Tuesday, February 23, 2010

കണി കാണലിന്റെ ശക്തി..

2007 ജനുവരി 1. പുതുവത്സര ദിനം.. അന്ന് ഞാന്‍ ചെന്നൈ മെയിലില്‍ കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയാണ്.. രാവിലെ ഒരു 6.00 മണി ആയിക്കാണും.. നല്ല കണി കാണാനേ എന്നാ പ്രാര്‍ഥനയില്‍ കിടന്നത് കൊണ്ട് നേരത്തെ തന്നെ ബോധം വന്നു.. സമൃദ്ധമായ ഒരു വര്ഷം ഉണ്ടാവട്ടെ എന്ന വിചാരത്തില്‍, കണികാണല്‍ പ്രഭാത സൌന്ദര്യം തന്നെയാവട്ടെ എന്ന് തീരുമാനിച്ചു.. ട്രെയിന്‍ സ്പീഡ് വളരെ കുറവാണ്.. side lower berth ആയതു കൊണ്ട് പുറത്തേക്കു നോക്കാന്‍ എളുപ്പമാണ്.. ഞാന്‍ മെല്ലെ മെല്ലെ കണ്ണുകള്‍ തുറന്നു, വളരെ പ്രതീക്ഷയോടെ, നല്ലൊരു വര്ഷം മുന്നില്‍ കണ്ടു, പുറത്തേക്കു നോക്കി.. ഹോ.. ആ കാഴ്ച കണ്ടു ഞാന്‍ അത്ഭുതം കൂറി..
ഒരു 40-45 വയസ്സ് പ്രായം തോന്നുന്ന ഒരു മനുഷ്യന്‍ തന്റെ പ്രഭാത ക്രിത്യങ്ങള്‍ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങുന്നു.. ആ തടിച്ച മനുഷ്യന്‍, തന്റെ മുണ്ടുകള്‍ നാടകത്തിന്റെ കര്‍ട്ടന്‍ ഉയര്‍ത്തും പോലെ ഉയര്‍ത്തുകയാണ്.. എന്റെ ദൈവമേ എന്തൊരു കണി.. ഇതുപോലെ ഒരെണ്ണം (രണ്ടെണ്ണം!!!) എന്റെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല.. അതും പുതുവത്സര ദിനത്തില്‍ തന്നെ..
ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു, ട്രെയിന്‍ അവിടെ എങ്ങും നിര്‍ത്തരുതേ എന്ന്.. എന്റെ സല്‍സ്വഭാവം കൊണ്ടാണോ എന്നറിയില്ല, ട്രെയിന്‍ കൃത്യം അവിടെ തന്നെ നിര്‍ത്തിയിട്ടു.. പുള്ളിയുടെ പ്രിഷ്ട ഭാഗവും എന്റെ compartment ഉം തമ്മില്‍ ഏകദേശം 5-6 അടി മാത്രമേ ഉള്ളൂ..
ഞാന്‍ എന്റെ കണ്ണുകളെ പിന്‍വലിച്ചു ട്രെയിന്നിനുള്ളിലേക്ക് നോക്കി.. എല്ലാവരും നല്ല ഉറക്കം.. ഇവരാര്‍ക്കും ഇത്രയും നല്ലൊരു കണി കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്തിരിക്കുംമ്പോള്‍ അതാ ഒരു പെണ്‍കുട്ടി എഴുന്നേറ്റു ആ വിന്‍ഡോ യുടെ അടുത്തേക്ക് വരുന്നു.. എന്തും സംഭവിക്കാം.. ഉദ്വേഗം ജനിപിക്കുന്ന നിമിഷങ്ങള്‍... ആ പെണ്‍കുട്ടി, എവിടെ എത്തി എന്നറിയാനാവണം, പുറത്തേക്കു നോക്കി.. ആ അസാദ്യമായ കാഴ്ച കണ്ടു അവര്‍ ഞെട്ടിത്തിരിഞ്ഞു ആ കുട്ടിയുടെ അപ്പര്‍ ബെര്‍ത്തിലേക്ക് ചാടിക്കയറി, മൂടിപ്പുതച്ചു കിടന്നു... ആ ക്നാപ്പന്‍ ട്രെയിനിനു അഭിമുഖമായി ഇരുന്നിരുന്നെകില്‍ എന്താവും സ്ഥിതി എന്നാലോചിച്ചു ഞാന്‍ നെടുവീര്‍പ്പെട്ടു.. എനിക്ക് എന്റെ കണ്ണുകളെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ല.. അല്ലേലും എന്തെങ്കിലും കാണരുത് എന്ന് വിചാരിച്ചിരുന്നാല്‍ നമുക്ക് അതു തന്നെ കാണാന്‍ ഒരു ത്വര ഉണ്ടാകുമല്ലോ.. ആ തിയറി ഇവിടെയും ഫലം കണ്ടു.. ഞാന്‍ അങ്ങോട്ട്‌ വീണ്ടും നോക്കി.. പുള്ളി ഉടനെങ്ങും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.. ഭയങ്കര സ്ലോ.. കൂടാതെ ടാങ്ക് ഫുള്ളും ആണ്.. അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടാല്‍ പുള്ളിയെ ഉടനെ തന്നെ അടുത്ത പടത്തിലേക്ക് കാസ്റ്റ് ചെയ്തേനെ.. അത്രയ്ക്ക് സ്ലോ..
"ഇത് ഏതു സ്റ്റേഷന്‍" ഒരു സ്ത്രീയും അവരുടെ മകളും കൂടി പുറത്തേക്കു നോക്കി. ആ കാഴ്ച കണ്ടതും അമ്മ, മകളുടെ കണ്ണും പൊത്തി അവരുടെ സീറ്റില്‍ പോയി ഇരുന്നു.. എന്നെ നോക്കാന്‍ അവര്‍ക്ക് ധൈര്യം പോരാ.. എനിക്ക് തിരിച്ചും..
ഓ.. ഇതാ ട്രെയിന്‍ വിടുന്നു.. ട്രെയിന്‍ നിര്‍ത്തുന്നതും വിടുന്നതും ഒന്നും പുള്ളിയെ ബാധിക്കുന്നതേ ഇല്ല .. യാതൊരു കൂസലും ഇല്ലാതെ ആ മനുഷ്യന്‍ കാര്യങ്ങള്‍ മുന്നോട്ടു (താഴോട്ടു ?? ) നീക്കുകയാണ്.. എന്തായാലും ട്രെയിന്‍ വിട്ടല്ലോ രക്ഷപെട്ടു.. എന്നാലും ഈ കണി ഞാന്‍ എങ്ങനെ ഓര്‍ത്തു വെക്കും? എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു.. അപ്പോഴും എന്റെ ചിന്ത അയാളെ കുറിച്ചായിരുന്നു.. അവിടെ ഒരു ബക്കറ്റോ മഗ്ഗോ ഉണ്ടായിരുന്നില്ല.. പിന്നെ എങ്ങനെ ആയിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍? ഒരു എത്തും പിടിയും കിട്ടുന്നില്ല..അവിടെ കുറെ ചെടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.. ദൈവമേ.. ഇനി അതുകൊണ്ട് വല്ലതും ആണോ? ഒരു യുറോപിയന്‍ സ്റ്റൈലില്‍?
ഛെ .. ഞാന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്.. വല്ലവന്റെയും നമ്പര്‍ 2 വിനു ഇത്രയ്ക്കു പ്രാധാന്യം കൊടുക്കണോ? ഇത്രയും ഒക്കെ ചിന്തിച്ചു വെറുതെ സമയം കളയണോ? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. 6:45 am നു ട്രെയിന്‍ സെന്‍ട്രല്‍ സ്റെഷനില്‍ എത്തി.. ഉടനെ തന്നെ വീട്ടിലേക്കു പോയി...
............ ആ വര്ഷം മുഴുവനും ഞാന്‍ വയറ്റിളക്കം പിടിച്ചു കിടപ്പിലായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ? കണിയുടെ ഒരു ശക്തിയെ.. !!!!!!!

36 comments:

  1. നിങ്ങള്‍ക്കും ഇതുപോലെ വല്ല കണി ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍ പങ്കു വെക്കൂ..
    പിന്നെ, ഇതെന്റെ ആദ്യത്തെ പോസ്റ്റ്‌ ആണ്.. എല്ലാവരുടെയും കമന്റ്സ് പ്രതീക്ഷിക്കുന്നു..

    ReplyDelete
  2. കണിയുടെ ഒരു ശക്തിയെ.. !!!!!!!

    ആദ്യ പോസ്റ്റ്‌ കലക്കി ഇരിക്കട്ടെ എന്‍റെ വക ഒരു തേങ്ങ (((((((((( ട്ടോ )))))))))))))))

    ReplyDelete
  3. കണി ഏതായാലും നന്നായിട്ടുണ്ട്. ഇതുപോലെ ഒരു കണി ജീവിതത്തില്‍ കാണരുതെ എന്നൊരു പ്രാര്‍ത്ഥനയും.

    എന്തായാലും നല്ല കണി തന്നെ അല്ല നല്ല പോസ്റ്റ് തന്നെ .

    വെള്ളത്തിലാശാന്‍ ഏതു “വെള്ള“ത്തിലാ എന്നൊരു സംശയവും

    ReplyDelete
  4. ഒഴാക്ക,
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.. തേങ്ങക്ക് നന്ദി മാത്രം.. കാശ് തരൂല്ല...
    എന്റെ ബ്ലോഗിലെ ആദ്യ തേങ്ങ ആണ്.. ഇനിയൊക്കെ ഒഴാക്കന്റെ ഐശ്വര്യം പോലെ ഇരിക്കും.. :)
    ഇനിയും വരിക.. പ്രോത്സാഹിപ്പിക്കുക ..

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്കുള്ള വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിയാല്‍ അഭിപ്രായം പറയുന്നവര്‍ക്ക് അതു സൌകര്യമാവും

    ReplyDelete
  6. ഹംസ,
    പ്രോത്സാഹനത്തിനു ഒരുപാടു ഒരുപാട് നന്ദി.. ഞാന്‍ ഈ ബ്ലുലോകത്തു പിച്ച വെച്ച് നടക്കുന്ന ഒരു പൈതല്‍ ആണ്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം... സത്യം പറഞ്ഞാല്‍ നല്ല വെള്ളം കാണാനുള്ള കൊതി കൊണ്ടാണ് വെള്ളത്തിലാശാന്‍ ആയതു.. ചെന്നൈയില്‍ ഞങ്ങള്‍ക്ക് ഉപ്പു വെള്ളം ആണ് കിട്ടുന്നത്... നമ്മുടെ നാടിന്റെ ശുദ്ദമായ വെള്ളം ഒക്കെ ഇപ്പൊ ഓര്‍മ്മകള്‍ മാത്രം...

    ReplyDelete
  7. എന്നോട് ക്ഷമിക്കൂ... ഞാന്‍ അത് ഒഴിവാക്കിയിട്ടുണ്ട്.. :)

    ReplyDelete
  8. ബ്ലോഗിങ്ങിലേക്കു സ്വാഗതം.

    ഞാന്‍ ചെന്നെയിലും ബാഗ്ലൂരിലും ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ വന്നു തിരിച്ചുപോകുമ്പോള്‍ സ്ഥിരം കാണുന്ന കാഴ്ചയായിരുന്നു. ഓര്‍മ്മിപ്പിക്കല്ലേ, പ്ലീസ്.

    ReplyDelete
  9. എന്തോ ചെയ്യാനാ.. ഓരോരുത്തരുടെ ഓരോ ഭാഗ്യമേ !!!

    ;)

    ReplyDelete
  10. കഷ്‌ട്ടം! ആ ഒഴാക്കനെകൊണ്ട് തേങ്ങയടിപ്പിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ? :)
    ഇനിയെല്ലാം ആശാന്റെ തലവര പോലെ!!!!

    ReplyDelete
  11. ആശാനെ,

    തമിഴ്നാട്ടില്‍ മാത്രം കാണാവുന്ന ഒരു പ്രത്യേകതരം കണി ആണ് ഇത്.. ഇപ്പൊ ചെന്നയിലേക്ക് വരുമ്പോള്‍ രാവിലെ 6.00 am to 8.00 am വരെ പുറത്തേക്കു നോക്കാറേ ഇല്ല.. :)

    ReplyDelete
  12. ആശാനെ,
    വരാനുള്ളത് വഴീല്‍ തങ്ങില്ല എന്ന് പറയുന്നത് എന്ന് പറയുന്നത് വെറുതെയല്ല.

    ReplyDelete
  13. പായസമോ പുട്ടോ ?

    ReplyDelete
  14. @ വഷളന്‍
    ഇപ്പൊ ഇതൊക്കെ ശീലമായി.. :)
    വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി..
    @ അളിയന്‍
    എന്നാലും ഇങ്ങനെ ഒരു ഭാഗ്യം ഇനി ഉണ്ടാകല്ലേ എന്നാണ് പ്രാര്‍ഥന.. :)
    വായിച്ചതിനു നന്ദിയുണ്ട്..
    @ വായാടി
    നമ്മുടെ ഒഴാക്കനല്ലേ.. ഐശ്വര്യം വരുമായിരിക്കും.. (ഒഴാക്ക, ഇങ്ങനെ ഒക്കെ പറയുന്നതിന് ചെലവ് ചെയ്യണേ .. :))
    അഭിപ്രായത്തിനു നന്ദി.. വീണ്ടും വരിക..
    @ കൊള്ളക്കാരാ..
    ഇതൊക്കെ ശ്രദ്ധിക്കാന്‍ വേറെ ആള്‍ക്കാരും ഉണ്ടെന്നു അറിയുമ്പോള്‍ സന്തോഷം ഉണ്ട്.. :)
    വന്നതിനും കമന്റിയതിനും നന്ദി.. ഇനിയും വരവ് മുടക്കരുത്..
    @ എകതാര
    സത്യം.. അതുതന്നെ സംഭവിച്ചു.. വന്നതിനു വളരെ നന്ദി..
    @ നാസ്സര്‍
    നല്ല കമന്റ്സ്.. കുറെ ചിരിച്ചു.. :) :) ഇനിയും വരണം..

    ReplyDelete
  15. ആദ്യ പോസ്റ്റ് തന്നെ തകര്‍ത്തിട്ടുണ്ടല്ലോ!ആശംസകള്‍

    ReplyDelete
  16. കൃഷ്ണകുമാര്‍,
    അഭിനന്ദനങ്ങള്‍ക്ക് വളരെ വളരെ നന്ദി... ഇനിയും വരണം.. അഭിപ്രായങ്ങള്‍ പറയണം....

    ReplyDelete
  17. ആശാനേ, നമ്പര്‍ റ്റൂ കൊണ്ടു തന്നെ വേണമായിരുന്നോ നമ്പര്‍ വണ്‍ പോസ്റ്റ്?

    ReplyDelete
  18. adi poli aashane adipoly....

    Ganapathikku vachatu keemam, baakki pratheekshikkunuu

    ReplyDelete
  19. ആശാനേ, നല്ല കണി. അത് മറക്കാനാണോ ഇങ്ങനെ വെള്ളത്തിലായത്?!

    ReplyDelete
  20. ആദ്യ പോസ്റ്റ്‌ കണി പോസ്റ്റ്‌ കലക്കി
    ഇതുപോലത്തെ കണി അല്ലെങ്കിലും ഒത്തിരി കണികള്‍
    ഇനിയുമുണ്ടാകുമല്ലോ..
    എല്ലാം ഇങ്ങു പോരട്ടെ
    വായിക്കാന്‍ ഞങ്ങള്‍ റെഡി ആശാനെ..

    ReplyDelete
  21. മൂരച്ച്ചിയെട്ടാ,
    നമ്പര്‍ 1 ആയിരുന്നേല്‍... എന്റമ്മോ.. :) :)....
    വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.. ഇനിയും വന്നോളുട്ടോ..
    ഒറ്റവരി രാമ,
    വളരെ നന്ദി... ബാക്കി നമ്പര്‍ കളുമായി ആശാന്‍ ഉടനെ എത്തുന്നതാണ്...
    തെച്ച്ചിക്കൊടോ,
    അത് മറക്കാന്‍ വേണ്ടിയാണു ഞാന്‍ വെള്ളത്തില്‍ വീണത്‌... :) എന്നിട്ടും രക്ഷയില്ല.. വീണ്ടും വീണ്ടും ആ രംഗങ്ങള്‍ എന്റെ ചിന്താധാരയിലേക്ക് കടന്നു വരുന്നു.. :)
    കണി കാണാന്‍ വന്നതിനു ഒരുപാടു സന്തോഷം... വീണ്ടും വന്നേക്കണേ..
    സിനു
    വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം ഉണ്ട്..
    ആശാന്‍ ഇനിയും വരും.. കുറച്ചുകൂടി ഡീസന്റ് ആയ കണികളുമായി.. :) :)

    ReplyDelete
  22. കൊള്ളാടാ

    സാധാരണ ഇങനെ ഉള്ള കണികൾ ജീവിതത്തിൽ നല്ലതെ വരുത്തു. നിന്റെ കാര്യത്തിൽ തിരിഞ്ഞു പോയല്ലൊ മോനെ….

    ReplyDelete
  23. "സത്യം പറഞ്ഞാല്‍ നല്ല വെള്ളം കാണാനുള്ള കൊതി കൊണ്ടാണ് വെള്ളത്തിലാശാന്‍ ആയതു.. ചെന്നൈയില്‍ ഞങ്ങള്‍ക്ക് ഉപ്പു വെള്ളം ആണ് കിട്ടുന്നത്, അതിങ്ങനെയിരിക്കും..
    H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O

    ഇതിനു പറ്റിയ ഫില്‍ട്ടര്‍ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല!

    ReplyDelete
  24. ജസ്റ്റ്‌ ഇമാജിന്‍March 9, 2010 at 6:24 AM

    മൊനേ ആശാനേ...എങ്ങനെ മാനേജ് ചെയ്തു ഒരു വര്‍ഷം ? പൈപ്പ് ഇട്ടോ ?

    ReplyDelete
  25. മനോജ്‌,
    ശെരിയാ... ആ വര്‍ഷ ഞാന്‍ നട്ടം തിരിഞ്ഞു പോയി..
    അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി...

    അനോണിമസ് ചേട്ടാ,
    ഇത്ര സങ്കീര്‍ണ്ണമായ രാസവാക്യം ഒക്കെ ഉള്ള വെള്ളമാണെന്നറിഞ്ഞപ്പോള്‍ അതിനോട് നല്ല ബഹുമാനം തോന്നുന്നു.. :):)
    വന്നതിനു നന്ദി... ഇനി പേര് വെച്ചോണ്ട് വാ.. കാണാം..

    ജസ്റ്റ്‌ ഇമാജിന്‍,
    ഒന്നും ഇട്ടില്ല.. അതുകൊണ്ട് മല പോലിരുന്ന ഞാന്‍ എലിപോലായി.. ഇപ്പൊ അതൊക്കെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാ.. :):)
    ഇതുപോലെ രസമുള്ള കമന്റ്സ് മായി വീണ്ടും വരണം..

    ReplyDelete
  26. എല്ലാം വിധിയുടെ വിളയാട്ടം ...........പണ്ട് നമ്മുടെ ഭഗീരഥന്‍ പിള്ളയും ഇത് പോലെ ഒന്നു കണ്ടു ,പക്ഷെ പുള്ളിയുടെ മകള്‍ രക്ഷപെട്ടു ,അത് കൊണ്ട് ഡോണ്ട് വറി ..............................

    ReplyDelete
  27. എല്ലാം വിധിയുടെ വിളയാട്ടം ...........പണ്ട് നമ്മുടെ ഭഗീരഥന്‍ പിള്ളയും ഇത് പോലെ ഒന്നു കണ്ടു ,പക്ഷെ പുള്ളിയുടെ മകള്‍ രക്ഷപെട്ടു ,അത് കൊണ്ട് ഡോണ്ട് വറി ..............................

    ReplyDelete
  28. @ നമ്പോലന്‍,
    ഭഗീരഥന്‍ പിള്ള കണ്ട കണി അയാളെ ഒരു കൊപ്രാ മില്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചു.. അയാള്‍ ധനികന്‍ ആയി... മോളെ നല്ല രീതിയില്‍ കെട്ടിച്ചും വിട്ടു... ആശാന്റെ സ്ഥിതി അതല്ല.. :( :( ആ വര്ഷം മുഴുവനും... ഹോ.. എനിക്കത് പറഞ്ഞു മുഴുമിപ്പിക്കാന്‍ പറ്റുന്നില്ല.. :) :)

    ReplyDelete
  29. പുലര്‍ച്ചെ പാണ്ടി കുണ്ടികള്‍ കാണുന്ന ചെന്നൈ യാത്രകള്‍ ധാരാളമായി ഓര്‍മയില്‍ വരുന്നു.

    ReplyDelete
  30. @ ദീപക്.
    :) :) ഈ നാട്ടില്‍ ഇതൊക്കെ ഒരു ചായ കുടിക്കുന്ന പോലെയേ ഉള്ളൂ എന്നാ കേള്‍ക്കുന്നേ.. ജീവിക്കാന്‍ വേണ്ടി എന്തൊക്കെ കാണേണ്ടി വരും ഈശ്വരാ..

    ReplyDelete
  31. ആശാന്റെ ആരംഭ കാലം ( കൌമാര കാലം) എങ്ങിനെ എന്ന് നോക്കാന്‍ വന്നതാ.......
    കിട്ടേണ്ടത് കിട്ടി. എനിക്കിത് തന്നെ വേണം. വല്ല പുതിയ പോസ്റ്റും നോകിയാല്‍ മതിയായിരുന്നു.
    ഇതിപോള്‍.... ഒന്നും പറയാനില്ല.....
    എങ്കിലും ഇഷ്ടായിട്ടോ. ആ.........

    ReplyDelete
  32. സുല്‍ഫി,
    ഇത് വായിച്ചപ്പോള്‍ ഇങ്ങനെ ആയെങ്കില്‍ അതൊക്കെ നേരിട്ട് കണ്ട ആശാന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ..:) :)

    ReplyDelete
  33. ..
    ഹഹഹഹഹ, നാസറിന്റെ കമ്മന്റേ...യ്!!!!!
    ..

    ReplyDelete
  34. ..
    പറയാന്‍ വിട്ടു, ആദ്യം വായിച്ചത്, “മനു” എന്നെ വായടിയുടെ, തത്തമ്മയല്ലാ‍ാട്ടൊ, പോസ്റ്റ് ആയിരുന്നു, അതില്‍ എന്റെ അഭിപ്രായമെഴുതിയിട്ടുണ്ട്,

    അത് വെറുതേയായില്ല, ഇവിടെയും റെഫര്‍ ചെയ്യാം ;)
    ..

    ReplyDelete
  35. കണിയും കൊള്ളാം ആശാന്റെ ആദ്യത്തെ പോസ്റ്റും കൊള്ളാം

    ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...