മുടിച്ചു കിടക്കുന്നുണ്ടാവും...
    കലക്കി ആശാനെ...

    ReplyDelete
  7. ആഹാ ആ സുമേഷ്....... ഹ ഹ ഹാ

    ReplyDelete
  8. ഒരു കാന്താരി ചെറുക്കന്‍ ഒഴിഞ്ഞ ഒരു മൂലയ്ക്ക് നിന്ന് ആഞ്ഞു ചവക്കുന്നുണ്ട്..അമ്പടാ.. ആള് മോശമല്ലല്ലോ

    കുറേ ചിരിച്ചു ആശാനെ.!!

    "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ???? ഇമ്മാതിരി ചോദ്യത്തിനു അടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം ..

    മൊത്തത്തില്‍ കലക്കി ആശാനെ.!!

    ReplyDelete
  9. nannayittundu....pinne ethra pennu kanal koodi vendi vannu ??????????

    ReplyDelete
  10. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ???? enna punch line ozhike onnum aadya bhaagam pole nannaayilla. oru pakshe expectation koodiyathu kondaavaam... ennaalum kollaam...

    ReplyDelete
  11. kollam aasaane....kalaaki kappalodichu...
    --chandi

    ReplyDelete
  12. ഹഹഹഹ, കലക്കി ആശാനെ, കലക്കി.

    ReplyDelete
  13. അപ്പൊഴേ പറഞ്ഞില്ലെ "അവനെ" കൊണ്ടോണ്ടാ കൊണ്ടോണ്ടാന്ന്.....കൊണ്ടോണ്ടാ കൊണ്ടോണ്ടാന്ന്.....

    അനുഭവം ഗുരുവാണുണ്ണി.....

    ReplyDelete
  14. ചിരിപ്പിച്ചു ഓരോ വരിയും

    ReplyDelete
  15. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ?" മറുപടി കണ്ണുരുട്ടല്‍ മാത്രമായിരുന്നോ ?സത്യം പറ ആശാനേ?
    മൃദുലന്‍ ആരോടും പറയില്ല....
    സുമേഷിനെ ആശാന്‍ ചതിച്ചു.....ആശാനെ ജയന്തീടെ അപ്പന്‍ ചതിച്ചു......
    അവസാനം സൂപ്പര്‍
    അങ്ങിനെ വെള്ളത്തില്‍ വരച്ച വര പോലെ ആയി അല്ലെ ആശാനേ?????

    ReplyDelete
  16. തരൂരിന്റെ രാജി പോലെ ആയിരുന്നു രണ്ടാം ഭാഗം. ആശാനില്‍ നിന്നും ഇതിലും കുറെ ഈരേ പ്രതീക്ഷിച്ചിരുന്നു .

    ReplyDelete
  17. ഹഹഹ കലക്കി ആശാനെ കലക്കി..ഇത് നടന്നത് തന്നെയോ അതോ പുളുവോ..? ഉപമകളെല്ലാം തന്നെ ഇഷ്ടപപെട്ടെട്ടാ.

    ReplyDelete
  18. orupadu predishichu padam keran kayariya avastayayi poyi asaane.. blog kuzhapamilelum asanil ninnu ithilum prethikshichu...

    ReplyDelete
  19. @ യാത്രികാ,
    തേങ്ങ ഉടപ്പിനു വളരെ നന്ദി.. നല്ല ഐശ്വര്യം ഉണ്ടല്ലോ.. :) :)
    @ ഷാജി,
    അതെ അതെ.. സുമേഷിനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ അരിയും.. ഹെഹെ .. :)

    @ വായാടി,
    എത്ര നാളായി ഇവിടെ ഒക്കെ പറന്നു വന്നിട്ട്? എന്തായാലും മടങ്ങി വരവിനു ഒരുപാടു നന്ദി.. :) : ) ആ വിദൂര ഹസ്തം ഇതാ സ്വീകരിച്ചിരിക്കുന്നു... :) :) പൊട്ടട്ടെ പടക്കങ്ങള്‍..

    @ ലാലൂ,
    ആശാന് അവസാനം അവിയല്‍... അല്ലെ? :) :)

    @ ചാണ്ടി,
    അതൊക്കെ ഒരു നീണ്ട കഥയാ ചാണ്ടി.. ഇനി അതൊക്കെ ഒന്ന് പോടീ തട്ടി എടുത്തു എഴുതണം.. :) :)

    @ ഹാഷിം,
    സുമേഷ് . സുമേഷ്.. (അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍.. !!!!) :) :)

    @ഹംസ,
    അടി കിട്ടിയാല്‍ അതിനൊരു അന്തസ്സ് ഉണ്ടാരുന്നു.. ഇത്, ലവന്‍ അടിച്ചോണ്ട് പോയതിന്റെ വേദന ഇപ്പോഴും മനസ്സില്‍ കിടന്നു പുകയുവാ.. :) :)

    @ അനോണി,
    അതൊക്കെ അടുത്തടുത്ത പോസ്റ്റുകളില്‍ വരുന്നതാണ്.. :) :)

    @ KV ,
    അടുത്ത തവണ ഉറപ്പായും പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ ആശാന്‍ ശ്രെമിക്കുന്നതാണ്..
    ഇങ്ങനെ ഉള്ള നിരൂപണങ്ങള്‍ ആണ് ആശാന് ഒരുപാടു ഇഷ്ട്ടം.. നമുക്ക് ഒരു feedback ആണല്ലോ.. നന്ദി മാഷെ.

    @ ചാണ്ടി- അനോണി,
    കപ്പല്‍ ഓടിച്ചത് സുമെഷാ സുമേഷ്.. :) :)

    @ ഇസാദ്,
    ആദ്യമായിട്ട ഇവിടെ അല്ലെ. .. നന്ദി മാഷെ, നന്ദി...

    @ മനോജ്‌,
    അനുഭവം ഗുഗ്ഗുരു വാണ്.. :) :)

    @ രമണിക,
    നന്ദി.. രമണിക,, നന്ദി.,.

    @ മൃദുലന്‍,
    ഈ ചതികള്‍ എന്നെ ചതിച്ചു... ഇനി മേലാല്‍ ആശാന്‍ ആരെയും ചതിക്കില്ല.. യിതു ശത്യം ശത്യം ശത്യം.. (രീതി - നസീര്‍ ) :) :)

    @ ചന്തു,
    ആശാന്‍ മടങ്ങി വരും ചന്തു.. മടങ്ങി വരും.. :) അഭിപ്രായത്തിനു നന്ദി..

    @ Pd
    ഇതിന്റെ സത്യാവസ്തകള്‍ ആശാന്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.. :) :)

    @ ചക്കൊച്ചാ,
    ആശാന്‍ ഇനി ഉറപ്പായും ശ്രദ്ധിക്കാം.. ഇനിയും വരിക.. അഭിപ്രായങ്ങള്‍ തുറന്നു പറയുക.. നന്ദി...

    ReplyDelete
  20. "കണ്ടന്‍ പൂച്ച ഉള്‍പ്പെടെ അവിടുത്തെ സകല ചരാചരങ്ങള്‍ക്കും ഒരേ ഒരു ഭാവം മാത്രം.. "പുച്ഛം"!!! "
    ആശാനെ ..സത്യം പറഞ്ഞാല്‍ തുടക്കം മുതല്‍ അവസാനം വരെ നന്നായി ചിരിച്ചു...പുതിയ കഥ വേഗം പൊരട്ടെ...

    ReplyDelete
  21. തകര്‍ത്തു ആശാനെ , തകര്‍ത്തു..ആശാന്റെ ജീവിതം.
    ആശാനെ, ഞാന്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ കൂടെ വരനെ..

    ReplyDelete
  22. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ????

    ReplyDelete
  23. പതിവ് പോലെ ചിരിപ്പിച്ചു.
    അടി മേടിക്കാതെ രക്ഷപെട്ടല്ലോ,അല്ലെ?
    :)

    ReplyDelete
  24. ഇക്കണക്കിന് ആശാന്‍ വാരിയെല്ല് അന്വേഷിച്ച് കുറെ കറങ്ങേണ്ടി വരും എന്നാ തോന്നുന്നത്.

    ഒരു ഐഡിയാ... അടുത്ത തവണ പോകുമ്പോള്‍ എന്നെ കൂടെ കൂട്ടിയാല്‍ മതി. ആശാനെ വേണ്ടെന്നു വച്ച് "എനിക്ക് മൂരാച്ചിയെ മതി" എന്ന് ഒരു പെണ്ണും പറയില്ല. ഇതു സത്യം..സത്യം..സത്യം... അല്ലെങ്കില്‍ ആശാന്റെ രണ്ടു കണ്ണും......

    പിന്നെ ആ ചതിയന്‍ സുമേഷിനെ ഒന്നു കൈകാര്യം ചെയ്യണമെങ്കില്‍ നമ്മുടെ വായാടിയോടു പറഞ്ഞാല്‍ മതി. കക്ഷി അമേരിക്കയിലാണല്ലോ.

    ReplyDelete
  25. Good one. You have a good future.
    Comparisons are quite impressive.-- sreeni

    ReplyDelete
  26. രണ്ടാം ഭാഗം വായിച്ചിട്ടാണ് ഒന്നാം ഭാഗം വായിച്ചത്. രസിപ്പിച്ചു. കഥ തുടരുമല്ലോ അല്ലേ? അടുത്ത പെണ്ണുകാണലിനായി ചെന്താമരാക്ഷന്റെ കൂടെ പുതു പ്രതീക്ഷകളുമായി യാത്രയായതല്ലേ? ഇനി അച്ഛനേയോ അപ്പൂപ്പനേയോ കൂടെ കൂട്ടിയാല്‍ മതി കേട്ടോ. വേറെയാരേയും കൂട്ടണ്ട.

    ReplyDelete
  27. എല്ലാം വെള്ളത്തിലായി അല്ലെ ആശാനേ...
    "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" എന്ന് ഇനി മേലില്‍ ചോദിച്ചേക്കരുത്.അതല്ലേ പ്രശ്നമായത്! ഇനി ഇങ്ങനെ ചോദിക്കണം: "ഞാന്‍ നിര്‍ബന്ധിച്ചാല്‍ വഴങ്ങുമോ?"

    ReplyDelete
  28. ആശാനെ, Part 1 ഉം Part 2  ഉം നേരത്തെ വായിച്ചിരുന്നു. കമന്റാന്‍ വിട്ടുപോയി.

    തന്നിരിക്കുന്ന അഡ്രസ്‌ വച്ച് ആ സുമേഷിനെ ഞാന്‍ കണ്ടു പിടിച്ചു രണ്ടു പൊട്ടിക്കുകയും ചെയ്തു. കല്യാണം വല്ലോം ഒത്തോ? അതോ ഇപ്പോഴും പൊര നിറഞ്ഞങ്ങനെ നിക്കുവാന്നോ?

    ReplyDelete
  29. nanaayi rasichu.......... aashamsakal...................................

    ReplyDelete
  30. ആ ഒടുക്കത്തെ ചോദ്യമായിരിക്കും സംഗതി വെള്ളത്തിലാക്കിയത്.....

    ReplyDelete
  31. പെണ്ണ് കാണലും ഒടുക്കം പെണ്ണ് പോകലും രണ്ടും ഇഷ്ട്ടായി. ഇപ്പോളും കണ്ടു നടക്കുവാണോ ?... ഞാനും അതേ :)

    ReplyDelete
  32. ചില സമയത്തു നാക്കും ചതിക്കും അല്ലെ.... ഏതായാലും ചിരിക്കാൻ കുറെയുണ്ടല്ലോ കഥയിൽ വളരെ നന്നായി എല്ലാവിധ ആശംസകളും... ഇപ്പോഴും പെണ്ണ് തേടി നടപ്പാണോ?.........

    ReplyDelete
  33. തീറ്റമത്സരത്തിനു പോകാനിരുന്നവൻ പെണ്ണുംകൊണ്ട് പോയി!
    ആശാനിപ്പഴും കുലനിറഞ്ഞു നിൽക്കുവണെങ്കി... ചെത്തുകാരൻ കുട്ടപ്പനോട് അതും കൂടിപ്പറയാം..

    ReplyDelete
  34. @ പരമു,
    നന്ദി.. അടുത്ത കഥ പോസ്ടുവാന്‍ ആശാന് ഇതൊക്കെയാണ് പ്രചോദനം..

    @ ചാത്തനേര്‍,
    ഉറപ്പായും വരാം മാഷെ.. ഞാന്‍ നല്ല ശകുനം ആണെന്നാണ് ഞാന്‍ പെണ്ണ് കണ്ട പിള്ളേര്‍ പറയുന്നത്..
    അവരുടെ കല്യാണങ്ങള്‍ ഒക്കെ പെട്ടന്ന് തന്നെ നടന്നത്രേ..!!! :)

    @ അനോണി,
    1 . നന്ദി.. ൨. അടി കിട്ടിയരുന്നോ എന്ന് ഓര്‍മ്മയില്ല.. ആ സമയത്ത് അല്‍പ്പം ബോധം കുറവാരുന്നു.. :)

    @ മൂരാച്ചി,
    ഹി ഹി .. വാരിയെല്ലിന്റെ കഥ ഞാന്‍ നേരത്തെ വായിച്ചിരുന്നു.. അതൊക്കെ ഓര്‍ക്കുമ്പോ നമ്മള്‍ എത്ര പാവം.. :)
    - മൂരാച്ചി കൂടെ വന്നാല്‍ പിന്നെ ജീവനോടെ തിരിച്ചു വരുമെന്ന് വിചാരിക്കണ്ടല്ലോ.. അല്ലെ.. :)
    സുമേഷിനെ വായടിയെ വിട്ടു ഇരുട്ടടി അടിപ്പിക്കാം ..അല്ലെ? :)

    @ ശ്രീനി,
    നന്ദി.. നന്ദി.. നന്ദി ... ഇനിയും വരിക.. അഭിപ്രായങ്ങള്‍ പറയുക..

    @ ഗീത,
    അന്ന് പഠിച്ച പാഠങ്ങള്‍ സ്കൂളില്‍ പഠിച്ചതിന്റെ ഒക്കെ നൂറു നൂറു ഇരട്ടി ആയിരുന്നു.. :) :)

    @ ഇസ്മയില്‍
    അത് ചോദിച്ചു തീരുന്നതിനു മുന്‍പ് തന്നെ ഞാന്‍ പര ലോകത്തില്‍ എത്തും.. :) :)

    @ വഷളന്‍,
    അതൊരു നീണ്ട കഥയാണ് വശളെട്ട.. എല്ലാം ഒരു കാപ്സ്യുല്‍ പരുവത്തില്‍ ഞാന്‍ എഴുതാം.. :) :)

    @ ജയ കുമാര്‍,
    നന്ദി മാഷെ..

    @ ഭായ്,
    ആ ചോദ്യം എല്ലാം നശിപ്പിച്ചു നാശ കോശം ആക്കി.. (അല്ലേലും കിട്ടത്തില്ലാരുന്നു.. ഇനി ഇപ്പൊ ചോദ്യത്തെ പഴി ചാരം.. :) )

    @ ഒഴാക്ക,
    ബാക്കി എല്ലാം ആശാന്‍ ഉടന്‍ തന്നെ പോസ്റ്റുന്നതാണ്.. :) :)

    @ സലഹ്,
    :))) നന്ദി.. :))))

    @ ഉമ്മു അമ്മ,
    ആദ്യ വരവിനും കമന്റ്‌ നും നന്ദി.. ബാക്കി എല്ലാം പോസ്റ്റുകളായി വരുന്നതാണ്.. :) :)

    @ അലി,
    ഹി ഹി .. കൊള്ളാം .. :) :)
    കുട്ടപ്പന്‍ ചേട്ടനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.. എന്റെ പേര് കേട്ടാല്‍ തന്നെ എന്നെ ചെത്തിക്കളയും.. അത്ര മാത്ര അടുപ്പമാ.. ഹി ഹി .. :)

    ReplyDelete
  35. പെണ്ണു് കണ്ടതിന്റെ കൊഴപ്പമാ...

    ReplyDelete
  36. ha ha aashaaney chirippichu ethayalum safer side next time interview venta written test aakku objective type questions anallo koodudhal options kodukkukayum avam.

    sorry malayalam typunnadhil entho pblm innu

    ReplyDelete
  37. വലിയ ദുരന്തം ആയി പോയി ആശാനെ , ആശാന്‍ ഇത് എങ്ങനെ സഹിച്ചു !!!!

    ReplyDelete
  38. Anoop paranjathupole... aa punch-line ozhike baakki onnum episode-1 inte level-ilekku ethiyilla. engilum valare nannaayirunnu -1st episode atyugranaayi poyathaanu prashnam :-)

    Jai

    ReplyDelete
  39. Great work..!!!
    ---------------------------------------------
    കണ്ടന്‍ പൂച്ച ഉള്‍പ്പെടെ അവിടുത്തെ സകല ചരാചരങ്ങള്‍ക്കും ഒരേ ഒരു ഭാവം മാത്രം.. "പുച്ഛം..!!!

    ടെന്‍ഷന്‍, വിക്ക്, കുളിര്, വിറയല്‍ ഇവയൊക്കെ കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷണിക്കാതെ വരുന്ന എല്ലാ അലിക്കുലുത്ത് സാധനങ്ങളും കൂടി കേറിയങ്ങ് മേഞ്ഞപ്പോള്‍ ഞാന്‍ ആകെ ബല്ലാണ്ടായി..

    "ഒരുവിധം ശ്വാസം ഒക്കെ എടുത്തിട്ട് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ bass കൂട്ടി..

    പലഹാര പാത്രങ്ങള്‍ വെളുപ്പിച്ചതിനു ശേഷം സുസ്മേര വദനരായി അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ നേരെ അഷ്‌റഫ്‌ ഹോട്ടലിനെ ലക്‌ഷ്യം വെച്ച് പാഞ്ഞു..
    ---------------------------------
    ക്ലൈമാക്സ് ഗംഭീരം..!!! കുറേ നാളുകള്‍ക്ക് ശേഷം നന്നായി ചിരിക്കാന്‍ പറ്റി.

    ചോദ്യം കണ്ടപ്പോള്‍, ഇവമ്മാരു വല്ല ഡിറ്റക്റ്റീവ്സ് ആണോ എന്ന് തോന്നിപ്പോയി. കയ്യില്‍ രണ്ട് ഡമ്മി കൂടി കരുതാമായിരുന്നു.

    പഴയ 'മുക്കിയ മന്ത്രിയോടു ചോദിക്കുക' എന്ന പരിപാടി ഓര്‍മ്മയില്‍ വന്നു. ഫോണില്‍ വിളിച്ച സ്ത്രീയോട്, സെക്രട്ടറി, തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോടൊക്കെ പറാഞ്ഞിട്ടും നടന്നില്ലെങ്കില്‍, "നീയൊരു കാര്യം ചെയ്യ്, ഇങ്ങോട്ടു വാ, നമുക്കൊന്നു 'ബന്ധപ്പെടാം.. ഹല്ല പിന്നെ. ഓള് ഞമ്മടെ ആളാ..'
    -----------------------------------------------

    ReplyDelete
  40. ഹരി..
    അതെ അതെ.. :) :)

    വിനൂസ്,
    നന്ദി മാഷെ.. ഇനിയും വരിക..
    ശ്രീലാല്‍,
    എന്ത് ചെയ്യാം. സഹിക്കാതെ പറ്റില്ലല്ലോ.. :) :)
    ജയ്,
    ഇനി നല്ല പോസ്റ്റുകള്‍ ഇടാന്‍ ശ്രമിക്കാം.. വീണ്ടും വരിക..
    അനോണി,
    താങ്കളുടെ കമ്മന്റുകള്‍ ഇഷ്ട്ടമായി.. ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ?

    ReplyDelete
  41. ..
    ഹ ഹ ഹ..

    ഇപ്പൊ മനസ്സിലായൊ റൂം റിഫ്രഷനറിന്റെ ഗുട്ടന്‍സ്.

    രണ്ടും വായിച്ചിട്ടുണ്ട്,
    ഏതിനേക്കാളും പെണ്ണുകാണല്‍ പോസ്റ്റ്സ് ഇഷ്ടായി.
    ..

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...